സർക്കാർ നിർദേശിച്ചാൽ ഫോണുകളിൽ ആരോഗ്യസേതു ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യുമെന്ന് ഷവോമി

|

കേന്ദ്ര സർക്കാർ അടുത്തിടെ പുറത്തിറക്കിയ കോവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ആരോഗ്യ സേതു ആപ്പ് ഡൌൺലോഡ് ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ട്. ഓഫീസിൽ പോയി ജോല ചെയ്യേണ്ട ആളുകൾ ആപ്ലിക്കേഷൻ സ്റ്റാറ്റസ് 'സേഫ്' എന്ന് കാണിക്കുമ്പോൾ മാത്രം ഓഫീസിൽ പോയാൽ മതിയെന്നും സർക്കാർ നിർദേശം ഉണ്ടായിരുന്നു. ഇന്ത്യയിൽ പുറത്തിറങ്ങുന്ന എല്ലാ പുതിയ സ്മാർട്ട്ഫോണുകളിലും ആരോഗ്യ സേതു ആപ്പ് പ്രീഇൻസ്റ്റാൾ ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ആരോഗ്യസേതു
 

ഷവോമിയുടെ പുറത്തിറക്കാനിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ആരോഗ്യസേതു ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഷവോമി ഇന്ത്യ തങ്ങളുടെ ജീവനക്കാരോട് ഈ ആപ്പ് ഡൌൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ കമ്പനിയുടെ ജീവനക്കാരെല്ലാം ആപ്പ് ഉപയോഗിക്കണമെന്ന് നിർദേശം നൽകിയതായി ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനു ജെയിൻ പറഞ്ഞു. സർക്കാർ ആഴശ്യപ്പെട്ടാൽ പുറത്തിറങ്ങുന്ന എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള സംവിധാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മൂന്നാം ഘട്ട ലോക്ക്ഡൌൺ

ഇന്ത്യയിൽ മൂന്നാം ഘട്ട ലോക്ക്ഡൌൺ ആരംഭിച്ചതോടെ ഗ്രീൻ, ഓറഞ്ച് സോണുകളിൽ സ്മാർട്ട്ഫോൺ അടക്കമുള്ള അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടാത്തവ ഓൺലൈനായി വിൽക്കാൻ സർക്കാർ അനുവാദം നൽകിയിരുന്നു. ദീർഘനാളായി മരവിച്ച് കിടന്ന വിപണി വീണ്ടും സജീവമായി തുടങ്ങുമ്പോൾ പുതിയ ഡിവൈസുകൾ പുറത്തിറക്കാനുള്ള പദ്ധതികളിലാണ് ഷവോമി. അതിനിടെയാണ് ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഷവോമി ഔദ്യോഗികമായി പ്രതികരിച്ചത്.

കൂടുതൽ വായിക്കുക: നോയിഡയിൽ ആരോഗ്യസേതു ആപ്പ് ഇല്ലാത്തവർക്ക് 1000 രൂപ പിഴയോ ആറ് മാസം തടവോ ശിക്ഷ

മനുകുമാർ ജെയിൻ

പുതിയ ഫോണുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ പ്രീഇൻസ്റ്റാൾ ചെയ്യണമെന്ന് സർക്കാർ ഔദ്യോഗികമായി ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും അത്തരമൊരു ഓർഡർ വന്നാൽ ഷവോമി പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളിൽ ആരോഗ്യ സേതു ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്ത് നൽകുമെന്നും മനുകുമാർ ജെയിൻ കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ കമ്പനിയാണ് ചൈനീസ് കമ്പനിയായ ഷവോമി.

ഡെലിവറി
 

കൊറോണ വൈറസ് കേസുകൾ കണ്ടെത്തുന്നതിനും വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനും ആരോഗ്യ സേതു ആപ്ലിക്കേഷൻ സഹായിക്കുമെന്ന് മനുകുമാർ ജെയിൻ പറഞ്ഞു. നേരത്തെ സൊമാറ്റോ പോലുള്ള ഭക്ഷ്യ വിതരണ കമ്പനികൾ ഓർഡറുകൾ സ്വീകരിക്കുന്നതിന് മുമ്പ് ഡെലിവറി ചെയ്യുന്ന ആളുകൾ ഈ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യണമെന്ന നിബന്ധന ഉണ്ടാക്കിയിരുന്നു. സാമൂഹ്യ വ്യാപനം തടയുക, ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കമ്പനികൾ ഇത്തരമൊരു നടപടിയെടുത്തത്.

ആപ്പ് ഡൗൺലോഡ്

കഴിഞ്ഞ ആഴ്ച്ചയിലെ കണക്കുകൾ അനുസരിച്ച് 83.5 ദശലക്ഷത്തിലധികം ആളുകളാണ് ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്തത്. ഏറ്റവും വേഗത്തിൽ 50 ദശലക്ഷം പ്ലേ സ്റ്റോർ ഡൌൺലോഡുകൾ എന്ന റെക്കോഡും ആരോഗ്യസേതു നേടി. നേരത്തെ പോക്കമോൻ ഗോ ഗെയിമിനായിരുന്നു ഈ റെക്കോഡ് ഉണ്ടായിരുന്നത്. 13 ദിവസത്തിനകമാണ് ആരോഗ്യ സേതു ആപ്പ് 50 ദശലക്ഷം ഡൌൺലോഡുകൾ പിന്നിട്ടത്.

കൂടുതൽ വായിക്കുക: സ്നാപ്പ്ഡ്രാഗൺ 865 SoCയുടെ കരുത്തോടെ ഷവോമി എംഐ മിക്സ് 4 ഉടൻ പുറത്തിറങ്ങും

നോയിഡയിൽ ആപ്പ് ഉപയോഗിക്കാത്തവർക്ക് ശിക്ഷ

നോയിഡയിൽ ആപ്പ് ഉപയോഗിക്കാത്തവർക്ക് ശിക്ഷ

ആരോഗ്യ സേതു ഉപയോഗിക്കാത്തത് ശിക്ഷാർഹമായ കുറ്റമാക്കിയിരിക്കുകയാണ് നോയിഡ പോലീസ്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും താമസിക്കുന്ന ആളുകളുടെ സ്മാർട്ട്‌ഫോണുകളിൽ ഈ കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ ഇല്ലെങ്കിൽ 1000 രൂപ പിഴയോ ആറ് മാസം വരെ തടവോ ശിക്ഷ ലഭിക്കും. നഗരത്തിലേക്ക് എത്തുന്നവർക്കും ഈ നിയമം ബാധകമാണെന്ന് ഇന്നലെ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.

ഐപിസി സെക്ഷൻ 188

ആപ്ലിക്കേഷൻ ഇല്ലാത്ത സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന ആളുകളെ ഐപിസി സെക്ഷൻ 188 പ്രകാരം കുറ്റം ചുമത്തും. അതിനുശേഷം, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആ വ്യക്തിയെ വിചാരണ ചെയ്യുകയും പിഴ ചുമത്തുകയോ മുന്നറിയിപ്പ് നൽകി വിട്ടയുകയോ ചെയ്യും എന്ന് നോയിഡ ഡിസിപി അഖിലേഷ് കുമാർ പറഞ്ഞു. ഐ‌പി‌സിയിലെ 188-ാം വകുപ്പിലൂടെ പബ്ലിക്ക് സർവന്റ്സ് പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാതിരുന്നാലുള്ള കുറ്റമാണ് ഇത്തരം ആളുകൾക്കുമേൽ ചുമത്തുന്നത്. ഈ വകുപ്പ് പ്രകാരം കേസ് എടുത്ത് കഴിഞ്ഞാൽ കുറ്റക്കാരന് 6 മാസം വരെ തടവ് ശിക്ഷ ലഭിക്കും. അതല്ലെങ്കിൽ 1000 രൂപ വരെ പിഴയും ഈടാക്കും.

കൂടുതൽ വായിക്കുക: ഷവോമി എംഐ 10 മെയ് 8ന് ഇന്ത്യയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

Read more about:
English summary
Aarogya Setu is a COVID-19 tracking app that was recently launched by the Government of India. All central government employees were asked to download the Aarogya Setu app and come to the office only when the app status show as 'safe'. Now, Xiaomi’s upcoming smartphones will have a pre-installed with theAarogya Setu app. Xiaomi India has made it mandatory for its employees to download this app on their smartphones. Manu Jain, managing director of Xiaomi India, said Xiaomi will pre-install the app on their new phones if the government wants.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X