Home
Apps

ആരോഗ്യ സേതു ആപ്പ് വെറും 41 ദിവസം കൊണ്ട് നേടിയത് 10 കോടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളെ

കേന്ദ്ര സർക്കാർ പുറത്തിറക്കിയ കൊറോണ കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതു 100 ദശലക്ഷം (10 കോടി) രജിസ്റ്റർ ചെയ്ത ഉപയോക്താക്കളെ നേടിയതായി നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു. ആരോഗ്യ സേതു ആപ്ലിക്കേഷൻ ഏപ്രിൽ 2 നാണ് പുറത്തിറക്കിയത്. വെറും 41 ദിവസത്തിനുള്ളിലാണ് ആപ്പിലെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 10 കോടിയിലെത്തിയത്.

ആരോഗ്യ സേതു

ആരോഗ്യ സേതു ആപ്ലിക്കേഷൻ 50 ദശലക്ഷം ഉപയോക്താക്കളെന്ന നാഴികക്കല്ല് പിന്നിട്ടത് വെറും 13 ദിവസത്തിനുള്ളിലായിരുന്നു. 11 ദശലക്ഷം ഉപയോക്താക്കളാണ് ഒറ്റ ദിവസം കൊണ്ട് പ്ലാറ്റ്ഫോമിൽ ചേർന്നത്. സാമൂഹിക അകലം എന്ന ആശയത്തിന് ശേഷം കോവിഡ് -19 നെതിരായ പ്രതിരോധത്തിന്റെ രണ്ടാം ഘട്ടം കോൺ‌ടാക്റ്റ് ട്രെയ്‌സിംഗ് എന്ന ആശയമായിരുന്നു. രോഗബാധിതരായ ആളുകളെ കണ്ടെത്തുന്നതിനും രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവരെ കണ്ടെത്തുന്നതിനുമാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.

ആരോഗ്യ സേതു

ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികൾ ശക്തമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ തന്നെയും ആപ്പ് സ്വകാര്യ ഡാറ്റയ്ക്ക് ഭീഷണിയാണെന്ന് വാദങ്ങൾ ഉയരുന്നുണ്ട്. ആപ്പിൽ ഉണ്ടായിരുന്നു സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും ആപ്പ് സുരക്ഷിതമാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സോഷ്യൽ ഗ്രാഫ് സൃഷ്‌ടിക്കുന്നതിന് ഈ അപ്ലിക്കേഷൻ ബ്ലൂടൂത്തും ലൊക്കേഷൻ ഡാറ്റയും ഉപയോഗിക്കുന്നു. രോഗിയുമായി സമ്പർക്കം പുലർത്തുന്ന ആളുകളെ കണ്ടെത്താൻ ഈ ആപ്പ് സഹായിക്കും.

ആരോഗ്യ സേതു ആപ്പ് എങ്ങനെ സെറ്റ് ചെയ്യാം

ആരോഗ്യ സേതു ആപ്പ് എങ്ങനെ സെറ്റ് ചെയ്യാം

ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് സ്മാർട്ട്‌ഫോണിൽ ആരോഗ്യ സേതു അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. അപ്ലിക്കേഷൻ ഓപ്പൺ ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക. മലയാളവും ഇംഗ്ലീഷും കൂടാതെ നിലവിൽ ഹിന്ദി, ഗുജറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, ബംഗ്ലാ, മറാത്തി, ഒഡിയ, പഞ്ചാബി എന്നീ ഭാഷകളും ലഭ്യമാണ്. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

ഭാഷ

ഭാഷ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ രജിസ്റ്ററിൽ ക്ലിക്കുചെയ്യുക. ഈ ആപ്പിന് ഡിവൈസ് ലൊക്കേഷൻ (ജിപിഎസ്), ബ്ലൂടൂത്ത് അടക്കമുള്ളവയിലേക്ക് ആക്സസ് ആവശ്യമാണ്. ഈ ആപ്പ് നിങ്ങളുടെ ഡാറ്റ ഇന്ത്യാ സർക്കാരുമായി ഷെയർ ചെയ്യുന്നുമുണ്ട്. ഇവ അംഗീകരിച്ച് എഗ്രി ചെയ്യണം. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ആ മൊബൈൽ നമ്പരിലേക്ക് ഒടിപി ലഭിക്കും. ഒ‌ടി‌പി നൽകിയാൽ ആരോഗ്യ സേതു ആപ്പിന്റെ ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയായി.

പ്രൊഫൈൽ‌

പ്രൊഫൈൽ‌ സെറ്റ് ചെയ്യലാണ് അടുത്ത ഘട്ടം. ഇതിനായി ജൻഡർ, പേര്, പ്രായം, തൊഴിൽ, യാത്ര ചെയ്ത സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങൾ എന്നിവയടക്കമുള്ള വിവരങ്ങൾ നൽകണം. ഇതിനൊപ്പം ആവശ്യ സമയത്ത്‌ നിങ്ങൾ‌ സന്നദ്ധപ്രവർത്തനത്തിന് തയ്യാറാണോ എന്നും ഇത് ചോദിക്കും. അതിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ഇതിനെപ്പം നിങ്ങൾക്ക് സുഖമാണോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കുകയും 20 സെക്കന്റ് ദൈർഘ്യമുള്ള സെൽഫ് അസസ്മെന്റ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഇതിലൂടെ കൊവിഡിന്റെ ലക്ഷണങ്ങളുണ്ടോ എന്ന് തിരിച്ചറിയാനാകും.

Best Mobiles in India

English summary
The corona contact tracing app, Aarogya Setu, by the Government of India has crossed 100 million (10 crore) registered users, tweeted Amitabh Kant, CEO,Niti Aayog on Wednesday. The Aarogya Setu app was launched on April 2, and in just 41 days the 10 crore registered user landmark has been achieved.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X