ഇന്ത്യയിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയേക്കും

|

കൊറോണ വൈറസ് വ്യാപനം നിരീക്ഷിക്കാനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കൊറോണ ട്രാക്കർ മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. കുറച്ച് ദിവസങ്ങൾക്കകം തന്നെ നിരവധി ആളുകളാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ആരോഗ്യ സേതു ഡീഫോൾട്ട് ആപ്പായി ഇൻസ്റ്റാൾ ചെയ്യാനുള്ള പദ്ധതികൾ നടക്കുന്നുണ്ട്.

ആരോഗ്യ സേതു

സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ തന്നെ അതിൽ ഉണ്ടായിരിക്കുന്ന ചില ആപ്പുകളുണ്ട്. പ്ലേ സ്റ്റോറും ഫോൺ ബ്രാന്റിന്റെ ആപ്പുകളും മറ്റുമാണ് ഇത്തരത്തിൽ ഉണ്ടാവാറുള്ളത്. ഇതിനൊപ്പം ഇന്ത്യയിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിലെല്ലാം ആരോഗ്യ സേതു ആപ്പും നൽകാനുള്ള പദ്ധതിയുണ്ടെന്ന് സ്മാർട്ട്ഫോൺ വ്യവസായത്തിലെ സോഴ്സുകളെ ഉദ്ധരിച്ച് മിന്റ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. ഒരു സ്മാർട്ട്ഫോൺ നിർമ്മാതാവിനെയും മാനുഫാക്ച്ചേഴ്സ് ഫോർ ഇൻഫർമേഷൻ ടെക്നോളജിയെയും ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

കൊവിഡ് ട്രാക്കർ

റിപ്പോർട്ട് അനുസരിച്ച് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുമ്പോൾ തന്നെ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾക്കൊപ്പം കൊവിഡ് ട്രാക്കർ ആപ്ലിക്കേഷനായ ആരോഗ്യ സേതുവും ഉൾപ്പെടുത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്മാർട്ട്ഫോൺ കമ്പനി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ലോക്ക്ഡൌൺ കാരണം സ്മാർട്ട്ഫോൺ വിൽപ്പന നടക്കുന്നില്ല. ലോക്ക്ഡൌണിൽ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് സർക്കാർ ഇളവുകൾ നൽകിയാൽ മാത്രമേ പുതുതായി വാങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ആപ്പ് പ്രീഇൻസ്റ്റാൾഡ് ആയി ലഭിക്കുമോ എന്ന കാര്യം വ്യക്തമാവുകയുള്ളു.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് 2 ബില്ല്യൺ ഡൌൺലോഡുകൾ എന്ന ചരിത്ര നേട്ടം; ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഇന്ത്യയിൽകൂടുതൽ വായിക്കുക: ടിക്ടോക്കിന് 2 ബില്ല്യൺ ഡൌൺലോഡുകൾ എന്ന ചരിത്ര നേട്ടം; ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഇന്ത്യയിൽ

കേന്ദ്ര സർക്കാർ
 

ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയവുമായി സഹകരിച്ച് ഏപ്രിൽ രണ്ടിനാണ് കേന്ദ്ര സർക്കാർ ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്. ഉപയോക്താക്കളുടെ ലൊക്കേഷനും ബ്ലൂട്ടൂത്തും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പാണ് ഇത്. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കൊറോണ ട്രാക്കിങിനും ബോധവൽക്കരണത്തിനും രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ആളുകൾക്ക് സ്വയം പരിശോധിക്കാനുമായി ഈ ആപ്പ് പുറത്തിറക്കിയത്.

11 ഇന്ത്യൻ ഭാഷകളിൽ

ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ലഭ്യമാണ്. കോവിഡ് -19 നെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ആളുകളിലെത്തിക്കാനും സർക്കാർ ഈ ആപ്പ് ഉപയോഗിക്കുന്നു. 11 ഇന്ത്യൻ ഭാഷകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ലഭ്യമാണ്. കൊവിഡ്-19 പാൻഡെമിക്കിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഇന്ത്യയിലെ പതിനൊന്ന് ഭാഷകളിൽ ലഭ്യമാവുന്നതിലൂടെ സാധാരണക്കാർക്കും ഈ ആപ്പിന്റെ ഗുണഫലങ്ങൾ ലഭ്യമാവും.

ആരോഗ്യ സേതു ആപ്പ് എങ്ങനെ സെറ്റ് ചെയ്യാം

ആരോഗ്യ സേതു ആപ്പ് എങ്ങനെ സെറ്റ് ചെയ്യാം

ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് സ്മാർട്ട്‌ഫോണിൽ ആരോഗ്യ സേതു അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. അപ്ലിക്കേഷൻ ഓപ്പൺ ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക. മലയാളവും ഇംഗ്ലീഷും കൂടാതെ നിലവിൽ ഹിന്ദി, ഗുജറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, ബംഗ്ലാ, മറാത്തി, ഒഡിയ, പഞ്ചാബി എന്നീ ഭാഷകളും ലഭ്യമാണ്. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

കൂടുതൽ വായിക്കുക: ഗ്രൂപ്പ് വീഡിയോ കോളിനുള്ള ഫേസ്ബുക്ക് മെസഞ്ചർ റൂം ഓപ്ഷൻ വാട്സ്ആപ്പിലുംകൂടുതൽ വായിക്കുക: ഗ്രൂപ്പ് വീഡിയോ കോളിനുള്ള ഫേസ്ബുക്ക് മെസഞ്ചർ റൂം ഓപ്ഷൻ വാട്സ്ആപ്പിലും

ഭാഷ

ഭാഷ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ രജിസ്റ്ററിൽ ക്ലിക്കുചെയ്യുക. ഈ ആപ്പിന് ഡിവൈസ് ലൊക്കേഷൻ (ജിപിഎസ്), ബ്ലൂടൂത്ത് അടക്കമുള്ളവയിലേക്ക് ആക്സസ് ആവശ്യമാണ്. ഈ ആപ്പ് നിങ്ങളുടെ ഡാറ്റ ഇന്ത്യാ സർക്കാരുമായി ഷെയർ ചെയ്യുന്നുമുണ്ട്. ഇവ അംഗീകരിച്ച് എഗ്രി ചെയ്യണം. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ആ മൊബൈൽ നമ്പരിലേക്ക് ഒടിപി ലഭിക്കും. ഒ‌ടി‌പി നൽകിയാൽ ആരോഗ്യ സേതു ആപ്പിന്റെ ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയായി.

സെൽഫ് അസസ്മെന്റ്

പ്രൊഫൈൽ‌ സെറ്റ് ചെയ്യലാണ് അടുത്ത ഘട്ടം. ഇതിനായി ജൻഡർ, പേര്, പ്രായം, തൊഴിൽ, യാത്ര ചെയ്ത സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങൾ എന്നിവയടക്കമുള്ള വിവരങ്ങൾ നൽകണം. ഇതിനൊപ്പം ആവശ്യ സമയത്ത്‌ നിങ്ങൾ‌ സന്നദ്ധപ്രവർത്തനത്തിന് തയ്യാറാണോ എന്നും ഇത് ചോദിക്കും. അതിലും ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ഇതിനെപ്പം നിങ്ങൾക്ക് സുഖമാണോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കുകയും 20 സെക്കന്റ് ദൈർഘ്യമുള്ള സെൽഫ് അസസ്മെന്റ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഇതിലൂടെ കൊവിഡിന്റെ ലക്ഷണങ്ങളുണ്ടോ എന്ന് തിരിച്ചറിയാനാകും.

കൂടുതൽ വായിക്കുക: പരസ്യങ്ങളുടെ ശല്യം വാട്സ്ആപ്പിലും വരുമോ? അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: പരസ്യങ്ങളുടെ ശല്യം വാട്സ്ആപ്പിലും വരുമോ? അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
The Indian government has recently introduced a COVID-19 tracker mobile app which is capable of monitoring the spread of the virus. According to the Mint report citing two sources from the smartphone industry, the app will be soon installed on smartphones by default. One source is from the Manufacturers Association for Information Technology (MAIT) and another is a smartphone maker.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X