Home
Apps

വാട്സ്ആപ്പ് ഗ്രൂപ്പ് വിഡീയോ, വോയിസ് കോളുകളിൽ എട്ടുപേരെ വരെ ചേർക്കുന്നതെങ്ങനെ

ലോക്ക്ഡൌൺ കാലയളവിൽ ഗ്രൂപ്പ് കോളിങ് സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുത്. ഈ അവസരത്തിൽ വാട്സ്ആപ്പ് തങ്ങളുടെ ഗ്രൂപ്പ് വീഡിയോ, വോയ്‌സ് കോളുകളിൽ പങ്കെടുക്കാൻ സാധിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിപ്പിച്ചു. പുതിയ ആപ്പ് അപ്ഡേറ്റ്ലാണ് വാട്സ്ആപ്പ് എട്ട് പേരെ വരെ ഒരേ സമയം വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഗ്രൂപ്പ്കോളിങ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

വാട്സ്ആപ്പ്

വാട്സ്ആപ്പ് അപ്ലിക്കേഷന്റെ അപ്‌ഡേറ്റുചെയ്‌ത പതിപ്പ് ഉള്ള ആളുകളെ ചേർത്ത് മാത്രമേ എട്ടുപേരെ ഒരേ സമയം ഗ്രൂപ്പ് കോൾ ചെയ്യാൻ സാധിക്കുകയുള്ളു. വാട്‌സ്ആപ്പ് വീഡിയോ, വോയ്‌സ് കോളുകളിൽ എട്ട് പേരെ വരെ ചേർക്കാൻ സാധിക്കുന്ന പുതിയ അപ്ഡേറ്റ് ഇപ്പോൾ iOS, ആൻഡ്രോയിഡ് ഡിവൈസുകൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. മുമ്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടി ആളുകളെ വിളിക്കാൻ സഹായിക്കുന്ന പുതിയ സവിശേഷതയിൽ കോളുകളെല്ലാം എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് സംരക്ഷിക്കുന്നുവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ലോവർ എൻഡ് ഡിവൈസുകൾ

ലോവർ എൻഡ് ഡിവൈസുകൾ ഉപയോഗിക്കുന്നവർക്കോ ഇന്റർനെറ്റ് സ്പീഡ് കുറഞ്ഞ സ്ഥലത്ത് നിന്നും ഗ്രൂപ്പ് കോളിൽ പങ്കെടുക്കുന്നവർക്കോ വീഡിയോ / വോയ്‌സ് കോളുകൾക്കിടയിൽ ഒരു ബുദ്ധിമുട്ടും നേരിടാത്ത വിധത്തിലാണ് ഗ്രൂപ്പ് കോളിംഗ് സവിശേഷത അപ്ഡേറ്റ് ചെയ്തിരിക്കുന്നതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ആളുകൾക്ക് ഈ സവിശേഷത ലഭ്യമാകും.

വർക്ക് ഫ്രം ഹോം

വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും വീടുകളിൽ ഇരുന്ന് സുഹൃത്തുക്കൾക്ക് ഗ്രൂപ്പ് വീഡിയോ ചെയ്യുന്നവർക്കുമായി നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഇത്തരത്തിലുള്ള ആപ്പുകളായ സൂം, ഹൌസ് പാർട്ടി, മൈക്രോസോഫ്റ്റ് ടീംസ്, ഗൂഗിൾ ഡ്യുവോ മുതലായവ കഴിഞ്ഞ ഒരു മാസത്തിനിടെ വലിയ നേട്ടാമാണ് ഉണ്ടാക്കിയത്. വാട്സ്ആപ്പ് ഗ്രൂപ്പ് കോൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആളുകൾ ശരാശരി 15 ബില്ല്യൺ മിനിറ്റിലധികം ഓരോ ദിവസവും വാട്സ്ആപ്പ് കോളുകളിൽ ചിലവഴിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്

വാട്സ്ആപ്പ് ഗ്രൂപ്പ് കോളിൽ എട്ടുപേരെ വരെ ചേർക്കുന്നതെങ്ങനെ

വാട്സ്ആപ്പ് ഗ്രൂപ്പ് കോളിൽ എട്ടുപേരെ വരെ ചേർക്കുന്നതെങ്ങനെ

വാട്സ്ആപ്പ് ഗ്രൂപ്പ് കോളിൽ എട്ടുപേരെ വരെ ചേർക്കുന്നതിന് വളരെ എളുപ്പമാണ്. ആദ്യം നിങ്ങളുടെ സുഹൃത്തുക്കൾ വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക

- കോൾസ് ടാബ് ഓപ്പൺ ചെയ്യുക

- ന്യൂ കോൾ> ന്യൂ ഗ്രൂപ്പ് കോൾ ടാപ്പുചെയ്യുക

- ഗ്രൂപ്പ് കോളിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക (8 പേരെ വരെ വരെ)

- വീഡിയോ കോളിൽ ടാപ്പ് ചെയ്യുക

പേഴ്സണൽ ചാറ്റിൽ നിന്ന്  ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാം

പേഴ്സണൽ ചാറ്റിൽ നിന്ന് ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാം

പേഴ്സണൽ ചാറ്റിൽ നിന്നും ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാനുള്ള സംവിധാനവും വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിൽ സൌകര്യമൊരുക്കിയിട്ടുണ്ട്.

- നിങ്ങൾ വീഡിയോ കോൾ ചെയ്യാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റിന്റെ ചാറ്റ് ഓപ്പൺ ചെയ്യുക

- വീഡിയോ കോൾ ബട്ടനിൽ ടാപ്പുചെയ്യുക

- 'ആഡ് പാർട്ടിസിപെൻസ്' ഐക്കണിൽ ടാപ്പുചെയ്യുക.

- ഗ്രൂപ്പ് കോളിൽ ചേർക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കാം

ഗ്രൂപ്പ് ചാറ്റിൽ നിന്ന് ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാം

ഗ്രൂപ്പ് ചാറ്റിൽ നിന്ന് ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാം

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം ജോലി ചെയ്യുന്നവർക്കുമെല്ലാമായി പ്രത്യേകം ഗ്രൂപ്പുകൾ ഉണ്ടാവാറുണ്ട്. ഒരു ഗ്രൂപ്പിലെ ആളുകളുമായി വീഡിയോ കോൾ ചെയ്യാൻ എളുപ്പം വഴി വാട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്.
 
- വീഡിയോ കോൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് ഓപ്പൺ ചെയ്യുക

- ഗ്രൂപ്പ് കോളിൽ ടാപ്പുചെയ്യുക

- ആക്ടീവ് കോളിൽ എട്ട് ആളുകളെ വരെ ചേർക്കുക

ഒരു ഗ്രൂപ്പ് വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെ നിങ്ങൾക്ക് കോളിൽ നിന്ന് ഒരു കോൺടാക്റ്റിനെ പുറത്താക്കാൻ സാധിക്കില്ല.കോൾ മൊത്തത്തിൽ കട്ട് ചെയ്യുകയല്ലാതെ ഒരാളെ മാത്രം ഒഴിവാക്കാനുള്ള സംവിധാനം വാട്സ്ആപ്പ് ഒരുക്കിയിട്ടില്ല.

More from GizBot

Best Mobiles in India

English summary
WhatsApp has increased the participants limit in group video and voice calls. WhatsApp video and voice calls can now include up to eight participants, provided that all the participants are running the updated version of the messaging application. The new update increases the participants limit for both iOS and Android users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X