Home
Apps

ആരോഗ്യ സേതു ആപ്പ് ഇനി മുതൽ ജിയോഫോണിലും ലഭ്യമാകും

ജിയോഫോണുകൾക്കായി ആരോഗ്യ സേതു ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. 5 ദശലക്ഷം ജിയോഫോണുകൾക്കായാണ് ആപ്പിന്റെ പതിപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലായി ജിയോഫോണുകളിലേക്ക് ആവശ്യമായ ആരോഗ്യ സേതു ആപ്പിന്റെ പതിപ്പ് തയ്യാറാക്കാനുള്ള ശ്രമങ്ങളിലായിരുന്നു ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ടെക് ടീം.

കൊറോണ വൈറസ്

കൊറോണ വൈറസിനെ പ്രതിരോധിക്കാനായാണ് കേന്ദ്ര സർക്കാർ ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്. വൈറസ് ബാധയുള്ള ആളുകളുമായി ഇടപഴകിയ ആളുകളെ കണ്ടെത്തുന്നതിനായുള്ള ഈ ട്രാക്കിങ് ആപ്പിലൂടെ ഉപയോക്താക്കൾക്ക് സ്വയം കൊറോണ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ആപ്പിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൊറോണ ഉണ്ടായിരിക്കാനുള്ള സാധ്യതകളെ കണ്ടെത്തുകയാണ് ആപ്പ് ചെയ്യുന്നത്.

ആരോഗ്യ സേതു ആപ്പിന് 100 ദശലക്ഷം ഉപയോക്താക്കൾ

ആരോഗ്യ സേതു ആപ്പിന് 100 ദശലക്ഷം ഉപയോക്താക്കൾ

ആരോഗ്യ സേതു ആപ്പ് 100 ദശലക്ഷം (10 കോടി) രജിസ്റ്റർ ചെയ്ത ഉപയോക്താക്കളെ നേടിയതായി നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു. ആരോഗ്യ സേതു ആപ്ലിക്കേഷൻ ഏപ്രിൽ 2 നാണ് പുറത്തിറക്കിയത്. വെറും 41 ദിവസത്തിനുള്ളിലാണ് ആപ്പിലെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 10 കോടിയിലെത്തിയത്. ആപ്ലിക്കേഷൻ 50 ദശലക്ഷം ഉപയോക്താക്കളെന്ന നാഴികക്കല്ല് പിന്നിട്ടത് വെറും 13 ദിവസത്തിനുള്ളിലായിരുന്നു. 11 ദശലക്ഷം ഉപയോക്താക്കളാണ് ഒറ്റ ദിവസം കൊണ്ട് പ്ലാറ്റ്ഫോമിൽ ചേർന്നത്.

സ്വകാര്യ ഡാറ്റ

ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികൾ ശക്തമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ തന്നെയും ആപ്പ് സ്വകാര്യ ഡാറ്റയ്ക്ക് ഭീഷണിയാണെന്ന് വാദങ്ങൾ ഉയരുന്നുണ്ട്. ആപ്പിൽ ഉണ്ടായിരുന്നു സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും ആപ്പ് സുരക്ഷിതമാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സോഷ്യൽ ഗ്രാഫ് സൃഷ്‌ടിക്കുന്നതിന് ഈ അപ്ലിക്കേഷൻ ബ്ലൂടൂത്തും ലൊക്കേഷൻ ഡാറ്റയും ഉപയോഗിക്കുന്നു. രോഗിയുമായി സമ്പർക്കം പുലർത്തുന്ന ആളുകളെ കണ്ടെത്താൻ ഈ ആപ്പ് സഹായിക്കും.

ആരോഗ്യ സേതു ആപ്പ് ഹാക്ക് ചെയ്തു

ആരോഗ്യ സേതു ആപ്പ് ഹാക്ക് ചെയ്തു

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന അവകാശവാദവുമായി ഒരു എത്തിക്കൽ ഹാക്കർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വാദം സർക്കാർ തള്ളിക്കളയുകയും ആപ്പ് ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. സർക്കാരിന്റെ പ്രവസ്താവന പുറത്ത് വന്ന് മണിക്കൂറുകൾക്കകം ആപ്പ് ഹാക്ക് ചെയ്തിരിക്കുകയാണ് ബാഗ്ലൂരിലെ ഒരു പ്രോഗ്രാമർ.

ആരോഗ്യ സേതു ആപ്പ്

ആരോഗ്യ സേതു ആപ്പ് ഹാക്ക് ചെയ്ത ബാംഗ്ലൂരിലെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ ഹാക്കിങിനായി വെറും മണിക്കൂറുകൾ മാത്രമേ എടുത്തുള്ളു. തന്റെ ഫോണിൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കാനുള്ള വഴികൾ തേടുകയായിരുന്നു താനെന്നാണ് ജയ് എന്ന പേരിൽ അറിയുന്ന പ്രോഗ്രാമർ അറിയിച്ചത്. ചില കമ്പനികളും നോയഡ അടക്കമുള്ള ചില സ്ഥലങ്ങളിലും ആപ്പ് നിർബന്ധമായി ഇൻസ്റ്റാൾ ചെയ്യിക്കുന്നുവെന്ന വാർത്തയ്ക്കിടെയാണ് ആപ്പിനെ കൃത്യമായി പഠിക്കുകയും സുരക്ഷാ പ്രശ്നം കണ്ടെത്തി ഹാക്ക് ചെയ്യാനുള്ള വഴി ഉണ്ടാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

More from GizBot

Best Mobiles in India

English summary
Technology Minister of India has stated that a version of Aarogya Setu app is now rolled out for nearly 5 million JioPhones. As reported by Reuters last week, India was planning out to roll a compatible version of Aarogya Setu app which would work on JioPhones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X