സ്മാര്‍ട്‌ഫോണ്‍ പ്രൊസസറിനെ കുറിച്ച് അറിയേണ്ടതെല്ലാം...


ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഉപകരണങ്ങളില്‍ ഒന്ന് സ്മാര്‍ട്‌ഫോണാണ്. വിവിധ വിലയിലും ശ്രേണിയിലും പെട്ട നൂറുകണക്കിന് ഫോണുകള്‍ ലഭ്യമാവുമ്പോള്‍ അവയില്‍ നല്ലത് തെരഞ്ഞെടുക്കുക എന്നത്് ആയാസകരമായ കാര്യം തന്നെ. അതുകൊണ്ട് ഫോണിന്റെ രൂപഭംഗിക്കൊപ്പം സാങ്കേതികമായ വശങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

Advertisement

ഏതാനും ദിവസം മുമ്പ് സ്മാര്‍ട്‌ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എന്താണെന്നും വിവിധ തരത്തിലുള്ള ഒ.എസുകളും ഇവിടെ പരിചയപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഇന്ന് സ്മാര്‍ട്‌ഫോണിന്റെ മറ്റൊരു പ്രധാന ഭാഗമായ പ്രൊസസറിനെ കുറിച്ചാണ് പറയുന്നത്.

Advertisement

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്താണ് സ്മാര്‍ട്‌ഫോണ്‍ പ്രൊസസര്‍?

ഒരു സ്മാര്‍ട്‌ഫോണിന്റെ മസ്തിഷ്‌കം എന്നു വേണമെങ്കില്‍ പ്രൊസസറിനെ വിളിക്കാം. അതായത് അടിസ്ഥാനപരമായ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നത് പ്രൊസസറാണ്. ഒന്നുകൂടി വിശദമാക്കിയാല്‍ നമ്മള്‍ നല്‍കുന്ന ഇന്‍പുട്ടുകള്‍ മനസിലാക്കി അതനുസരിച്ച് ഫോണ്‍ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് പ്രൊസസറിന്റെ ധര്‍മം.

അതായത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് ഫോണിലെ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രൊസസറാണ് ഇത് സാധ്യമാക്കുന്നത്. അതുകൊണ്ടുതന്നെ പ്രൊസസറിന്റെ സ്പീഡ് അനുസരിച്ചായിരിക്കും ഫോണിന്റെ കാര്യക്ഷമതയും.

അതേസമയം കമ്പ്യൂട്ടറിലെ പ്രൊസസറുമായി സ്മാര്‍ട്‌ഫോണ്‍ പ്രൊസസറിന് വ്യത്യാസവുമുണ്ട്. കമ്പ്യൂട്ടറിലെ സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റ് (സി.പി.യു), ഗ്രാഫിക്‌സ് പ്രൊസസിംഗ് യൂണിറ്റ് (ജി.പി.യു.), മെമ്മറി തുടങ്ങിയവയെല്ലാം മതര്‍ ബോര്‍ഡുമായാണ് ബന്ധിച്ചിരിക്കുന്നത്.

എന്നാല്‍ സ്മാര്‍ട്‌ഫോണില്‍ സി.പി.യു, ജി.പി.യു. എന്നിവയും മറ്റു സബ് പ്രൊസസറുകളും ഒറ്റ ചിപ്‌സെറ്റിലാണ് ഉള്ളത്. ഇതിനെ സിസ്റ്റം ഓണ്‍ എ ചിപ് (SoC) എന്നാണ് പറയുന്നത്. ഇതില്‍ സി.പി.യു ആണ് ഏറ്റവും പ്രധാന ഭാഗം. അതായത് ഫോണിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സി.പി.യു ആണ്.

പലപ്പോഴും 1 GHz, 1.5 GHz എന്നിങ്ങനെ അളവിലാണ് പ്രൊസസറിനെ പരിചയപ്പെടുത്താറ്. സി.പി.യുവിന്റെ വേഗതയാണ് GHz എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. അതുപോലെ ഗ്രാഫിക്കല്‍, വിഷ്വല്‍ ടാറ്റകള്‍ പ്രൊസസ് ചെയ്യുന്ന ഭാഗമാണ് ജി്പി.യു.

ഇനി സിംഗിള്‍ കോര്‍, ഡ്യുവല്‍ കോര്‍ ഒക്റ്റ കോര്‍ എന്നിങ്ങനെ വിവിധ തരത്തില്‍ പ്രൊസസറുകളുണ്ട്. അതെന്തെല്ലാമെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

#1

കോര്‍ എന്നത് സി.പി.യുവിന്റെ എണ്ണത്തെയാണ് സൂചിപ്പിക്കുന്നത്.

 

#2

മുമ്പ് സി.പി.യു. എന്ന ഒറ്റ പ്രൊസസറിനെ അടിസ്ഥാനമാക്കിയാണ് സ്മാര്‍ട്‌ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത് സിംഗിള്‍ കോര്‍ പ്രൊസസര്‍

 

#3

രണ്ട് പ്രൊസസറുകള്‍ ചേര്‍ന്നതാണ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍. അതായത് രണ്ട് സി.പി.യു ഒറ്റ ചിപ്പില്‍ ചേര്‍ത്ത് നിര്‍മിക്കുന്നു എന്നര്‍ഥം. കൂടുതല്‍ ഫംഗ്ഷനുകള്‍ ഉള്ള സ്മാര്‍ട്‌ഫോണിലാണ് ഇത് ഉപയോഗിക്കുന്നത്. വേഗത വര്‍ദ്ധിക്കും എന്നതുതന്നെയാണ് ഡ്യുവല്‍ കോറിന്റെ പ്രത്യേകത.

 

#4

നാല് കോര്‍ പ്രൊസസറുകള്‍ ചേര്‍ന്നതാണ് ക്വാഡ് കോര്‍ പ്രൊസസര്‍. ഒന്നിലധികം ഫംഗ്ഷനുകള്‍ ഒരേസമയം ചെയ്യേണ്ടി വരുമ്പോള്‍ ക്വാഡ് കോര്‍ പ്രൊസസര്‍ സഹായകരമാണ്.

 

#5

ആറ് സി.പി.യും ഒറ്റ ചിപ്പില്‍ അടുക്കി വയ്ക്കുന്നതാണ് ഹെക്‌സ കോര്‍

 

#6

എട്ട് കോര്‍ പ്രൊസസറുകള്‍ ചേര്‍ന്നാല്‍ ഒക്റ്റ കോര്‍. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ ഒരുപാട് ഫംഗ്ഷനുകള്‍ ഒരേസമയം പ്രവര്‍ത്തിക്കുമ്പോള്‍ ഇത് അത്യാവശ്യമാണ്.

 

#7

10 സി.പി.യു. ചേര്‍ന്ന ചിപ്‌സെറ്റ്

 

Best Mobiles in India