എൻട്രി ലെവൽ സ്മാർട്ട്ഫോണായ വിവോ Y1s പുറത്തിറങ്ങി; വിലയും സവിശേഷതകളും


വിവോ Y1s എന്ന പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തു. കമ്പോഡിയയിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള മറ്റ് വിപണികളിൽ ഈ ഡിവൈസ് ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വിവോ വൈ1എസ് സ്മാർട്ട്ഫോണിന് 109 ഡോളറാണ് വില(ഏകദേശം 8,200 രൂപ). 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. വിവോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി ഡിവൈസ് വിൽപ്പനയ്‌ക്കെത്തും.

Advertisement

അറോറ ബ്ലൂ, ഒലിവ് ബ്ലാക്ക് എന്നിവയുൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ വിവോ വൈ1എസ് സ്മാർട്ട്ഫോൺ ലഭ്യമാകും. ആഗോള വിപണിയിലെ ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 6.22 ഇഞ്ച് ഡിസ്‌പ്ലേ, സിംഗിൾ ക്യാമറ സെറ്റപ്പ്, 4,030 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളോടെയാണ് വിവോ Y1s വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക: ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഓപ്പോ A6 വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Advertisement
വിവോ Y1s: സവിശേഷതകൾ

എച്ച്ഡി + റെസല്യൂഷനും (720 × 1520 പിക്സൽസ്) 6.22 ഇഞ്ച് ഹാലോ ഫുൾവ്യൂ എൽസിഡി സ്‌ക്രീനുമാണ് ഡിവൈസിൽ ഉള്ളത്. ഈ സ്ക്രീനിൽ ഒരു ഡ്യൂ-ഡ്രോപ്പ് നോച്ചും വിവോ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഫൺടച്ച് ഒ.എസ് 10.5 ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. മീഡിയടെക് ഹീലിയോ പി 35 ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

രണ്ട് ക്ലസ്റ്റർ‌ ആർക്കിടെക്ചറിൽ‌ എട്ട് എ‌ആർ‌എം കോർ‌ടെക്സ്-എ 53 കോറുകളും ഡിവൈസിൽ ഉണ്ട്. നാല് പെർഫോമൻസ് കോറുകൾ 2.3 ജിഗാഹെർട്സ് വരെ ക്ലോക്ക് ചെയ്യുന്നു. ഡിവൈസിൽ IMG PowerVR GE8320 GPU ആണ് നൽകിയിട്ടുള്ളത്. മൈക്രോ SD കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സൌകര്യവും ഡിവൈസിൽ ഉണ്ട്.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി സാംസങ് ബ്ലൂഫെസ്റ്റ് സെയിൽ 2020

ഫോട്ടോഗ്രാഫിക്കായി വിവോ Y1s സ്മാർട്ട്ഫോണിന് പിന്നിൽ ഒരു ക്യാമറ മാത്രമാണ് നൽകിയിട്ടുള്ളത്. 13 മെഗാപിക്സൽ സെൻസറാണ് ഇത്. ഈ സെൻസറിൽ എഫ് / 2.2 അപ്പർച്ചറുള്ള ലെൻസും നൽകിയിട്ടണ്ട്. പിന്നിലെ ക്യാമറയ്ക്കൊപ്പം എൽഇഡി ഫ്ലാഷും കമ്പനി നൽകിയിട്ടുണ്ട്. ഫോണിന് 1080p വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ഉണ്ട്. മുൻവശത്ത്, 5 മെഗാപിക്സൽ ക്യാമറ, എഫ് / 1.8 അപ്പർച്ചർ ലെൻസോട് കൂടിയാണ് നൽകിയിരിക്കുന്നത്. ഇത് ഡ്യൂ-ഡ്രോപ്പ് നോച്ചിനുള്ളിലാണ് നൽകിയിരിക്കുന്നത്.

സ്റ്റാൻഡേർഡ് 10W ചാർജിംഗ് സപ്പോർട്ടുള്ള 4,030 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ പായ്ക്ക് ചെയ്യുന്നത്. ഡിവൈസിന് ഫിംഗർപ്രിന്റ് സ്കാനർ ഇല്ലാത്തതിനാൽ ഉപയോക്താക്കൾക്ക് ഫേസ് റെക്കഗനിഷനോ പാറ്റേൺ, പാസ്വേർഡ് ലോക്കുകളെയോ ആശ്രയിക്കേണ്ടി വരും. കണക്റ്റിവിറ്റിയുടെ കാര്യം പരിശോധിച്ചാൽ, സ്മാർട്ട്ഫോൺ വൈ-ഫൈ 2.4 ജിഗാഹെർട്സ്, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഡ്യുവൽ 4 ജി വോൾട്ട്, മൈക്രോ യുഎസ്ബി 2.0 പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ സപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കുക: റിയൽ‌മി 6i സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 13ന്; വിലയും സവിശേഷതകളും

Best Mobiles in India

English Summary

Vivo launched new entry level smartphone, Vivo Y1s in Cambodia.The device sports a 6.22-inch Halo FullView LCD screen with HD+ resolution (720×1520 pixels) and a dewdrop notch at the top.