ലോകത്തെ കൊവിഡ് -19 ട്രാക്കിംഗ് ആപ്പുകളിൽ ആരോഗ്യ സേതു ഒന്നാം സ്ഥാനത്ത്

|

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ലോകത്തിലെ കൊവിഡ്19 ട്രാക്കിങ് ആപ്പുകളിൽ ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്പായി മാറി. സെൻസർ ടവറാണ് കൊവിഡ് 19 ട്രാക്കിങ് ആപ്പുകളിൽ ആരോഗ്യ സേതു ഒന്നാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട് ചെയ്തത്. ആരോഗ്യ സേതു ആപ്പ് ഏപ്രിൽ മാസത്തിൽ 80.8 ദശലക്ഷം ഡൌൺലോഡുകളാണ് നേടിയത്. ആരോഗ്യ സേതു ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലുമായി ജൂലൈ വരെ മൊത്തം 127.6 ദശലക്ഷം ഡൌൺലോഡ്സ് ആണ് നേടിയത്.

കൊവിഡ് -19 ട്രേസിംഗ്

ലോകമെമ്പാടുമുള്ള കൊവിഡ് -19 ട്രേസിംഗ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള സെൻസർ ടവറിന്റെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ അംഗീകരിച്ച മറ്റ് ആപ്ലിക്കേഷനുകളെ ഡൌൺലോഡുകളുടെ കാര്യത്തിൽ ആരോഗ്യ സേതു മറികടക്കുന്നു. ആരോഗ്യ സേതുവിന്റെ മൊത്തം ഡൌൺ‌ലോഡ്സിന്റെ എണ്ണം ആഗോളതലത്തിൽ ഉയർന്നതാണെങ്കിലും കോവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷന്റെ ഉപയോഗ നിരക്ക് കണക്കിലെടുക്കുമ്പോൾ ഇന്ത്യ നാലാം സ്ഥാനത്താണ്.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരക്കാരനാവാൻ MX പ്ലെയറിന്റെ ടകാടക്ക് ആപ്പ് പ്ലേ സ്റ്റോറിലെത്തികൂടുതൽ വായിക്കുക: ടിക്ടോക്കിന് പകരക്കാരനാവാൻ MX പ്ലെയറിന്റെ ടകാടക്ക് ആപ്പ് പ്ലേ സ്റ്റോറിലെത്തി

കൊവിഡ്സേഫ് ആപ്ലിക്കേഷൻ

ഓസ്‌ട്രേലിയയിലെ കൊവിഡ്സേഫ് ആപ്ലിക്കേഷൻ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച ആപ്പാണ്. 4.5 ദശലക്ഷം തവണയാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തത്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 21.6 ശതമാനമാണ്. മെയ് 20 ന് റാങ്ക് കുറയുന്നതിനുമുമ്പ് 24 ദിവസത്തോളം ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ കോവിഡ് സേഫ് ആപ്ലിക്കേഷൻ ഒന്നാം സ്ഥാനത്തായിരുന്നു. കൊവിഡ് ട്രാക്കിങ് ആപ്പ് ഉപയോഗിക്കുന്ന ആളുകളുടെ നിരക്ക് പരിശോധിക്കുമ്പോൾ തുർക്കി രണ്ടാം സ്ഥാനത്തും ജർമ്മനി മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയിൽ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നത് മൊത്തം ജനസംഖ്യയുടെ 12.5 ശതമാനം ആളുകൾ മാത്രമാണ്.

14 രാജ്യങ്ങൾ

സർവേയിൽ പങ്കെടുത്ത 14 രാജ്യങ്ങളിൽ (ഓസ്‌ട്രേലിയ, തുർക്കി, ജർമ്മനി, ഇന്ത്യ, ഇറ്റലി, പെറു, ജപ്പാൻ, സൗദി അറേബ്യ, ഫ്രാൻസ്, ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്) മൊത്തം 1.9 ബില്യൻ ആളുകളാണ് ഉള്ളത്. ഇതിൽ 173 ദശലക്ഷം ആളുകളാണ് അവരുടെ സർക്കാരുകൾ പുറത്തിറക്കിയ കൊവിഡ് -19 ട്രാക്കിംഗ് അപ്ലിക്കേഷനുകൾ ഡൗൺലോഡുചെയ്‌തത്. 14 വയസോ അതിൽ കൂടുതലോ ഉള്ള ആളുകളുടെ കണക്കുകൾ എടുക്കാനായി സെൻസർ ടവർ ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ കണക്കെടുപ്പ് ഡാറ്റയും ഉപയോഗിച്ചു.

കൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ജോക്കർ മാൽവെയർ, സൂക്ഷിച്ചില്ലെങ്കിൽ സ്മാർട്ട്ഫോൺ അപകടത്തിലാകുംകൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ജോക്കർ മാൽവെയർ, സൂക്ഷിച്ചില്ലെങ്കിൽ സ്മാർട്ട്ഫോൺ അപകടത്തിലാകും

പ്രാദേശിക ആപ്ലിക്കേഷനുകൾ

ഇന്ത്യയിൽ കർണാടക സർക്കാർ പുറത്തിറക്കിയ കൊറോണ വാച്ച്, സൂറത്തിന്റെ എസ്എംസി കോവിഡ് -19 ട്രാക്കർ എന്നിവ പോലുള്ള മറ്റ് പ്രാദേശിക ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ കണക്കുകളും ആരോഗ്യ സേതു ഉപയോഗിക്കുന്ന ആളുകളുടെ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യ സേതു ആപ്ലിക്കേഷൻ ആപ്പിനെ അപേക്ഷിച്ച് വളരെ കുറച്ച് ആളുകൾ മാത്രമേ മേൽപ്പറഞ്ഞ രണ്ട് ആപ്പുകളും ഉപയോഗിക്കുന്നുള്ളു. ജൂൺ മാസത്തിൽ ഈ ആപ്പുകൾ പ്രതിദിനം ശരാശരി 495,000 ഡൗൺലോഡ്സ് നേടിയിട്ടുണ്ട്.

ആരോഗ്യ സേതു

കോവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചിട്ടും കൊറോണ വൈറസിനെ കൃത്യമായി തടയാൻ സാധിക്കുന്നില്ല എന്നാണ് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ മുതിർന്ന സ്കോളരെ ഉദ്ധരിച്ച് സെൻസർ ടവർ റിപ്പോർട്ട് ചെയ്യുന്നു. വളരെയധികം ആളുകൾ ആരോഗ്യ സേതു ഇൻസ്റ്റാൾ ചെയ്തിട്ടും കൊറോണ വൈറസിന്റെ വ്യാപനം ഇന്ത്യയിൽ തടയാൻ സാധിച്ചിട്ടില്ല. എന്നാൽ ആപ്പ് പല സന്ദർഭങ്ങളിലും ഏറെ സഹായകമാണ്.

കൂടുതൽ വായിക്കുക: എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ ഇനിമുതൽ മലയാളത്തിലുംകൂടുതൽ വായിക്കുക: എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ ഇനിമുതൽ മലയാളത്തിലും

Best Mobiles in India

Read more about:
English summary
Aarogya Setu has emerged as the world's most downloaded covid-19 tracing app, according to the latest report by Sensor Tower.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X