വാട്സ്ആപ്പിൽ നിന്ന് സിഗ്നൽ ആപ്പിലേക്ക് മാറുന്നവർ അറിഞ്ഞിരിക്കേണ്ട 5 ഫീച്ചറുകൾ

|

വാട്സ്ആപ്പിൽ നിന്നും ആളുകൾ വൻതോതിൽ സിഗ്നൽ ആപ്പിലേക്ക് മാറുകയാണ്. വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി നിയമങ്ങളാണ് ഇതിന് കാരണം. സിഗ്നൽ ആപ്പിന്റെ പ്രൈവസി പോളിസികൾ കൂടുതൽ സുരക്ഷിതമാണ് എന്നത് ഈ ആപ്പിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിച്ചു. ടെസ്ല മേധാവിയും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ എലൻ മസ്കിനെ പോലുള്ള ആളുകൾ സിഗ്നൽ ആപ്പ് ഉപയോഗിക്കാൻ ആരംഭിച്ചത് നിരവധി ആളുകളെ സിഗ്നലിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു.

പ്രൈവസി

പ്രൈവസിയുടെ കാര്യത്തിൽ ഏറ്റവും സുരക്ഷിതമായതുകൊണ്ടാണ് ആളുകൾ സിഗ്നൽ ആപ്പിലേക്ക് മാറുന്നതെങ്കിലും സിഗ്നൽ പ്രൈവസിയുടെ കാര്യത്തിൽ മാത്രമല്ല കേമൻ. നിരവധി ഫീച്ചറുകളും സിഗ്നൽ ആപ്പിൽ ഉണ്ട്. വാട്സ്ആപ്പ് അടക്കമുള്ള ഏത് മെസേജിങ് ആപ്പുകളോടും കിടപിടിക്കുന്ന രീതിയിലാണ് സിഗ്നലിന്റെ ഫീച്ചറുകൾ. സിഗ്നൽ ആപ്പിന്റെ രസകരമായ അഞ്ച് ഫീച്ചറുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ക്യാമറ മികച്ചതാക്കാൻ സഹായിക്കുന്ന 5ആപ്പുകൾകൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ക്യാമറ മികച്ചതാക്കാൻ സഹായിക്കുന്ന 5ആപ്പുകൾ

സ്‌ക്രീൻ ലോക്ക്

സ്‌ക്രീൻ ലോക്ക്

സിഗ്നൽ ആപ്പ് സ്ക്രീൻ ലോക്ക് സെറ്റ് ചെയ്യാനുള്ള സംവിധാനവുമായിട്ടാണ് വരുന്നത്. ഇതുവഴി ഫോൺ അൺലോക്കുചെയ്‌താലും നിങ്ങളുടെ ചാറ്റുകൾ ആർക്കും വായിക്കാൻ സാധിക്കില്ല. സിഗ്നൽ ആപ്പ് തുറക്കാൻ പ്രത്യേകം പിൻ, ബയോമെട്രിക് ലോക്ക് എന്നിവ ഉണ്ടായിരിക്കും. ഇത്തരത്തിൽ സിഗ്നലിൽ സ്ക്രീൻ ലോക്ക് സെറ്റ് ചെയ്യുന്നതിന് സെറ്റിങ്സ്-> പ്രൈവസി-> സ്ക്രീൻ ലോക്ക് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

പുതിയ മെമ്പർമാരുടെ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാം

പുതിയ മെമ്പർമാരുടെ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാം

സിഗ്നൽ ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് സിഗ്നലിൽ നിങ്ങളുടെ കോൺടാക്ടുകൾ ആരെങ്കിലും ജോയിൻ ചെയ്താൽ ഇക്കാര്യം നിങ്ങളെ അറിയിക്കാൻ നോട്ടിഫിക്കേഷൻ വരും. നിങ്ങൾക്ക് ധാരാളം കോൺ‌ടാക്റ്റുകൾ ഉണ്ടെങ്കിൽ ഈ നോട്ടിഫിക്കേഷനുകൾ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാൻ സാധിക്കും. വളരെ ലളിതമായി തന്നെ സിഗ്നലിൽ ഈ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാം.

കൂടുതൽ വായിക്കുക: സിഗ്നൽ ആപ്പ് സുരക്ഷിതമോ? സിഗ്നലിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾകൂടുതൽ വായിക്കുക: സിഗ്നൽ ആപ്പ് സുരക്ഷിതമോ? സിഗ്നലിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബ്ലർ ഫേസസ്

ബ്ലർ ഫേസസ്

സ്വകാര്യതയെക്കുറിച്ച് ആശങ്കയുള്ള ആളുകൾക്ക്, ആരുടെയെങ്കിലും ഫോട്ടോകൾ അവരുടെ സമ്മതമില്ലാതെ അയയ്ക്കാൻ താല്പര്യമില്ലെങ്കിൽ സിഗ്നലിൽ രസകരമായ ഒരു ഓപ്ഷൻ ഉണ്ട്. ബ്ലർ ഫേസ്സ് ഫോട്ടോ എന്ന ഓപ്ഷനാണ് ഇതിന് സഹായിക്കുന്നത്. ഇത് ഫോട്ടോകൾ ഓട്ടോമാറ്റിക്കായി എഡിറ്റ് ചെയ്യുകയും ഫേസ് ബ്ലർ ചെയ്യും. ഈ ഓപ്ഷനിലൂടെ ബ്ലർ ചെയ്യുന്ന ഫോട്ടോയുടെ അധിക ഭാഗങ്ങൾ‌ സ്വൈപ്പുചെയ്യാനും കഴിയും. + ചിഹ്നം ടാപ്പുചെയ്ത് നിങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന ചിത്രത്തിൽ ടാപ്പുചെയ്താൽ ഇത് സാധിക്കും.

ഡിസപ്പിയറിങ് മെസേജസ്

ഡിസപ്പിയറിങ് മെസേജസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയ പുതിയ ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ. ഈ സവിശേഷത സിഗ്നലിലും ലഭ്യമാണ്. ഈ ഫീച്ചർ സിഗ്നലിൽ നേരത്തെ തന്നെ ഉണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ നിശ്ചിത സമയപരിധി കഴിഞ്ഞാൽ മെസേജുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആവുന്ന സംവിധാനമാണ് ഇത്. ഇതിൽ കോൺവർസേഷനുകൾ പ്രൈവറ്റാണ്. സിഗ്നലിൽ‌ ഡിസപ്പിയറിങ് മെസേജസ് അയക്കുന്നതിന് കോൺ‌ടാക്റ്റിന്റെ പേരിൽ ക്ലിക്കുചെയ്‌ത് ഡിസപ്പിയറിങ് മെസേജസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. എത്ര സമയം കഴിഞ്ഞാണ് മെസേജുകൾ ഡിസപ്പിയർ ആവേണ്ടതെന്ന് തിരഞ്ഞെടുക്കാൻ സാധിക്കും. ഫോട്ടോകളും വീഡിയോകളും ഒരൊറ്റ തവണ കണ്ടാൽ തനിയെ ഡിലിറ്റ് ആവുന്ന ഓപ്ഷനും ലഭിക്കും.

കൂടുതൽ വായിക്കുക: പബ്ജിയുടെ പകരക്കാരനായി ഇന്ത്യൻ ഗെയിം ഫൌ-ജി ജനുവരി 26ന് റിലീസ് ചെയ്യുംകൂടുതൽ വായിക്കുക: പബ്ജിയുടെ പകരക്കാരനായി ഇന്ത്യൻ ഗെയിം ഫൌ-ജി ജനുവരി 26ന് റിലീസ് ചെയ്യും

Best Mobiles in India

English summary
People switch to the Signal app because it's the most secure in terms of privacy, but not just in terms of signal privacy. Let's check five interesting features of the Signal app.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X