വാട്ട്സാപ്പിന്‌ പകരം നിങ്ങളുടെ പഴയ ആൻഡ്രോയിഡ് ഫോണിലും ആപ്പിൾ ഫോണുകളിലും ഉപയോഗിക്കാൻ ഇതാ 5 പകരക്കാർ.

By: Midhun Mohan

ഇൻസ്റ്റന്റ് സന്ദേശങ്ങളുടെ രാജാവാണ് വാട്ട്സാപ്പ് എന്ന് പറയേണ്ടതില്ലല്ലോ. 2016 ഫെബ്രുവരിയിലെ കണക്കു പ്രകാരം വാട്ട്സാപ്പിന്‌ ഒരു ബില്യൺ വരിക്കാരുണ്ട്. വരിക്കാർക്ക് നൂതന സംവിധാനങ്ങളും വാട്ട്സാപ്പ് നൽകുന്നുണ്ട്.

വാട്ട്സാപ്പിന്റെ 5 പകരക്കാരെ പരിചയപ്പെടൂ

ഫേസ്ബുക് വാട്ട്സാപ്പിനെ വാങ്ങിയതിന് ശേഷം സവിശേഷമായ ഒരുപാട് ഫീച്ചറുകൾ വാട്ട്സാപ്പിൽ മുടങ്ങാതെ ലഭിക്കുന്നുണ്ട്. എന്തിനേറെ ഈ വർഷം മാത്രമായി വാട്ട്സാപ്പ് 10 പുതിയ ഫീച്ചറുകൾ നൽകി കഴിഞ്ഞു.

ആറ് സെക്കന്‍ഡ് കൊണ്ട് ക്രഡിറ്റ്/ഡബിറ്റ്‌ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താം!

വാട്ട്സാപ്പ് കൂടാതെ മറ്റു പല ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പുകളും നമുക്കിന്നു ലഭ്യമാണ്. അവരിൽ പലർക്കും നല്ല ഫീച്ചറുകളൂം അവകാശപ്പെടാനുണ്ട്. നമുക്കവയിൽ ചിലരെ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക് മെസ്സഞ്ചർ

ഈ ശ്രേണിയിൽ പ്രധാനി ഫേസ്ബുക്കിന്റെ സ്വന്തം മെസ്സഞ്ചർ ആപ്പ് തന്നെയാണ്. വാട്ട്സാപ്പ് പോലെ തന്നെ മെസ്സെഞ്ചറും നമുക്ക് ഓഡിയോ കാൾ, വീഡിയോ കാൾ, ടെക്സ്റ്റ് സന്ദേശങ്ങൾ, ഓഡിയോ സന്ദേശങ്ങൾ, സ്ഥലവിവരങ്ങൾ പങ്കുവെയ്ക്കൽ, സമൂഹ സന്ദേശങ്ങൾ എന്നിങ്ങനെയുള്ള ഫീച്ചറുകൾ നൽകുന്നുണ്ട്. ഇത് കൂടാതെ നമുക്കു സ്റ്റിക്കറുകൾ, പണം(ഇന്ത്യയിൽ ലഭ്യമല്ല), ജിഫ് എന്നിങ്ങനെ പലതും മൂന്നാമതൊരു സംവിധാനത്തിന്റെ സഹായത്തോടു കൂടി ഫേസ്ബുക് മെസഞ്ചറിൽ പങ്കുവെയ്ക്കാം.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഹൈക് മെസ്സഞ്ചർ

വാട്ട്സാപ്പിന്റെ മറ്റൊരു പകരക്കാരനായാണ് ഹൈക് മെസ്സഞ്ചർ അറിയപ്പെടുന്നത്. ഇന്ത്യയിൽ പിറവി കൊണ്ട ഈ ആപ്പിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ സൗകര്യങ്ങളുണ്ട്. മറ്റുള്ള ആപ്പുകളെ അപേക്ഷിച്ചു ഹൈക്ക് ഇന്ത്യക്കാർക്കു വേണ്ടി ക്രമീകരിച്ചിരിക്കുന്നു. മറ്റുള്ള ആപ്പുകൾ നൽകുന്ന ഫീച്ചറുകൾ കൂടാതെ ചില പ്രത്യേകതകൾ ഹൈക്കിലുണ്ട്. ചാറ്റുകൾ മറച്ചു വെയ്ക്കാനുള്ള സൗകര്യം, തീമുകൾ, നടാഷ എന്ന റോബോട്ട്, ഹൈക് കൂപ്പണുകൾ (ഇത് സാധനങ്ങൾ വാങ്ങുമ്പോൾ വിലക്കിഴിവ് നൽകുന്നു), പല തരത്തിലുള്ള കളികൾ എന്നിവയും ഹൈക്കിൽ ലഭ്യമാണ്.

'ജിയോ ഹാപ്പി ന്യൂ ഇയര്‍' ഓഫര്‍ സിം എങ്ങനെ നേടാം?

ടെലിഗ്രാം

വാട്ട്സാപ്പിന്റെ മറ്റൊരു പകരക്കാരനായാണ് ടെലിഗ്രാം. ഇത് ക്‌ളൗഡ്‌ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആപ്പ് ആണ്. തന്മൂലം സന്ദേശങ്ങൾ നിങ്ങൾ ടെലെഗ്രാമുമായി ബന്ധിപ്പിച്ച എല്ലാ ഡിവൈസുകളിലും ലഭ്യമാകും. മാത്രമല്ല നിങ്ങളുടെ സ്വകാര്യത മുന്നിൽ കണ്ടു ഒരുപാട് സൗകര്യങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്.

സ്വയം നശിക്കുന്ന സന്ദേശങ്ങൾ, സ്വകാര്യ സന്ദേശങ്ങൾ, സ്വയം നശിക്കുന്ന അക്കൗണ്ട്, മറച്ചു വെയ്ക്കാവുന്ന സന്ദേശങ്ങൾ എന്നിവ അതിൽ ചിലതാണ്. ഇത് കൂടാതെ ക്രമീകരിക്കാനാവുന്ന റോബോട്ടുകൾ, അയച്ച സന്ദേശങ്ങൾ തിരുത്താനുള്ള സൗകര്യം, സന്ദേശങ്ങൾ മൂകമാക്കാനുള്ള സൗകര്യം, സൂപ്പർ ഗ്രൂപ്പുകൾ, ബന്ധിപ്പിച്ച എല്ലാ ഡിവൈസുകളിലും ലഭ്യമാകുന്ന സന്ദേശങ്ങൾ, എന്ക്ര്യപ്ട് ചെയ്ത സന്ദേശങ്ങൾ എന്നിവ ടെലിഗ്രാമിനു മാത്രം അവകാശപ്പെട്ട സവിശേഷതകൾ ആണ്.

വ്യാജ ആപ്പിള്‍ ഐഫോണ്‍ എങ്ങനെ കണ്ടെത്താം?

ഗൂഗിൾ അലോ

ഈ വർഷം ആദ്യം അവതരിപ്പിക്കപ്പെട്ട ഗൂഗിൾ അസിസ്റ്റൻറ് അടങ്ങിയ ആദ്യ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണ് ഗൂഗിൾ അലോ. ഗൂഗിളിന്റെ അനന്തവിവരസാങ്കേതിക ശ്രേണിയിൽ പ്രവേശിക്കാൻ അലോയ്ക്ക് സാധിക്കും. അതിനാൽ ഗൂഗിളിൽ അടങ്ങിയ വിവരങ്ങൾ അലോയ്‌ക്ക്‌ നിഷ്പ്രയാസം നമ്മളിൽ എത്തിക്കാൻ കഴിയും.

ഇത് കൂടാതെ സ്മാർട്ട് റിപ്ലൈ, ചിത്രങ്ങൾ തിരിച്ചറിയൽ, വിസ്പർ, ഷൗട്ട് സന്ദേശങ്ങൾ, ചിത്രം വരയ്ക്കൽ, ഇൻകോഗ്നിറ്റോ മോഡ്,എന്ക്ര്യപ്ട് ചെയ്ത സന്ദേശങ്ങൾ, മാഞ്ഞു പോകുന്ന സന്ദേശങ്ങൾ എന്നിവ അലോയുടെ പ്രത്യേക സൗകര്യങ്ങളാണ്.

ഈ ഡിസംബറില്‍ നിങ്ങള്‍ വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

ജിയോ ചാറ്റ്

റിലയൻസ് ജിയോ സ്വാഗത ഓഫറിലൂടെ കടന്നു വന്ന ഉന്നത ശ്രേണിയിൽ പെട്ട ആപ്പ് ആണ് ജിയോ ചാറ്റ്. ഇതിലെ വാട്ട്സാപ്പ്, ഫേസ്ബുക് മെസ്സഞ്ചർ, ഹൈക് എന്നിവയിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇതിൽ നമുക്ക് കാണാം. എന്നാൽ ഇവയെക്കാൾ ഒന്നുകൂടെ സുതാര്യമാണ് കാര്യങ്ങൾ ജിയോ ചാറ്റിൽ.

ഉദാഹരണത്തിന് വാട്ട്സാപ്പിൽ ഒരു ഗ്രൂപ്പിൽ ഉൾകൊള്ളിക്കാവുന്നവരുടെ പരമാവധി പരിധി 256 ആണ് എന്നാൽ ജിയോ ചാറ്റിൽ നമുക്ക് 500 പേരെ വരെ ഉൾക്കൊള്ളിക്കാം. 

ന്യൂ ടാബ്ലെറ്റുകളും മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Needless to say, WhatsApp is currently the king of instant messaging apps. It not only enjoys a huge user base - over 1 billion monthly active users as of February 2016, but also offers cool new features to its users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot