വാട്സ്ആപ്പ് ഗ്രൂപ്പിൽ ആര് മെസേജ് ആയച്ചാലും അഡ്മിന് ഡിലീറ്റ് ചെയ്യാം; പുതിയ ഫീച്ചർ ഉടൻ

|

ഇടയ്ക്കിടെയുള്ള അപ്ഡേറ്റുകളിലൂടെ വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോം കൂടുതൽ സുരക്ഷിതവും രസകരവുമാക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും വാട്സ്ആപ്പ് സംവിധാനം ഒരുക്കുന്നുണ്ട്. ഇനി വാട്സ്ആപ്പിൽ രണ്ട് ഉപയോഗപ്രദമായ ഫീച്ചറുകൾ കൂടി വരും. ഇത് വാട്സ്ആപ്പ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടുള്ളതാണ്. അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന വിധത്തിലുള്ളതാണ് ഈ ഫീച്ചറുകൾ. ഇവ എന്തൊക്കെയാണ് എന്ന് നോക്കാം.

 

വാട്സ്ആപ്പ്

പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം വാട്സ്ആപ്പ് ഗ്രൂപ്പിൽ വരുന്ന മെസേജുകൾ ആർക്കും കാണാത്ത രീതിയിൽ ഡിലീറ്റ് ചെയ്യാനുള്ള അധികാരം അഡ്മിന് ലഭിക്കാൻ പോകുന്നു. ഡെലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ ഇപ്പോൾ അയച്ച ആളിന് മാത്രാണ് ഉള്ളതെങ്കിൽ ഇനി ഗ്രൂപ്പിലെ ഏത് മെസേജും ഇത്തരത്തിൽ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഗ്രൂപ്പ് അഡ്മിൻമാർക്കും ലഭിക്കും. മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പ് ചില ബീറ്റ ടെസ്റ്ററുകൾക്കായി ഈ ഫീച്ചർ പുറത്തിറക്കാിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

അഡ്മിൻമാർ

ഓരോ ഗ്രൂപ്പിന്റെയും അഡ്മിൻമാർക്ക് ആ ഗ്രൂപ്പിൽ വരുന്ന മെസേജുകൾ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറാണ് പുറത്തിറക്കുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും ഗ്രൂപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്കോ അച്ചടക്കത്തിനോ വിരുദ്ധമായ മെസേജുകൾ ഇല്ലാതാക്കാനും വേണ്ടിയാണ് അഡ്മിൻമാർക്ക് ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷൻ ലഭിക്കുന്നത്. ഇതിലൂടെ ഗ്രൂപ്പിൽ അഡ്മിന് കൂടുതൽ ഉത്തരവാദിത്വം ലഭിക്കും.

വീണ്ടും ജോക്കർ! കെണിയിലായത് ഒരു കോടി പേർ; നിങ്ങളും ഉണ്ടോ ഇക്കൂട്ടത്തിൽ?വീണ്ടും ജോക്കർ! കെണിയിലായത് ഒരു കോടി പേർ; നിങ്ങളും ഉണ്ടോ ഇക്കൂട്ടത്തിൽ?

വാട്സ്ആപ്പ്
 

വാട്സ്ആപ്പിലൂടെ രാജ്യത്ത് നിരവധി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകാൻ വാട്സ്ആപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി ഗ്രൂപ്പ് അഡ്മിൻമാർക്ക് അവരുടെ അധികാരം നന്നായി വിനിയോഗിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും കഴിയും. ഈ ഫീച്ചറിലൂടെ ഓരോ ഗ്രൂപ്പിലും വരുന്ന മെസേജുകളും കണ്ടന്റുകളും ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്വം കൂടിയായി മാറുകയാണ്.

ഗ്രൂപ്പ് അഡ്മിൻ

തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ ഗ്രൂപ്പ് അഡ്മിൻ കൂടുതൽ ജാഗ്രത പുലർത്തുകയും ഗ്രൂപ്പിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും വേണം. വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് ഗ്രൂപ്പിലെ എല്ലാവരുടെയും മെസേജുകൾ ഉടൻ ഡിലീറ്റ് ചെയ്ത് കളയാൻ കഴിയുമെന്ന് വാബെറ്റ്ഇൻഫോ റിപ്പോർട്ട് ചെയ്തു. നിലവിൽ, തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റർമാർക്ക് മാത്രമേ ഫീച്ചറിലേക്ക് ആക്‌സസ് ഉള്ളൂവെന്നും വരും ദിവസങ്ങളിൽ വാട്സ്ആപ്പ് ഇത് എല്ലാവർക്കുമായി പുറത്തിറക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബീറ്റാ വേർഷൻ

നിങ്ങൾ ഒരു ബീറ്റാ ഉപയോക്താവ് ആണെങ്കിൽ നിങ്ങൾ അഡ്മിൻ ആയിട്ടുള്ള ഗ്രൂപ്പിൽ ആരെങ്കിലും അയച്ച മെസേജ് ഡിലീറ്റ് ചെയ്ത് നോക്കാവുന്നതാണ്. ഇതിനുള്ള ഓപ്ഷൻ കാണാൻ സാധിക്കും. വാട്സ്ആപ്പ് ഗ്രൂപ്പിൽ ആരെങ്കിലും മെസേജ് അയച്ചുകഴിഞ്ഞാൽ ഉടൻ ആ മെസേജ് ഡീലീറ്റ് ചെയ്യാനായി സാധാരണ ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷനിൽ ഉള്ളത് പോലുള്ള സംവിധാനം ലഭിക്കും. ഈ മെസേജ് ഡിലീറ്റ് ചെയ്തുവെന്ന് പ്രത്യേകം എഴുതികാണിക്കും എന്ന കാര്യം ഓർമ്മിക്കുക.

BGMI ഗെയിമിന് പകരം കളിക്കാവുന്ന കിടിലൻ ഗെയിമുകൾBGMI ഗെയിമിന് പകരം കളിക്കാവുന്ന കിടിലൻ ഗെയിമുകൾ

മെസേജ് ഡിലീറ്റ്

ഗ്രൂപ്പിലുള്ള മറ്റൊരാൾ അയച്ച മെസേജ് അഡ്മിനായ നിങ്ങൾ ഡിലീറ്റ് ചെയ്താൽ ഗ്രൂപ്പിലെ എല്ലാവർക്കും നിങ്ങളാണ് ആ മെസേജ് ഡിലീറ്റ് ചെയ്തത് എന്ന് കാണാനാകും. നിങ്ങൾ ഒരു മെസേജ് ഡീലീറ്റ് ചെയ്യമ്പോൾ ചാറ്റ് ബബിളിൽ നിങ്ങളുടെ പേര് കാണിക്കും. നിങ്ങൾക്ക് ഈ ഫീച്ചർ ലഭിച്ചിട്ടില്ലെങ്കിലും വിഷമിക്കേണ്ടതില്ല, ഈ ഫീച്ചറിന്റെ റോൾഔട്ട് വളരെ പതിയെ ആണ് നടക്കുന്നത്. ഭാഗ്യവാന്മാരായ ബീറ്റ ടെസ്റ്റർമാർക്ക് മാത്രമേ ഇത് ഇപ്പോൾ ലഭ്യമായിട്ടുള്ളു. വാട്സ്ആപ്പിൽ വരാനിരിക്കുന്ന മറ്റ് ചില ഫീച്ചറുകൾ കൂടി നോക്കാം.

സ്റ്റാറ്റസിൽ ക്വിക്ക് റിയാക്ഷൻസ്

സ്റ്റാറ്റസിൽ ക്വിക്ക് റിയാക്ഷൻസ്

വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് റിയാക്ഷൻ നൽകാൻ കഴിയുന്ന പുതിയൊരു ഫീച്ചർ വാട്സ്ആപ്പ് തയ്യാറാക്കുന്നുണ്ട്. വാബെറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ക്വിക്ക് റസ്പോൺസ് അഥവാ ഇമോജികൾ ഉപയോഗിച്ച് സ്റ്റാറ്റസിന് റിയാക്ഷൻ നൽകാൻ കഴിയുന്ന ഫീച്ചർ വൈകാതെ ലഭ്യമാകും. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ റസ്പോൺസ് എങ്ങനെ പ്രവർത്തിക്കുന്നുവോ അതിന് സമാനമായിരിക്കും പുതിയ ഫീച്ചർ.

പാസ്റ്റ് പാർട്ടിസിപെൻസ് ഫീച്ചർ

പാസ്റ്റ് പാർട്ടിസിപെൻസ് ഫീച്ചർ

കഴിഞ്ഞ 60 ദിവസങ്ങൾക്കുള്ളിൽ ചാറ്റിൽ നിന്നും ലെഫ്റ്റ് ആയവരെ കുറിച്ചുള്ള വിവരങ്ങൾ ഗ്രൂപ്പിലെ മറ്റ് മെമ്പർമാരെ അറിയിക്കുന്ന ഫീച്ചറാണ് പാസ്റ്റ് പാർട്ടിസിപ്പന്റ്സ്. നിങ്ങൾ ഒരു ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലോ നിലവിലുള്ള ഗ്രൂപ്പിൽ അടുത്തിടെയായി ചേർന്നാലോ ഗ്രൂപ്പിൽ ഇതിനകം ഉള്ള ആളുകൾ ആരൊക്കെയാണ് എന്ന് കാണിക്കും. ഏതൊക്കെ ആളുകളാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത് എന്നും ആരൊക്കെ ലെഫ്റ്റ് ആയി എന്നും മനസിലാക്കുന്നതിലൂടെ ഗ്രൂപ്പിന്റെ സ്വഭാവവും വ്യക്തമാകും.

ആപ്പ് വഴി ലോൺ എടുത്താൽ ആപ്പിലാകും; ലോൺ ആപ്പുകൾക്ക് പിന്നിലെ ചതിക്കുഴികൾആപ്പ് വഴി ലോൺ എടുത്താൽ ആപ്പിലാകും; ലോൺ ആപ്പുകൾക്ക് പിന്നിലെ ചതിക്കുഴികൾ

കെപ്റ്റ് മെസേജസ് ഫീച്ചർ

കെപ്റ്റ് മെസേജസ് ഫീച്ചർ

നിലവിലുള്ള ഡിസപ്പിയറിങ് മെസേജസ് ഫീച്ചറിലൂടെ വാട്സ്ആപ്പ് ചാറ്റുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും വരുന്ന മെസേജുകൾ കൊണ്ട് വാട്സ്ആപ്പ് നിറയുന്നത് ഒഴിവാക്കാനാണ് കെപ്റ്റ് മെസേജസ് ഫീച്ചർ. ആവശ്യമുള്ള മെസേജുകൾ പെട്ടെന്ന് ശ്രദ്ധിക്കാൻ കഴിയുന്ന നിലവിൽ നിലനിർത്താൻ ഇത് സഹായിക്കും. ആവശ്യമുള്ള മെസേജുകൾ പ്രത്യേകം സംരക്ഷിക്കാൻ ഈ ഫീച്ചർ സഹായിക്കും.

സ്റ്റാറ്റസിൽ വോയിസ് മെസേജ്

സ്റ്റാറ്റസിൽ വോയിസ് മെസേജ്

വാട്സ്ആപ്പ് സ്റ്റാറ്റസിലേക്ക് ഫോട്ടോകളും വീഡിയോകളും ടെക്സ്റ്റുകളും ഇടാൻ സാധിക്കുന്നത് പോലെ ഷോർട്ട് വോയ്‌സ് നോട്ടുകൾ കൂടി ചേർക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചർ വരുന്നു. നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായിട്ടാണ് വാട്സ്ആപ്പ് ഈ ഫീച്ചർ തയ്യാറാക്കുന്നത്. "വോയ്‌സ് സ്റ്റാറ്റസ്" എന്ന് വിളിക്കാൻ സാധ്യതയുള്ള ഈ ഫീച്ചർ ആൻഡ്രോയിഡ് 2.22.16.3 അപ്‌ഡേറ്റിനായുള്ള വാട്സ്ആപ്പ് ബീറ്റയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

അൺറീഡ് ചാറ്റ് ഫിൽട്ടർ

അൺറീഡ് ചാറ്റ് ഫിൽട്ടർ

ആൻഡ്രോയിഡ് ഡിവൈസുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് അൺറീഡ് ചാറ്റ് ഫിൽട്ടർ വരുന്നു. വാട്സ്ആപ്പ് നേരത്തെ ഒരു ബീറ്റ പതിപ്പിൽ ഈ പുതിയ ഫീച്ചർ പരീക്ഷിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാൽ അത് നീക്കം ചെയ്തിരുന്നു. നിങ്ങൾക്ക് വാട്സ്ആപ്പ് ഓപ്പൺ ചെയ്താൽ ഈ ഫിൽട്ടറിന്റെ സഹായത്തോടെ വായിക്കാൻ ബാക്കിയുള്ള മെസേജുകൾ ഫീൽട്ടർ ചെയ്ത് എടുക്കാൻ സാധിക്കും.

ഉമ്മ വയ്ക്കാൻ മുതൽ നാട്ടുകാരെ വെറുപ്പിക്കാൻ വരെ! ചില പ്ലേ സ്റ്റോർ വാഴകൾഉമ്മ വയ്ക്കാൻ മുതൽ നാട്ടുകാരെ വെറുപ്പിക്കാൻ വരെ! ചില പ്ലേ സ്റ്റോർ വാഴകൾ

Best Mobiles in India

English summary
WhatsApp is currently testing a new feature that will allow group admins to delete individual group messages. Every message in the group has a delete for everyone option available to the admin. Currently, this feature is testing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X