ആധാർ കാർഡ് ആപ്പ് അപ്ഡേറ്റിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട 4 സവിശേഷതകൾ

|

ആധാർ കാർഡുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനമായ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) അടുത്തിടെ
ഐ‌ഒ‌എസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി അടുത്തിടെ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. എല്ലാ ഉപയോക്താക്കൾക്കും അവരവരുടെ സ്മാർട്ട്ഫോണുകളിൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് യുഐഡിഎഐയുടെ ആപ്പ് നൽകുന്നത്. അപ്ലിക്കേഷനിൽ ആളുകളുടെ ആധാർ നമ്പർ, പേര്, ജനന തീയതി, ജെൻഡർ, വിലാസം, ഫോട്ടോ എന്നിവയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഉൾപ്പെടുന്നു.

 

പുതി അപ്ഡേറ്റഡ്

അപ്ലിക്കേഷന്‍റെ പഴയ പതിപ്പ് ഡിലീറ്റ് ചെയ്ത് കളയാനും യുഐ‌ഡി‌ഐയുടെ ഡാറ്റാബേസിൽ‌ രജിസ്റ്റർ‌ ചെയ്‌തിരിക്കുന്ന മൊബൈൽ‌ നമ്പറുകൾ‌ക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ‌ നൽകിയിരിക്കുന്ന പുതി അപ്ഡേറ്റഡ് ആപ്പ് ഇൻ‌സ്റ്റാൾ‌ ചെയ്യാനും യു‌ഐ‌ഡി‌എഐ ആവശ്യപ്പെട്ടു. പുതിയ mAadhar ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് പോകുന്നിടത്തെല്ലാം ആധാർ കാർഡ് ഒറിജിനൽ ആധാർ കൊണ്ടുപോകേണ്ടി വരില്ല. എല്ലാ ആധാർ അധിഷ്ഠിത സേവനങ്ങളും ഈ ആപ്പിലൂടെ ലഭ്യമാകും. ഈ ആപ്പിലൂടെ ചെയ്യാൻ സാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ബയോമെട്രിക്ക് ലോക്ക്/  താല്കാലികമായി അൺലോക്ക് ചെയ്യാം

ബയോമെട്രിക്ക് ലോക്ക്/ താല്കാലികമായി അൺലോക്ക് ചെയ്യാം

നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും നിങ്ങളുടെ ആധാർ വിശദാംശങ്ങൾ മറ്റുള്ളവർക്ക് ലഭിക്കുന്നത് തടയുന്നതിനുമായി ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനിലെ സവിശേഷതയാണ് ബയോമെട്രിക്ക് ഓപ്ഷൻ. ഈ ഫീച്ചർ പ്രവർത്തിപ്പിക്കുന്നതിന് ആപ്പിലെ മൈ ആധാർ സെക്ഷനിൽ പോയി ലോക്ക്, അൺലോക്ക് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. സ്വകാര്യതയും ആധാർ വിവരങ്ങളും സംരക്ഷിക്കുന്നതിന് വളരെ ഉപകാരപ്പെടുന്ന ഫീച്ചർ കൂടിയാണ് ഇത്.

കൂടുതൽ വായിക്കുക: ആധാർ - സോഷ്യൽമീഡിയ ലിങ്കിങ് മുന്നോട്ടുവയ്ക്കുന്ന ആശങ്കകൾകൂടുതൽ വായിക്കുക: ആധാർ - സോഷ്യൽമീഡിയ ലിങ്കിങ് മുന്നോട്ടുവയ്ക്കുന്ന ആശങ്കകൾ

QR കോഡ് വഴി ആധാർ വിവരങ്ങൾ ഷെയർ ചെയ്യാം
 

QR കോഡ് വഴി ആധാർ വിവരങ്ങൾ ഷെയർ ചെയ്യാം

മറ്റുള്ളവരുമായി ആധാർ വിവരങ്ങൾ പങ്കിടുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ mAadhar ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ ആധാർ വിശദാംശങ്ങൾ ഒരു QR കോഡ് വഴിയോ അല്ലെങ്കിൽ ഒരു വെർച്വൽ ID ജനറേറ്റർ വഴിയോ വളരെ കുറച്ച് സമയത്തേക്ക് ഷെയർ ചെയ്യാനുള്ള ഒരു ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും. മൈ ആധാർ എന്ന ഓപ്ഷനിൽ ഈ സവിശേഷത തിരഞ്ഞെടുക്കാം. അവിടെ നിങ്ങളുടെ പാസ്‌വേഡ് നൽകി കഴിഞ്ഞാൽ QR കോഡ് കാണിക്കാനും VID ജനറേറ്റ് ചെയ്യാനുമുള്ള ഓപ്ഷനുകൾ ഉണ്ട്.

ആപ്പ് വഴി പ്രിന്‍റഡ് ആധാർ നേടാം

ആപ്പ് വഴി പ്രിന്‍റഡ് ആധാർ നേടാം

നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കിൽ mAadhar അപ്ലിക്കേഷനിൽ നിന്ന് പുതിയത് പ്രിന്‍റ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾ അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്‌തുകഴിഞ്ഞാൽ ആധാർ കാർഡിന്റെ പുതിയ പ്രിന്‍റ് നേടാൻ സഹായിക്കുന്ന ഒരു ‘ഓർഡർ ആധാർ പ്രിന്‍റ്' ഓപ്ഷൻ ആപ്പിൽ കാണാം. അത് തിരഞ്ഞെടുത്തതിന് ശേഷം ആവശ്യമായ എല്ലാ ആധാർ വിശദാംശങ്ങളും നൽകി ഒരു പേയ്‌മെന്‍റ് പൂർത്തിയാക്കാം. നിങ്ങൾക്ക് ആധാർകാർഡ് ലഭിക്കും.

ഓതന്‍റിക്കേഷൻ ഹിസ്റ്ററി പരിശോധിക്കുക

ഓതന്‍റിക്കേഷൻ ഹിസ്റ്ററി പരിശോധിക്കുക

നിങ്ങളുടെ വിശദാംശങ്ങൾ ആരെങ്കിലും നിയമവിരുദ്ധമായി ആക്സസ് ചെയ്തിട്ടുണ്ടെങ്കിൽ mAadhar അപ്ലിക്കേഷനിലൂടെ അത് കണ്ടെത്താം. ഇതിനായി ആപ്പിൽ കയറി ‘MyAadhar' വിഭാഗം തിരഞ്ഞെടുത്ത് ഒരു പുതിയ വേരിഫിക്കേഷൻ സ്ക്രീൻ വഴി നിങ്ങളുടെ ഓതന്‍റിക്കേഷൻ ഹിസ്റ്ററി ആക്സസ് ചെയ്യാൻ സാധിക്കും. വേരിഫിക്കേഷനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. ഓതന്‍റിക്കേഷൻ ഹിസ്റ്ററി ആവശ്യമുള്ള തിയ്യതി കൂടി തിരഞ്ഞെടുത്താൽ നിങ്ങൾക്ക് അവ ലഭ്യമാകും.

കൂടുതൽ വായിക്കുക: മോദി സർക്കാർ മൂന്ന് വർഷത്തിനിടെ പൂട്ടിയത് ആയിരക്കണക്കിന് വെബ്സൈറ്റുകൾകൂടുതൽ വായിക്കുക: മോദി സർക്കാർ മൂന്ന് വർഷത്തിനിടെ പൂട്ടിയത് ആയിരക്കണക്കിന് വെബ്സൈറ്റുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
The Unique Identification Authority of India (UIDAI) recently launched a new mobile app for iOS and Android users that enables all the Aadhar card holders to download their Aadhar details on their mobile phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X