144 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള സ്മാർട്ട്ഫോണിന്റെ പണിപ്പുരയിൽ ഷവോമി


ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി നിലവിൽ ഒന്നിലധികം പ്രൊഡക്ടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾ, മറ്റ് ഷവോമി, റെഡ്മി, എംഐ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, ആക്സസറികൾ, ഫിറ്റ്നസ് ബാൻഡുകൾ എന്നിവയടക്കമുള്ളവയുടെ പണിപ്പുരയിലാണ് കമ്പനി. കൊറോണ വൈറസ് കാരണം ഷവോമിയുടെ നിരവധി പ്രൊഡക്ടുകൾ വിപണിയിൽ എത്തുന്നത് വൈകുന്നുണ്ട്.

Advertisement

നോട്ട് 9 പ്രോ, പ്രോ മാക്സ് എന്നിവ ഉൾപ്പെടെ അടുത്തിടെ പുറത്തിറക്കിയ റെഡ്മി സ്മാർട്ട്ഫോണുകളുടെ പ്രൊഡക്ഷനും വിൽപ്പനയും കൊറോണ കാരണം കടുത്ത പ്രതിസന്ധി നേരിടുകയാണ്. എന്തായാലും ഈ കാലതാമസം പുതിയ പ്രൊഡക്ടുകൾ വികസിപ്പിക്കുന്നതിൽ നിന്ന് കമ്പനിയെ പിന്തിരിപ്പിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. കമ്പനി നിലവിൽ പുതിയൊരു സ്മാർട്ട്ഫോൺ ഡിസൈൻ വികസിപ്പിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

Advertisement
144 മെഗാപിക്സൽ ക്യാമറ

ജിഎസ്മറീനയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് ഷവോമി വളരെ പ്രത്യേകതകളുള്ള ഒരു സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. 144 മെഗാപിക്സൽ പ്രൈമറി ക്യാമറയോട് കൂടിയ സ്മാർട്ട്ഫോണായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഷവോമി എംഐ 10എസ് പ്രോ എന്നോ എംഐ സിസി10 പ്രോ എന്നോ ആയിരിക്കും ഈ സ്മാർട്ട്ഫോണിന്റെ പേര്. നിലവിൽ കമ്പനി 108 മെഗാപിക്സൽ സെൻസർ വരെയുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി, റെഡ്മി, പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വില വർദ്ധിപ്പിക്കുന്നു; കാരണം ഇതാണ്

എംഐ നോട്ട് 10 സീരീസ്, എംഐ 10 5 ജി, എംഐ ആൽഫ, എംഐ സിസി 9 പ്രോ എന്നിവയടക്കമുള്ള ഷവോമി സ്മാർട്ട്ഫോണുകൾ 108 എംപി പ്രൈമറി ക്യാമറയുമായി പുറത്തിറങ്ങിയവയാണ്. റിപ്പോർട്ട് അനുസരിച്ച്, 144 മെഗാപിക്സൽ സെൻസർ വികസിപ്പിക്കാനായി കമ്പനി സാംസങ്ങുമായി ചേർന്ന് പ്രവർത്തിക്കാനാണ് സാധ്യത. ഉയർന്ന റെസല്യൂഷനുള്ള സെൻസർ പുറത്തിറക്കാൻ സാധ്യതയുള്ള കമ്പനിയാണ് സാംസങ്.

144 എംപി ക്യാമറയുമായി പുറത്തിറങ്ങുന്ന പുതിയ സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് തീയതിയോ മറ്റ് വിവരങ്ങളോ കമ്പനി പുറത്ത് വിട്ടിട്ടില്ല. സ്മാർട്ട്‌ഫോണിൽ ഉണൺ ഫീച്ചർ ചെയ്യുമെന്ന പ്രോസസറിനെക്കുറിച്ചോ മറ്റ് ക്യാമറ സെൻസറുകളെക്കുറിച്ചുള്ള വിവരങ്ങളെക്കുറിച്ചോ ഞങ്ങൾക്ക് ഉറപ്പില്ല. വരും ദിവസങ്ങളിൽ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഓൺലൈനിൽ ദൃശ്യമാകാൻ സാധ്യതയുണ്ട്. അതിനാൽ, കാത്തിരുന്ന് കാണുന്നതാണ് നല്ലത്.

ഷവോമി സ്മാർട്ട്ഫോണുകൾക്ക് വില വർദ്ധിക്കുന്നു

ഇന്ത്യയിൽ ഷവോമിയുടെ സ്മാർട്ട്ഫോണുകൾക്ക് വില വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയതുകൊണ്ടാണ് ഇന്ത്യയിൽ സ്മാർട്ട്ഫോൺ വില വർദ്ധിപ്പിക്കേണ്ടി വന്നതെന്ന് കമ്പനി അറിയിച്ചു. മാർച്ച് മാസത്തിലാണ് സർക്കാർ ജിഎസ്ടി നിരക്ക് പരിഷ്കരിച്ചത്. ഇത് സ്മാർട്ട്‌ഫോണുകളുടെ വിലക്കയറ്റത്തിന് കാരണമാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

കൂടുതൽ വായിക്കുക: 4കെ റെസല്യൂഷനുള്ള ഷവോമിയുടെ എംഐ ടിവി 4എസ് 65 ഇഞ്ച് അവതരിപ്പിച്ചു

ജിഎസ്ടി പുനരവലോകനം നടപ്പിലാക്കിയതിനാലുള്ള പുതിയ വിലനിർണ്ണയം എംഐ.കോമിൽ പ്രതിഫലിപ്പിക്കുമെന്ന് ഷവോമി അറിയിച്ചു. ഷവോമിക്ക് പുറമേ, ഓപ്പോയും വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2,000 രൂപ വരെയുള്ള വർദ്ധനവാണ് ഓപ്പോ പ്രഖ്യാപിച്ചത്. മറ്റ് ബ്രാൻഡുകളും ഇത് പിന്തുടരും.

5% ൽ താഴെയുള്ള ലാഭവിഹിതം നിലനിർത്തുകയെന്ന കമ്പനിയുടെ നയം ഉപേക്ഷിക്കൻ സാധിക്കില്ലെന്നും തങ്ങൾക്ക് വില വർദ്ധനവല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഷവോമി ഗ്ലോബൽ വൈസ് പ്രസഡന്റ് മനു കുമാർ ജെയിൻ വെളിപ്പെടുത്തി. സ്മാർട്ട്‌ഫോണുകളുടെ വില വർദ്ധിപ്പിക്കാൻ ഷവോമി നിർബന്ധിതരാകുന്നതിന് ജിഎസ്ടി നിരക്ക് വർദ്ധനവിന് പുറമേ മറ്റൊരു കാരണം കൂടിയുണ്ട്. അത് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉണ്ടായ തകർച്ചയാണ്.

കൂടുതൽ വായിക്കുക: ഷവോമി എംഐ 10 ലൈററ് 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി

Best Mobiles in India

English Summary

Xiaomi is currently working on an upcoming smartphone. The highlight of the smartphone is likely to be a 144-megapixel primary camera. Xiaomi is likely to launch the smartphone under the Xiaomi Mi 10S Pro or Mi CC10 Pro branding.