സ്വിഗ്ഗിക്കും, സൊമാറ്റോയ്ക്കും വെല്ലുവിളിയായി ആമസോൺ ഫുഡ് ഡെലിവറി വരുന്നു

|

ഇന്ത്യൻ വിപണിയിൽ ഓൺലൈൻ ഭക്ഷ്യ വിതരണ സേവനത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ആമസോൺ. പ്രാദേശിക ഭക്ഷ്യ വിതരണ സേവനങ്ങളായ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയുമായി മത്സരിക്കാൻ ആമസോൺ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോണിന്റെ ഭക്ഷ്യ വിതരണ സേവനം രാജ്യത്ത് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആമസോൺ ഫുഡ് ഡെലിവറി
 

ആമസോൺ ഫുഡ് ഡെലിവറി

ആമസോൺ സിഇഒ ജെഫ് ബെസോസ് ഒരു മാസം മുമ്പ് ഇന്ത്യ സന്ദർശിച്ചിരുന്നു. ആ അവസരത്തിൽ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ചെറുകിട, ഇടത്തരം സംരംഭ മേഖലയെ ഡിജിറ്റൈസ് ചെയ്യുന്നതിനായിരിക്കും നിക്ഷേപം ലക്ഷ്യമിടുകയെന്നാണ് ബെസോസ് അന്ന് പറഞ്ഞു.

ആമസോൺ പ്രൈം നൌ

ആമസോൺ പ്രൈം നൌ അതല്ലെങ്കിൽ ആമസോൺ ഫ്രഷ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടായിരിക്കും ആമസോൺ ഭക്ഷ്യ വിതരണ സേവനം ഉണ്ടാവുകയെന്ന് ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ തങ്ങളുടെ പുതിയ സേവനത്തിനായി ബെംഗളൂരുവിലെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്നും ഇത് നേരത്തെ തന്നെ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത കുറച്ച് മാസങ്ങൾക്കകം സേവനം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വെബിലും ഡെസ്ക്ടോപ്പ് ആപ്പിലും ഡാർക്ക് മോഡ്കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വെബിലും ഡെസ്ക്ടോപ്പ് ആപ്പിലും ഡാർക്ക് മോഡ്

ആമസോണിന് നേരിടേണ്ടി വരിക കടുത്ത മത്സരം

ആമസോണിന് നേരിടേണ്ടി വരിക കടുത്ത മത്സരം

ആമസോണിന് ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ്സിലേക്ക് പ്രവേശിക്കാനുള്ള ഒരു മികച്ച സമയം തന്നെയാണ് ഇത്. ഉബർ ഇന്ത്യയിലെ ഭക്ഷ്യ വിതരണ സേവനത്തിൽ നിന്ന് പിന്മാറുകയും സൊമാറ്റോയുമായി ലയിക്കുകയും ചെയ്തത് കഴിഞ്ഞ മാസമാണ്. നിലവിൽ സ്വിഗ്ഗിയും സൊമാറ്റോയുമാണ് ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ഭക്ഷണ വിതരണ കമ്പനികൾ. അതുകൊണ്ട് തന്നെ ആമസോൺ മത്സരിക്കേണ്ടി വരിക ഈ കമ്പനികളോടാണ്.

ഫുഡ് പാണ്ട
 

ഫുഡ് പാണ്ട എന്ന ഭക്ഷ്യവിതരണ സേവനത്തെ ഓല ഏറ്റെടുത്തിരുന്നു. എന്നാൽ ഫുഡ് പാണ്ടയെ ഏറ്റെടുത്ത് 18 മാസത്തിനുള്ളിൽ ഓല ഭക്ഷ്യ വിതരണ ബിസിനസ്സ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള എല്ലാ ഭക്ഷണ വിതരണ സേവനങ്ങളിൽ റെസ്റ്റോറന്റുകളും ഉപഭോക്താക്കളും അതൃപ്തരാണെന്ന് നിരവധി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അവസരത്തിലാണ് ആമസോണിന്റെ കടന്ന് വരവ്.

സ്വിഗ്ഗി

റസ്റ്റോറന്റുകളിലെ മെനുവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വിഗ്ഗി അപ്ലിക്കേഷനിലെ ഭക്ഷണത്തിന്റെ വില വളരെ കൂടുതലാണെന്ന് ഒരു പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കൂടാതെ സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഗോൾഡ് പ്രോഗ്രാം വിപുലീകരിച്ചതിനെതിരെ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.

സ്വിഗ്ഗി

ആമസോൺ ഇതിനകം വിവിധ പലചരക്ക് വിതരണ സേവനങ്ങളുമായി മത്സരിക്കുന്നുണ്ട്. ഗ്രോഫേഴ്സ്, ബിഗ് ബാസ്കറ്റ് തുടങ്ങിയ സ്റ്റാർട്ടപ്പുകൾക്ക് കടുത്ത വെല്ലുവിളിലയായി ആമസോൺ കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ ആമസോൺഫ്രെഷ് സേവനം ആരംഭിച്ചത്. ഓൺലൈൻ റീട്ടെയിൽ ബിസിനസിൽ ആമസോണിന്റെ മുഖ്യ എതിരാളിയായിട്ടുള്ളത് ഫ്ലിപ്പ്കാർട്ടാണ്.

ആമസോൺ

ഭക്ഷ്യ വിതരണ സേവനം ആരംഭിക്കുന്നതിനെ കുറിച്ച് ആമസോൺ ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. സേവനം ലോഞ്ച് ചെയ്യാൻ തയ്യാറാകുമ്പോൾ വിശദാംശങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ആമസോൺ ഫുഡ് ഡെലിവറി രംഗത്ത് എത്തുന്നതോടെ വിപണി മാറിമറിയാൻ സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: ടിക്ടോക്കിലെ കുട്ടികളുടെ അക്കൌണ്ടുകൾ ഇനി മാതാപിതാക്കളുടെ നിയന്ത്രണത്തിലാകുംകൂടുതൽ വായിക്കുക: ടിക്ടോക്കിലെ കുട്ടികളുടെ അക്കൌണ്ടുകൾ ഇനി മാതാപിതാക്കളുടെ നിയന്ത്രണത്തിലാകും

Most Read Articles
Best Mobiles in India

Read more about:
English summary
Amazon is looking to enter the food delivery service in the Indian market. It seems like Amazon is gearing up to compete with local food delivery services like Zomato, Swiggy, and a few others. A report citing a person familiar with the plans says that the online retail giant is expected to launch its food delivery service in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X