47 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് കൂടി ഇന്ത്യയിൽ നിരോധനം: റിപ്പോർട്ട്

|

ഇന്ത്യയിൽ 47 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. ജൂൺ അവസാനത്തോടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചിരുന്നു. ദേശീയ താൽപ്പര്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനായാണ് ഈ നിരോധനമെന്നാണ് സർക്കാർ അറിയിച്ചത്. അന്ന് നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ ജനപ്രീയ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ടോക്ക് ഉൾപ്പെടെയുള്ള ആപ്പുകളും ഉൾപ്പെടുന്നു.

പുതിയ റിപ്പോർട്ടുകൾ

പുതിയ റിപ്പോർട്ടുകളനുസരിച്ച് 47 ആപ്പുകളാണ് സർക്കാർ ഇന്ന് നിരോധിച്ചിരിക്കുന്നത്. നിരോധിച്ച ആപ്പുകളുടെ കൃത്യമായ പട്ടിക ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാൽ ഈ പട്ടിക അധികം വൈകാതെ തന്നെ പരസ്യപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാംസ്‌കാനർ, ഷെയർഇറ്റ്, യുസി ബ്രൗസർ എന്നിവയുൾപ്പെടെയുള്ള ആപ്പുകളാണ് കേന്ദ്രസർക്കാർ നേരത്തെ നിരോധിച്ചത്. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69 എ പ്രകാരമായിരുന്നു ആ നിരോധനം.

കൂടുതൽ വായിക്കുക: നിരോധിച്ച ചൈനീസ് അപ്ലിക്കേഷനുകൾ സ്മാർട്ട്‌ഫോണുകളിൽ നിന്നും ഒഴിവാക്കുമെന്ന് റിയൽ‌മികൂടുതൽ വായിക്കുക: നിരോധിച്ച ചൈനീസ് അപ്ലിക്കേഷനുകൾ സ്മാർട്ട്‌ഫോണുകളിൽ നിന്നും ഒഴിവാക്കുമെന്ന് റിയൽ‌മി

47 ആപ്ലിക്കേഷനുകൾ

സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവിൽ നിരോധിച്ച 47 ആപ്ലിക്കേഷനുകൾ കഴിഞ്ഞ മാസം നിരോധിച്ച 59 ആപ്ലിക്കേഷനുകളുടെ ക്ലോണുകളായി പ്രവർത്തിക്കുന്നുവെന്ന് ഡിഡി ന്യൂസ് പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു. ഏതെങ്കിലും ഉപയോക്താക്കളുടെ പ്രൈവസിയുമായോ ദേശീയ സുരക്ഷാ ലംഘനങ്ങളുമായോ ബന്ധപ്പെട്ട ഘടകങ്ങൾ ഉണ്ടോയെന്ന് നിലവിൽ ​​പരിശോധിച്ചുകൊണ്ടിരിക്കുന്ന ആപ്പുകളുടെ എണ്ണം 250ലധികം ആണ്.

പബ്ജി
 

പബ്ജി മൊബൈൽ ഉൾപ്പെടെയുള്ള ചില മുൻനിര ചൈനീസ് ഗെയിമിംഗ് ആപ്ലിക്കേഷനുകൾ നിലവിൽ പരിശോധനയിലുള്ള 250ലധികം ആപ്പുകളുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഷവോമിയുടെ നിരവധി ആപ്പുകളും ഈ പട്ടികയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഷവോമി സ്മാർട്ട്ഫോണുകളിൽ തന്നെ നിരവധി പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളുണ്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഈ ആപ്പുകളിൽ പലതും പരിശോധിച്ച് വരികയാണ്.

കൂടുതൽ വായിക്കുക: ലോകത്തെ കൊവിഡ് -19 ട്രാക്കിംഗ് ആപ്പുകളിൽ ആരോഗ്യ സേതു ഒന്നാം സ്ഥാനത്ത്കൂടുതൽ വായിക്കുക: ലോകത്തെ കൊവിഡ് -19 ട്രാക്കിംഗ് ആപ്പുകളിൽ ആരോഗ്യ സേതു ഒന്നാം സ്ഥാനത്ത്

നേരത്തെയുള്ള നിരോധനം

കേന്ദ്ര സർക്കാർ നേരത്തെ നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ ടിക്ടോക്ക്, ഷെയർഇറ്റ്, യുസി ബ്രൌസർ, ഹെലോ, വെചാറ്റ് എന്നിങ്ങനെയുള്ള ആപ്പുകളാണ് ഉള്ളത്. പത്രക്കുറിപ്പിലൂടെ ഈ ആപ്പുകൾ നിരോധിച്ച കാര്യം ഔദ്യോഗികമായി പരസ്യമാക്കിയതിന് പിന്നാലെ പട്ടികയിലുള്ള ആപ്പുകളിലേക്കും അതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലേക്കും ഉപയോക്താക്കളുടെ ആക്സസ് തടയാൻ സർക്കാർ ടെലിക്കോം കമ്പനികളോട് ഉത്തരവിട്ടിരുന്നു.

ആപ്പ് സ്റ്റോറുകൾ

നേരത്തെ നിരോധിച്ച ആപ്പുകൾ ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യാനും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ആപ്പിളും ഗൂഗിളും തങ്ങളുടം ആപ്പ് സ്റ്റോറുകളിൽ നിന്ന് ആപ്പുകൾ പിൻവലിച്ചു. സർക്കാർ ഉത്തരവിനെ തുടർന്ന് ടിക്ടോക്ക് അടക്കമുള്ള ആപ്പുകളുടെ പ്രവർത്തനങ്ങൾ കമ്പനികൾ നിർത്തി വച്ചിരിക്കുകയാണ്. ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതിയിലുള്ള ഹലോ, ടിക്ടോപ്പ് എന്നീ രണ്ട് ആപ്പുകളാണ് ഈ പട്ടികയിലെ ഏറ്റവും ജനപ്രീയ ആപ്പുകൾ.

കൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ജോക്കർ മാൽവെയർ, സൂക്ഷിച്ചില്ലെങ്കിൽ സ്മാർട്ട്ഫോൺ അപകടത്തിലാകുംകൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ജോക്കർ മാൽവെയർ, സൂക്ഷിച്ചില്ലെങ്കിൽ സ്മാർട്ട്ഫോൺ അപകടത്തിലാകും

Best Mobiles in India

Read more about:
English summary
The government has banned 47 Chinese apps in India. Near the end of June, 59 Chinese apps had been banned by the government.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X