സെല്‍ഫി പ്രേമികള്‍ക്ക് 24എംപി സെല്‍ഫി ക്യാമറയുമായി വിവോ!


വിവോ തങ്ങളുടെ ഏറ്റവും പുതിയ രണ്ട് ഫോണുകളാണ് ഇന്നലെ അവതരിപ്പിച്ചത്, വിവോ വി7 പ്ലസ്, വിവോ വി7. ഈ രണ്ട് ഫോണുകളും ഏറ്റവും മികച്ച ബജറ്റ് ഫോണുകളില്‍ ഉള്‍പ്പെടുന്നു. ഈ സെല്‍ഫി ഫോണുകള്‍ വിപണി പിടിച്ചയക്കും എന്നുളളതില്‍ യാതൊരു സംശയവും വേണ്ട.

Advertisement

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മെന്റ് എടുക്കാം!

എല്‍ജി ജി6, ക്യൂ സീരീസിനു സമാനമായ ഫുള്‍ വ്യൂ എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന്. വിവോ എല്ലായിപ്പോഴും സെല്‍ഫി-ക്യാമറയില്‍ ഫോക്കസ് ചെയ്താണ് അവതരിപ്പിക്കുന്നത്. അതിനുദാഹരണമാണ് വിവോയുടെ വി5ഉും വി5 പ്ലസും. എന്നാല്‍ വിവോ വി7പ്ലസിന് 24എംപി സെല്‍ഫി ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

വിവോ വി5 പ്ലസിന്റെ സവിശേഷതകളിലേക്കു കടക്കാം...

വിവോ വി7 പ്ലസ് ഡിസ്‌പ്ലേ/ ഡിസൈന്‍

വിവോ വി7 പ്ലസിന് 5.99 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, ഡ്യുവല്‍ സിം, 720X1440 പികഗ്‌സല്‍ റെസാല്യൂഷന്‍, 160 ഗ്രാം ഭാരം.

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ചിപ്‌സെറ്റ്, ഒക്ടാകോര്‍ 1.8GHz കോര്‍ടെക്‌സ്-A53, അഡ്രിനോ 506 ജിപിയു എന്നിവയാണ് പ്ലാറ്റ്‌ഫോമില്‍.

ഇന്ത്യയിലെ ബിഎസ്എന്‍എല്‍ 5ജി ലോഞ്ചിങ്ങ് ഡേറ്റ്: അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍!

മെമ്മറി/ക്യാമറ

4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

16എംപി പ്രൈമറി ക്യാമറ, ഓട്ടോഫോക്കസ് ഫേസ് ഡിറ്റക്ഷന്‍, എല്‍ഇഡി ഫ്‌ളാഷ്. സെക്കന്‍ഡറി ക്യാമറ 24എംപി.

 

സെന്‍സറുകള്‍/ വേരിയന്റുകള്‍

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ഗൈറോ, പ്രോക്‌സിമിറ്റി, കോംപസ് എന്നിവ സെന്‍സറുകള്‍.

എസ്എംഎസ്, എംഎംഎസ്, ഈമെയില്‍, HTML5 എന്നിവ മറ്റു സവിശേഷതകളാണ്. ഷാംപെയിന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് എന്നീ വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്.

 

വില / ബാറ്ററി

24എംപി സെല്‍ഫി ക്യാമറയുടെ വില 21,990 ആണ്. 3225എംഎഎച്ച് ബാറ്ററിയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Best Mobiles in India

English Summary

Priced at Rs 21,990, Vivo V7+ is definitely not for those looking to get an affordable smartphone.