എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ ഇനിമുതൽ മലയാളത്തിലും
എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇനിമുതൽ മലയാളത്തിലും എയർടെൽ താങ്ക്സ് ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാധിക്കും. പുതിയ അപ്ഡേറ്റിൽ ആപ്പ് മലയാളത്തോടൊപ്പം ഹിന്ദി, ബംഗാളി, മറാത്തി, തമിഴ് തുടങ്ങി പ്രാദേശിക ഭാഷകളെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. എയർടെൽ നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന അപ്ഡേറ്റ് ലഭ്യമാക്കിയിട്ടുള്ളത്.

വൈകാതെ തന്നെ iOS ഉപയോക്താക്കൾക്കും ഈ അപ്ഡേറ്റ് ലഭ്യമാകും. ആപ്പിൽ മലയാളത്തോടൊപ്പം ഹിന്ദി, തെലുങ്ക്, ബംഗാളി, മറാത്തി, തമിഴ്, ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളാണ് ഇപ്പോൾ ലഭ്യമാവുന്നത്. വരും ആഴ്ചകളിൽ കന്നഡ, ആസാമീസ്, ഒഡിയ എന്നിവയുൾപ്പെടെയുള്ള ഭാഷകൾ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് എയർടെൽ അറിയിച്ചു. ബിൽ പേയ്‌മെന്റുകൾ, റീചാർജ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന എയർടെല്ലിന്റെ സ്വന്തം ആപ്ലിക്കേഷനാണ് എയർടെൽ താങ്ക്സ്.

ഉപയോക്താക്കൾക്ക് ഡിജിറ്റൽ സെൽഫ് കെയർ ആക്സസ് നൽകുന്ന ഈ ആപ്പിലൂടെ ലൈവ് ഡാറ്റ യൂസേജ്, ബാലൻസ് എന്നിങ്ങനെയുള്ള വിവരങ്ങളും അറിയാൻ സാധിക്കും. ഉപയോക്താക്കൾക്ക് സേവനവുമായി ബന്ധപ്പെട്ട പരാതികൾ ഫയൽ ചെയ്യാനുള്ള സംവിധാനവും താങ്ക്സ് ആപ്പിൽ ഉണ്ട്. എയർടെല്ലിന്റെ ഡിജിറ്റൽ എന്റർടൈൻമെന്റ് ലൈബ്രറിയുടെ പ്രിവ്യൂ, ഡിജിറ്റൽ പേയ്‌മെന്റുകളിലേക്കും ഫിനാൻഷ്യൽ സേവനങ്ങളിലേക്കുമുള്ള ആക്‌സസ്സ് എന്നിവയും എയർടെൽ താങ്ക്സ് ആപ്പിലൂടെ ലഭിക്കും.

അപ്ലിക്കേഷന് സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ ഉൾപ്പെടെ മൂന്ന് ഇന്റർഫേസുകളാണ് ഉള്ളത്. എയർടെൽ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് താങ്ക്സ് ആപ്പിൽ മൾട്ടി ലാഗ്വേജ് സപ്പോർട്ട് കൊണ്ടുവന്നതെന്ന് എയർടെൽ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ആദർശ് നായർ പറഞ്ഞു.

എയർടെൽ താങ്ക്സ് ആപ്പിലൂടെ എയർടെൽ റീചാർജ് മാത്രമല്ല ഉപയോക്താക്കൾക്ക് അവരുടെ ഫാസ്റ്റാഗ് അക്കൗണ്ട്, ഡിടിഎച്ച്, ബ്രോഡ്ബാൻഡ് എന്നിവ റീചാർജ് ചെയ്യാനും വൈദ്യുതി ബിൽ അടയ്ക്കാനും സാധിക്കും. ഒരു എയർടെൽ അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം അയയ്‌ക്കാനും ഇതിലൂടെ സാധിക്കും. എയർടെൽ താങ്ക്സ് അപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് വിങ്ക് മ്യൂസിക് & എയർടെൽ ടിവി ആപ്ലിക്കേഷൻ എന്നിവ വഴി അപ്ലിക്കേഷനിലെ പ്ലേ ടാബിൽ അൺലിമിറ്റഡ് മ്യൂസിക്ക്, എച്ച്ഡി മൂവീസ്, ടിവി ഷോസ് എന്നിവ ആസ്വദിക്കാം.

എയർടെൽ പുതുതായി രണ്ട് പ്രിപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 298 രൂപ, 79 രൂപ വിലയിലാണ് ഈ പുതിയ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 298 രൂപ പ്ലാൻ എയർടെല്ലിന്റെ 279 രൂപ പ്രീപെയ്ഡ് പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. 298 രൂപ പ്ലാൻ അധികമായി സീ 5 സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും. 298 രൂപ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്ന പ്ലാനാണ്.

298 രൂപ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 279 രൂപ പ്രീപെയ്ഡ് പ്ലാനും സമാനമായ ആനുകൂല്യങ്ങളോടെയാണ് വരുന്നത് എങ്കിലും ഇത് സൌജന്യ സീ 5 സബ്സ്ക്രിപ്ഷന് പകരമായി 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. 79 രൂപ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയുള്ള ടോപ്പ്-അപ്പ് പ്ലാനാണ്.


Click it and Unblock the Notifications








