എയർടെല്ലും വീഡിയോ കോൺഫറൻസിങ് സേവനം ആരംഭിക്കുന്നു

|

റിലയൻസ് ജിയോ അടുത്തിടെ ജിയോമീറ്റ് എന്ന വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 59 ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചതിന് പിന്നാലെയായിരുന്നു ജിയോയുടെ പ്രഖ്യാപനം. ഇപ്പോഴിതാ മറ്റൊരു ടെലിക്കോം കമ്പനിയായ എയർടെല്ലും ജിയോയ്ക്ക് സമാനമായി വീഡിയോ കോൺഫറൻസ് ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ്.

വീഡിയോ കോൺഫറൻസിംഗ്

ആദ്യഘട്ടത്തിൽ കുറച്ച് സംരംഭങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തങ്ങളുടെ പുതിയ പ്ലാറ്റ്ഫോൺ ആരംഭിക്കാനാണ് എയർടെൽ പദ്ധതിയിടുന്നത്. പിന്നീടുള്ള ഘട്ടത്തിൽ എല്ലാവർക്കുമായി ഈ സേവനം ലഭ്യമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എല്ലാ ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കുമായി പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ, എന്നിവയിൽ റിലയൻസ് ജിയോ പുതിയ ജിയോമീറ്റ് ആപ്ലിക്കേഷൻ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് എയർടെല്ലും സമാന പ്ലാറ്റഫോം ആരംഭിക്കാനൊരുങ്ങുന്നത്.

കൂടുതൽ വായിക്കുക: ടിക്ടോക്ക് എന്ന വന്മരം വീണു, പകരം സ്ഥാനമേറ്റെടുക്കാൻ ചിങ്കാരി ആപ്പിന്റെ കുതിപ്പ്കൂടുതൽ വായിക്കുക: ടിക്ടോക്ക് എന്ന വന്മരം വീണു, പകരം സ്ഥാനമേറ്റെടുക്കാൻ ചിങ്കാരി ആപ്പിന്റെ കുതിപ്പ്

ജിയോമീറ്റ്

ജിയോമീറ്റ് പുറത്തിറങ്ങിയതോടെ ഇത് സൂമിന് സമാനമായ ഡിസൈനിലാണ് ചെയ്തതെന്ന വിമർശനം ഉയർന്നുവന്നിരുന്നു. നിതി ആയോഗിന്റെ സിഇഒ അമിതാഭ് കാന്ത് തന്റെ ട്വിറ്റർ അക്കൌണ്ട് വഴി ജിയോ മീറ്റ് മികച്ച അനുഭവം നൽകുന്നുവെന്നും സൂമിനേക്കാൾ മികച്ചതാണ് ഈ സേവനം എന്നും അഭിപ്രായപ്പെട്ടു. "ജിയോമീറ്റ് വീഡിയോ കോൺഫറൻസിംഗ് പരീക്ഷിച്ചു. ഇത് എളുപ്പവും ലളിതവുമാണ്! സൂമിനേക്കാൾ മികച്ചത്. മീറ്റിംഗുകൾ എൻ‌ക്രിപ്റ്റ് ചെയ്യുകയും പാസ്‌വേഡ് സംരക്ഷിക്കുകയും ചെയ്യുന്നു. പരിധിയില്ലാത്ത ഹൈ-ഡെഫനിഷൻ കോളുകളും ഇതിലൂടെ സാധ്യമാകുന്നു" ഇങ്ങനെയാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

ആഭ്യന്തര കമ്പനികൾ അപ്ലിക്കേഷനുകൾ ആരംഭിക്കുന്നു

ആഭ്യന്തര കമ്പനികൾ അപ്ലിക്കേഷനുകൾ ആരംഭിക്കുന്നു

സർക്കാർ സ്വദേശി ഉൽ‌പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാൽ ഇന്ത്യൻ കമ്പനികളുടേത് അല്ലാത്ത എല്ലാ ആപ്ലിക്കേഷനുകളെയും ഉൽപ്പന്നങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ചിന്താഗതി ഇന്ത്യയിൽ വളർന്നുവരുന്നുണ്ട്. അടുത്തിടെ സർക്കാർ വോക്കൽ ഫോർ ലോക്കൽ എന്ന പേരിൽ ഒരു കാമ്പെയ്ൻ തന്നെ ആരംഭിച്ചിരുന്നു. ഇതിലൂടെ മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

കൂടുതൽ വായിക്കുക: സൂമിനെ നേരിടാൻ ജിയോമീറ്റ് വീഡിയോ കോൺഫറൻസിംഗ് സേവനം പുറത്തിറങ്ങികൂടുതൽ വായിക്കുക: സൂമിനെ നേരിടാൻ ജിയോമീറ്റ് വീഡിയോ കോൺഫറൻസിംഗ് സേവനം പുറത്തിറങ്ങി

ആപ്ലിക്കേഷനുകൾ

മികച്ച ആപ്ലിക്കേഷനുകൾ ഉണ്ടാക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന 'ആത്‌മീർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചും' കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു. ജിയോയും എയർടെല്ലുമെല്ലാം വീഡിയോ കോൺഫറൻസിങ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രധാന കാരണം പ്രാദേശിക അപ്ലിക്കേഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ കാമ്പെയ്‌നുകൾ തന്നെയാണ്.

ടെലികോം വ്യവസായം

ടെലികോം വ്യവസായത്തിൽ പുതിയതായി ഒന്നും ചെയ്യാനില്ലാത്തതിനാലും 5ജി അടക്കമുള്ള കാര്യങ്ങൾ അടുത്തൊന്നും ആരംഭിക്കാൻ സാധ്യതയില്ലാത്തതിനാലും ടെലിക്കോം ഓപ്പറേറ്റർമാർ മറ്റ് ബിസിനസുകളിലേക്ക് കൂടി ശ്രദ്ധകൊടുക്കുന്നു. എല്ലാ കമ്പനികൾക്കും ഒടിടി പ്ലാറ്റ്ഫോമുകളായും സേവനങ്ങൾ നൽകുന്ന ആപ്പുകളായും നിരവധി ആപ്പുകളുണ്ട്. ഇതിനൊപ്പം പുതിയ ആപ്പുകൾ കൂടി ലോഞ്ച് ചെയ്യുന്നത് കമ്പനികൾക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ ഷെയർചാറ്റ് ഡൌൺലോഡ്സിൽ വൻ കുതിപ്പ്കൂടുതൽ വായിക്കുക: ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ ഷെയർചാറ്റ് ഡൌൺലോഡ്സിൽ വൻ കുതിപ്പ്

Best Mobiles in India

Read more about:
English summary
Reliance Jio recently announced the launch of its video-conferencing application called JioMeet. This development comes after the government banned 59 Chinese apps, and now, it seems that Airtel is also planning to join the wagon as it is working on the same plans. The company is likely to offer its video conferencing services to a few enterprises first, and then it will open the platform for all, industry sources said.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X