സ്വയിപ്പ് ഇലൈറ്റ് 2 പ്ലസ് (2017), 3999 രൂപയ്ക്ക് വിപണിയില്‍ എത്തി!


സ്വയിപ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. സ്വയിപ് ഇലൈറ്റ് 2 പ്ലസ് എന്ന സ്മാര്‍ട്ട്‌ഫോണ്‍ 3,999 രൂപയ്ക്ക് ഇറങ്ങിയ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ്. ഈ ഫോണ്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ ആയ സ്മാപ്ഡീലില്‍ മാത്രമേ ലഭ്യമാകൂ.

Advertisement

ബ്ലാക്ക് നിറത്തില്‍ മാത്രമാണ് സ്വയിപ്പ് ഇലൈറ്റ് 2 പ്ലസ് ഫോണ്‍ ലഭിക്കുന്നത്. ഈ ഡിവൈസിന് 5 ഇഞ്ച് VGA ഡിസ്‌പ്ലേ, 480X640 പിക്‌സല്‍ റിസൊല്യൂഷന്‍ എന്നിവയാണ്. കൂടാതെ ഈ ഡിവൈസിന് ക്വാഡ്‌കോര്‍ പ്രോസസര്‍ ആണ്. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയും ഉണ്ട്.

Advertisement

ആന്‍ഡ്രോയ്ഡ് ഫോണില്‍ രാത്രിയിലും മികച്ച ഫോട്ടോ എടുക്കാം

ഈ പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണിന് ഓട്ടോഫോക്കസ് എന്‍ഈഡിയോടു കൂടിയ 8എംപി ക്യാമറയാണ്. എന്നാല്‍ സെല്‍ഫി 5എംപിയും. കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 4ജി, ജിപിഎസ്, വൈഫൈ, ബ്ലൂട്ടൂത്ത് എന്നിവ ഉള്‍പ്പെടുന്നു. 150 ഗ്രാമാണ് ഈ ഫോണിന്റെ ഭാരം, കൂടാതെ ബാറ്ററി 3000എംഎഎച്ചും. സ്വയിപ് ഇലൈറ്റ് 2 പ്ലസ് റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ്.

201 രൂപ മുതല്‍ ഇഎംഐ ഓഫറില്‍ നോക്കിയ ഫോണുകള്‍!

2016ല്‍ ഇറങ്ങിയ സ്വയിപ് ഇലൈറ്റ് 2 പ്ലസ് ഫോണിന് 4,444 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയ സ്വയിപ് ഇലൈറ്റ് 2 പ്ലസ് (2017) ഇതിന്റെ പിന്‍ഗാമിയാണ്.

Best Mobiles in India

Advertisement

English Summary

Swipe has announced the launch of a new smartphone called Elite 2 Plus in its portfolio. This is an entry-level smartphone priced at Rs. 3,999 and is available for purchase exclusively via the online retailer Snapdeal.