2020ൽ വാട്സ്ആപ്പ് പുറത്തിറക്കുന്ന 5 മികച്ച ഫീച്ചറുകൾ

|

നിരന്തരം അപ്ഡേറ്റുകൾ ലഭ്യമാക്കുകയും ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകൾ കൊണ്ടുവരികയും ചെയ്യുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്ട്‌സ്ആപ്പ്. കഴിഞ്ഞ വർഷം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്രഖ്യാപിച്ച നിരവധി സവിശേഷതകൾ ഇപ്പോഴും എല്ലാ ഉപയോക്താക്കൾക്കുമായി കമ്പനി ആപ്പിൽ ലഭ്യമാക്കിയിട്ടില്ല. ഡാർക്ക് മോഡ്, സെൽഫ് ഡിസ്ട്രക്ടിങ് മെസേജുകൾ,ആൻഡ്രോയിഡിനായുള്ള ഫെയ്‌സ് അൺലോക്ക്, എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളാണ് വരാനിരിക്കുന്നത്. 2020ൽ പുറത്തിറങ്ങാനിരിക്കുന്ന ഫേസ്ബുക്കിന്റെ മികച്ച ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കാം.

 

ഡാർക്ക് മോഡ്

ഡാർക്ക് മോഡ്

ആളുകൾ വളരെക്കാലമായി കാത്തിരിക്കുന്ന വാട്ട്‌സ്ആപ്പിന്റെ ഒരു സവിശേഷതയാണ് ഡാർക്ക് മോഡ്. ഇത് കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനോഹരമായ ഡാർക്ക് ഡിസൈനിന് പുറമേ വായനാക്ഷമത മെച്ചപ്പെടുത്തുന്നതിനും കണ്ണിന്റെ ക്ഷീണം കുറയ്ക്കുന്നതിനും ഡിവൈസിന്റെ ബാറ്ററി ഉപയോഗം കുറയ്ക്കാനും ഡാർക്ക് മോഡ് സഹായിക്കുന്നു. വാട്ട്‌സ്ആപ്പ് ഡാർക്ക് മോഡ് മൂന്ന് ഓപ്ഷനുകളിൽ ലഭ്യമാകും. ഇത് ആക്ടീവ് ആക്കിയാൽ ടെക്സ്റ്റ് വെളുത്ത നിറത്തിലും പശ്ചാത്തലം കറുത്ത നിറത്തിലും കാണും.

സെക്യൂരിറ്റി ഫേസ് അൺലോക്ക്

സെക്യൂരിറ്റി ഫേസ് അൺലോക്ക്

ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകൾ വാട്ട്‌സ്ആപ്പ് പുറത്തിറക്കിയിരുന്നു. ആപ്ലിക്കേഷൻ 2020 ൽ മറ്റൊരു സുരക്ഷാ ഫീച്ചർ കൂടി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫേസ് അൺലോക്ക് സവിശേഷതയാണ് അത്. ഇതിലൂടെ നിങ്ങളുടെ ഫോണുകളിൽ വാട്സ്ആപ്പ് നിങ്ങളുടെ ഫെയ്സ് അൺലോക്ക് ഉപയോഗിച്ച് സുരക്ഷിതമാക്കാം. ഈ സവിശേഷതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കൂടുതൽ വായിക്കുക: 2020 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ലകൂടുതൽ വായിക്കുക: 2020 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല

ലാസ്റ്റ് സീൻ ഫോർ ഫ്യൂ ഫ്രണ്ട്സ്
 

ലാസ്റ്റ് സീൻ ഫോർ ഫ്യൂ ഫ്രണ്ട്സ്

ലാസ്റ്റ് സീൻ എന്ന ഓപ്ഷൻ വളരെക്കാലമായി വാട്ട്‌സ്ആപ്പിൽ ഉണ്ട്. ലാസ്റ്റ് സീൻ ആളുകൾക്ക് കാണാതിരിക്കാതെ ആക്കാനുള്ള ഓപ്ഷൻ ആപ്പ് ഇപ്പോഴും നൽകുന്നുണ്ട്. എന്നാൽ തിരഞ്ഞെടുത്ത ഉ കോൺ‌ടാക്റ്റുകൾക്ക് മാത്രമായി നിങ്ങളുടെ വാട്ട്‌സ്ആപ്പ് ലാസ്റ്റ് സീൻ ഒഴിവാക്കാനുള്ള സംവിധാനമാണ് പുതുതായി കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ പ്രൈവസി കൂടുതൽ ശക്തമാകും.

സെൽഫ് ഡിസ്ട്രക്ടിങ് / ഡിസപ്പിയറിങ് മെസേജസ്/ ഡെലിറ്റ് മെസേജ്

സെൽഫ് ഡിസ്ട്രക്ടിങ് / ഡിസപ്പിയറിങ് മെസേജസ്/ ഡെലിറ്റ് മെസേജ്

ഒക്ടോബറിലാണ് വാട്‌സ്ആപ്പ് ഈ സവിശേഷത ആദ്യം പ്രഖ്യാപിച്ചത്, സെൽഫ് ഡിസ്ട്രക്ടിങ് അല്ലെങ്കിൽ ഡിസപ്പിയറിങ് മെസേജസ് എന്ന പേരിലാണ് ആദ്യം പരിചയപ്പെടുത്തിയത് എങ്കിലും നവംബറിൽ ഈ സവിശേഷതയെ ഡെലീറ്റ് മെസേജസ് എന്ന പേരിലാണ് കമ്പനി വിളിച്ചത്. ഈ സവിശേഷത കോൺ‌ടാക്റ്റ് ഇൻഫോയിലോ ഗ്രൂപ്പ് സെറ്റിങ്സിലോ ലഭ്യമാകും. കൂടാതെ ഗ്രൂപ്പ് ഇൻഫോയിൽ ഡെലിറ്റ് മെസേജ് ഓപ്ഷൻ എനേബിൾ ചെയ്താൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് ഡെലിറ്റജ് എന്ന് അടയാളപ്പെടുത്തും ഡിലീറ്റ് മെസേജ് ഓപ്ഷനിൽ ടാപ്പുചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് 1 മണിക്കൂർ, 1 ദിവസം, 1 ആഴ്ച, എന്നിങ്ങനെയുള്ള മെസേജ് എക്സിരേഷൻ സമയം തിരഞ്ഞെടുക്കാനാകും.

ഫേസ്ബുക്ക് പേ

ഫേസ്ബുക്ക് പേ

അടുത്ത വർഷം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി ‘ഫേസ്ബുക്ക് പേ' വഴി പേയ്‌മെന്റുകൾ നടത്താൻ കഴിയുന്ന ഒരു പുതിയ പേയ്‌മെന്റ് ഓപ്ഷനും പുറത്തിറക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇത് ഇന്ത്യയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച ചർച്ചകൾ സർക്കാർ തലത്തിൽ നടന്ന് വരികയാണ്.

കൂടുതൽ വായിക്കുക: സൂക്ഷിക്കുക, വാട്സ്ആപ്പ് ഗ്രൂപ്പ് മെസേജുകൾ വഴി ഹാക്കർമാരുടെ ബഗ്കൂടുതൽ വായിക്കുക: സൂക്ഷിക്കുക, വാട്സ്ആപ്പ് ഗ്രൂപ്പ് മെസേജുകൾ വഴി ഹാക്കർമാരുടെ ബഗ്

Best Mobiles in India

Read more about:
English summary
WhatsApp announced a slew of new features in 2019, however, most of these features haven't made their way to the instant messaging platform yet such as the dark mode, self-destructing messages, face unlock for Android, et al. However, there are high chances that these features would arrive in 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X