Home
Apps

വീട്ടിലിരുന്ന് വർക്ക്ഔട്ട് ചെയ്യാൻ മികച്ച അഞ്ച് ഫിറ്റ്നസ് ആപ്പുകൾ

കൊറോണ വൈറസിന്റെ വ്യാപനം കാരണം ലോക്ക്ഡൌൺ ആരംഭിച്ചത് മുതൽ ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ഫിറ്റ്നസ് നഷ്ടപ്പെടുന്നു എന്നത്. രണ്ടാം ലോക്ക്ഡൌണിൽ പലയിടത്തും ഇപ്പോഴും ജിമ്മുകളും മറ്റും തുറന്ന് പ്രവർത്തിക്കുന്നില്ല. ഇത്തരം അവസരങ്ങളിൽ ചെയ്യാവുന്ന കാര്യം വീട്ടിലിരുന്ന് തന്നെ വർക്ക്ഔട്ട് ചെയ്യുക എന്നതാണ്. ഇതിനായി സഹായിക്കുന്ന നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്.

വർക്ക്ഔട്ട്

വർക്ക്ഔട്ട് ആപ്പുകളുടെ വലിയ ശേഖരം തന്നെ പ്ലേസ്റ്റോറിൽ ഉണ്ട്. എന്നാൽ ഇതിൽ നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക പ്രയാസം ആയിരിക്കും. സൌജന്യമായി വർക്ക്ഔട്ട് ടിപ്സും വീഡിയോകളും ലഭിക്കുന്ന ആപ്പുകളും പണമടച്ച് സബ്ക്രിപ്ഷൻ നേടേണ്ട ആപ്പുകളും ഉണ്ട്. ഇവയിൽ സൌജന്യമായി ലഭിക്കുന്ന ആപ്പുകൾ തന്നെ മികച്ചവയാണ്. വർക്ക്ഔട്ടുകൾക്കൊപ്പം മികച്ച ഭക്ഷണ ശീലം ഉണ്ടാക്കാനും ഈ ആപ്പുകളിൽ പലതും സഹായിക്കുന്നു.

നൈക്ക് ട്രെയിനിംഗ് ക്ലബ്

നൈക്ക് ട്രെയിനിംഗ് ക്ലബ്

നൈക്ക് മാസ്റ്റർ ട്രെയിനർമാർ രൂപകൽപ്പന ചെയ്ത വർക്ക് ഔട്ടുകളിലൂടെ മികച്ച ശരീരം ഉണ്ടാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു സൌജന്യ ആപ്പാണ് നൈക്ക് ട്രെയിനിംഗ് ക്ലബ്. ബോഡി വെയ്റ്റ് മുതൽ ഫുൾ-എക്വുപ്പ്മെന്റ് വർക്ക് ഔട്ടുകൾ വരെ എല്ലാം ഈ ആപ്പിലൂടെ ലഭിക്കും. എല്ലാ ഫിറ്റ്നസ് തലങ്ങളിലുമുള്ള ആളുകളുടെ ആവശ്യകതകൾ പരിഹരിക്കാനും ഇതിന് സാധിക്കു. 4 മുതൽ 6 ആഴ്ച വരെയുള്ള പരിശീലന പ്ലാനുകൾ ഇതിലൂടെ ലഭിക്കും. 190ൽ അധികം സൌജന്യ വർക്ക് ഔട്ടുകളുടെ ഒരു ലൈബ്രറിയും ഇതിലുണ്ട്.

ഫിറ്റ്ർ (Fittr)

ഫിറ്റ്ർ (Fittr)

50ൽ അധികം വർക്ക് ഔട്ട് സെഷനുകളുടെ ഒരു ലൈബ്രറിയാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ചെറിയ പ്രീമിയം അടച്ചുകൊണ്ട് ഉപയോക്താക്കൾക്ക് പേഴ്സണലൈസ്ഡ് വർക്ക് ഔട്ട് പ്ലാനുകൾ നേടാം. എല്ലാവിധ ആരോഗ്യ, ഫിറ്റ്നസ് ആവശ്യങ്ങൾക്കുമുള്ള ഒരു സ്റ്റോപ്പ് ഷോപ്പായി പ്രവർത്തിക്കുന്ന ആപ്പ് കൂടിയാണ് ഇത്. ഭക്ഷണ, പരിശീലന ടൂളുകളിലേക്ക് സൌജന്യ ആക്സസ് നൽകുന്ന ആപപിലൂടെ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പാചകക്കുറിപ്പുകൾ, വിദഗ്ധരുമായുള്ള തത്സമയ ഫിറ്റ്നസ് സെഷനുകൾ, പരിശീലകരുമൊത്തുള്ള ചോദ്യോത്തര സെഷൻ എന്നിവയെല്ലാം ലഭിക്കും.

വുമൺ വർക്ക്ഔട്സ് അറ്റ് ഹോം ബൈ ലീപ് ഫിറ്റ്നസ് ഗ്രൂപ്പ്

വുമൺ വർക്ക്ഔട്സ് അറ്റ് ഹോം ബൈ ലീപ് ഫിറ്റ്നസ് ഗ്രൂപ്പ്

ജോലിക്കായി പുറത്തേക്ക് പോകാത്ത വീടുകളിൽ കഴിയുന്ന സ്ത്രീകളുടെ ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്താൻ നിർമ്മിച്ച ആപ്പാണ് ഇത്. ഇത് മുഴുവൻ ശരീരത്തിനും ബോഡി വെയ്റ്റ് വർക്ക് ഔട്ടുകൾ നൽകുന്നു, കോച്ചുകളിൽ നിന്നുള്ള ടിപ്സിനൊപ്പം ആനിമേഷനായോ വീഡിയോ ആയോ ഈ വർക്ക് ഔട്ടുകൾ ലഭിക്കും. ഇത് തുടക്കക്കാരായ ആളുകളുടെ വ്യായാമ രീതിളെയ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഗൂഗിൾ ഫിറ്റ് ഉപയോഗിച്ച് ഡാറ്റ സിങ്ക് ചെയ്യാൻ ഇതിൽ സംവിധാനം ഉണ്ട്.

5 മിനിറ്റ് യോഗ

5 മിനിറ്റ് യോഗ

ശാരീരികവും മാനസികവുമായ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദീകരിച്ചുള്ള ഉപ-യോഗയുടെ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ആപ്പ്. സദ്ഗുരു ജഗ്ഗിവാസുദേവന്ദിന്റെ നേതൃത്വത്തിലാണ് ഈ ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. 7 അഞ്ച് മിനിറ്റ് ഉപ-യോഗ വ്യായാമങ്ങൾ പരിശീലിക്കാനായി എല്ലാ ദിവസവും അഞ്ച് മിനിറ്റ് എടുക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ആസനങ്ങൾ ശരിയായി നിർവ്വഹിക്കുന്നതിന്റെ ശാസ്ത്രം വിശദീകരിക്കുന്ന ഡെമോകളും ഗൈഡഡ് ഇൻസ്ട്രക്ഷൻ വീഡിയോകളും ഉൾപ്പെടെയുള്ള വീഡിയോകൾ ആപ്പിലൂടെ ലഭിക്കും മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി വീഡിയോകൾ ഓഫ്‌ലൈനിലും സ്ട്രീം ചെയ്യാൻ ഈ ആപ്പിലൂടെ സാധിക്കും.

മൈ ഫിറ്റ്നസ് പാൽ

മൈ ഫിറ്റ്നസ് പാൽ

നിങ്ങളുടെ എല്ലാ ഫിറ്റ്നസ് ആവശ്യങ്ങളും നിരവധി ഡിവൈസുകൾ ഉപയോഗിച്ച് ട്രാക്കുചെയ്യാൻ ആപ്പ് നിങ്ങളെ സഹായിക്കും. 300,000,000-ലധികം ഭക്ഷണങ്ങളുടെ വലിയ ഡാറ്റബേസും ഇതിൽ ഉണ്ട്. നിങ്ങളുടെ സ്വന്തം ഭക്ഷണങ്ങളും പാചകക്കുറിപ്പുകളും ചേർക്കാനുള്ള ഓപ്ഷനും ആപ്പ് നൽകുന്നു. നിങ്ങളുടെ ഭക്ഷണ ശീലം ട്രാക്ക് ചെയ്യാനും നിങ്ങൾ എന്ത് കഴിക്കണം എന്ന നിർദേശം നൽകാനും ആപ്പിന് സാധിക്കും. നിങ്ങളുടെ ഫിറ്റ്നസ് ഗോളിനായി ഭക്ഷണ രീതികളും വർക്ക്ഔട്ട് മോഡുകളും ആപ്പ് നിർദേശിക്കും.

Best Mobiles in India

English summary
Play Store has a large collection of workout apps. But it can be difficult to choose what you want.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X