ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കിടിലൻ ഫീച്ചറുകൾ

|

നിലവിലെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. സിഎൻബിസിയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഇൻസ്റ്റാഗ്രാമിന് ലോകമെമ്പാടും രണ്ട് ബില്യണിലധികം ആക്ടീവ് യൂസേഴ്സ് ഉണ്ട്. ബ്രാൻഡുകൾക്കും ​​വിപണനക്കാർക്കും വ്യക്തികൾക്കുമെല്ലാം ഒഴിവാക്കാൻ സാധിക്കാത്ത അത്രയും വലിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയി ഇൻസ്റ്റഗ്രാം മാറിക്കഴിഞ്ഞു. ഉപയോഗിക്കാൻ എളുപ്പവും രസകരവുമായ ധാരാളം ഫീച്ചറുകൾ ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. നമ്മൾ പലരും ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരാണ് എങ്കിൽ പോലും ഇത്തരം പല ഫീച്ചറുകളും ശ്രദ്ധിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാറില്ല.

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട് എങ്കിലും നിങ്ങൾക്ക് എല്ലാ ഫീച്ചറുകളും അറിയണമെന്നില്ല. പുതിയ അപ്ഡേറ്റുകൾക്കൊപ്പം ഇൻസ്റ്റാഗ്രാം പുതിയ ഫീച്ചറുകൾ ചേർക്കുകയോ പഴയതിൽ തന്നെ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മളിന്ന് നോക്കുന്നത് ഇൻസ്റ്റാഗ്രാമിലെ ഏറ്റവും രസകരമായ ചില ഫീച്ചറുകളാണ്. ഇവ അറിയാത്ത ആളുകൾ ധാരാളം ഉണ്ടായിരിക്കും. സ്റ്റോറികളിലും ഫീഡിലും റീൽസിലുമെല്ലാം ഉപയോഗിക്കാവുന്ന ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന ആളാണെങ്കിൽ ഈ ഫീച്ചറുകൾ നിങ്ങൾക്ക് പ്രയോജനപ്പെടുന്നവ തന്നെയായിരിക്കും.

ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങനെ?ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് ഫോട്ടോസ് ട്രാൻസ്ഫർ ചെയ്യുന്നത് എങ്ങനെ?

സെൽഫി സ്റ്റിക്കേഴ്സ്

സെൽഫി സ്റ്റിക്കേഴ്സ്

ഇൻസ്റ്റാഗ്രാം നൽകുന്ന സെൽഫി ഫീച്ചറിനെക്കുറിച്ച് നമ്മൾക്ക് എല്ലാവർക്കും അറിയാം, എന്നാൽ ഒരു മിനി-സെൽഫി എടുത്ത് നിങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ആളുകൾക്ക് അറിയണമെന്നില്ല. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു സെൽഫി/വീഡിയോ എടുക്കുക. വലത് കോണിലുള്ള സ്മൈലി ഫേസ് ഐക്കണിൽ ടാപ്പ് ചെയ്യുക (സ്റ്റിക്കറുകൾ ചേർക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഓപ്ഷൻ) ഇതിലുള്ള മാജിക് ഫോൾഡറിലെ ക്യാമറ ഐക്കൺ തിരഞ്ഞെടുത്ത് സെൽഫി എടുക്കുക. ഇത് നിങ്ങളുടെ സ്റ്റോറിയിൽ എവിടെയും നിങ്ങൾക്ക് പ്ലേസ് ചെയ്യാൻ സാധിക്കും.

ഹാഷ്ടാഗുകൾക്കുള്ള കസ്റ്റം സ്റ്റിക്കറുകൾ

ഹാഷ്ടാഗുകൾക്കുള്ള കസ്റ്റം സ്റ്റിക്കറുകൾ

ഹാഷ്ടാഗുകൾക്കുള്ള കസ്റ്റം സ്റ്റിക്കറുകൾ കസ്റ്റം സ്റ്റിക്കറുകൾ എന്നത് കൊണ്ട ഉദ്ദേശിക്കുന്നത് ഹാഷ്‌ടാഗുകൾ സ്റ്റിക്കറുകളായി കാണിക്കുന്നതിനെയാണ്. ഇതിലൂടെ നിങ്ങൾ പ്രമോട്ട് ചെയ്യുന്ന കണ്ടന്റിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. സ്റ്റിക്കർ ഹാഷ്‌ടാഗ് ചേർക്കുന്നതിന് ഫോട്ടോയിൽ ക്ലിക്കുചെയ്തതിന് ശേഷം സ്റ്റിക്കർ ഐക്കണിൽ ടാപ്പുചെയ്യുക. തുടർന്ന് ഹാഷ്‌ടാഗ് തിരഞ്ഞെടുത്ത് നിങ്ങളുടെ സ്റ്റോറിയിൽ ചേർക്കുന്നതിന് മുമ്പ് അത് കസ്റ്റമൈസ് ചെയ്യുക.

ജിമെയിലിലെ ഗൂഗിൾ മീറ്റ് ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നത് എങ്ങനെ?ജിമെയിലിലെ ഗൂഗിൾ മീറ്റ് ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നത് എങ്ങനെ?

ഇറേസർ ബ്രഷ്

ഇറേസർ ബ്രഷ്

നിങ്ങൾക്ക് ഇറേസർ ബ്രഷ് ഉപയോഗിച്ച് രസകരമായി സ്റ്റോറികൾ ഇടാൻ സാധിക്കും. നിങ്ങളുടെ സ്റ്റോറി കണ്ടന്റായി മികച്ച ഫോട്ടോകൾ കൊണ്ടുവരാനും ഇതിലൂടെ കഴിയും. ഇതിനായി നിങ്ങൾ ഒരു ഇമേജ് എടുക്കുക. പിന്നീട് ഡ്രോയിംഗ് ടൂൾ തിരഞ്ഞെടുത്ത് ഒരു കളർ തിരഞ്ഞെടുക്കുക. കളർ തിരഞ്ഞെടുത്ത ശേഷം സ്‌ക്രീനിൽ ആ നിറം നിറയ്ക്കാൻ കുറച്ച് സെക്കൻഡ് അമർത്തി പിടിക്കുക. പിന്നീട് ഇറേസർ ടാപ്പുചെയ്‌ത് ഫോട്ടോയുടെ ആവശ്യമുള്ള ഭാഗങ്ങൾ മാത്രം കാണുന്ന രീതിയിൽ ഇറേസ് ചെയ്യുക. ഇത് വ്യത്യസ്തവും ആകർഷകവുമായ സ്റ്റോറുകൾ ഇടുന്നതിന് സഹായിക്കും.

സൂപ്പർസിങ്ക്

സൂപ്പർസിങ്ക്

ഉപയോക്താവിന് ഒന്നിലധികം ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുക്കാനും അവയെ ഏത് ട്രാക്കിലേക്കും ഓട്ടോമാറ്റിക്കായി സമന്വയിപ്പിക്കാനും സഹായിക്കുന്ന ടൂളാണ് സൂപ്പർ സിങ്ക്. ഇത് വഴി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് അവരുടെ ഫീഡ് ഫോട്ടോകളിലേക്ക് ഒരു സൗണ്ട് ട്രാക്ക് ചേർക്കാനും സാധിക്കും. മ്യൂസിക്ക് ചേർക്കുന്നതിനുള്ള സപ്പോർട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും റീലുകളിലും ഇതിനകം ലഭ്യമാണ്. റീൽസ് ചെറിയ വീഡിയോകളാണ്. സ്റ്റോറികൾ 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകുന്നവയാണ്. ഫീഡ് പോസ്റ്റുകളാവട്ടെ ഇത്തരം കാലാവധിയില്ലാതെ പ്രൊഫൈലിൽ തന്നെ കാണാം. ഉപയോക്താക്കളെ അവരുടെ ക്രിയേറ്റീവ് കണ്ടന്റ് പ്രൊഫൈലിൽ തന്നെ സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു.

പേടിഎം ആപ്പ് തുറക്കാതെ പണമടയ്ക്കുന്നത് എങ്ങനെ?പേടിഎം ആപ്പ് തുറക്കാതെ പണമടയ്ക്കുന്നത് എങ്ങനെ?

കളക്ഷൻസ്

കളക്ഷൻസ്

നിങ്ങൾക്ക് ആവശ്യമുണ്ട് എന്ന് തോന്നുന്ന പോസ്റ്റുകൾ സേവ് ചെയ്യാൻ ഇൻസ്റ്റാഗ്രാം നൽകുന്ന ഫീച്ചറാണ് കളക്ഷൻസ്. ഇതിലൂടെ നിങ്ങൾക്ക് പോസ്റ്റുകൾ കളക്ട് ചെയ്ത് വെക്കാനും പിന്നീട് എപ്പോൾ വേണമെങ്കിലും കാണാനും സാധിക്കും. കളക്ഷൻസ് ഫീച്ചർ ഉപയോഗിക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് പോസ്റ്റിന് താഴെയുള്ള ബുക്ക്മാർക്ക് ഐക്കണിൽ ടാപ്പുചെയ്യുക എന്നതാണ്. ഇത് നിങ്ങളുടെ കളക്ഷൻസ് വിഭാഗത്തിലേക്ക് സേവ് ചെയ്യപ്പെടും.

നിങ്ങളുടെ സ്റ്റോറികൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള ഇടങ്ങളിൽ പബ്ലിഷ് ചെയ്യാം

നിങ്ങളുടെ സ്റ്റോറികൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള ഇടങ്ങളിൽ പബ്ലിഷ് ചെയ്യാം

നിങ്ങളുടെ സ്‌റ്റോറികൾ ഡൗൺലോഡ് ചെയ്‌ത് മറ്റെവിടെയെങ്കിലും പബ്ലിഷ് ചെയ്യാനുള്ള സംവിധാനം നിലവിൽ ഇൻസ്റ്റാഗ്രാം നൽകുന്നു. സ്റ്റോറികൾ 24 മണിക്കർ മാത്രം ആയുസ്സുള്ളവയാണ്. ഒരു മികച്ചൊരു സ്റ്റോറി നിങ്ങൾ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട് എങ്കിൽ അത് ഡൗൺലോഡ് ചെയ്‌ത് ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയവയിൽ അവ ഇടാൻ സാധിക്കും. ഫേസ്ബുക്കിലേക്ക് സ്റ്റോറി ഷെയർ ചെയ്യാൻ ഓപ്ഷനുണ്ട്. എന്നാൽ നിങ്ങൾക്ക് ഫേസ്ബുക്ക് ഫീഡിലേക്കാണ് പോസ്റ്റ് ചെയ്യേണ്ടത് എങ്കിൽ ഡൌൺലോഡ് ചെയ്ത് പോസ്റ്റ് ചെയ്യേണ്ടി വരും.

ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാമിൽ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യുന്നത് എങ്ങനെ?

സ്റ്റോറീസ്, ഫീഡ്, റീൽസ്

മുകളിൽ കൊടുത്തിരിക്കുന്ന ഫീച്ചറുകൾ കൂടാതെ മറ്റ് ധാരാളം ഫീച്ചറുകളും ഇൻസ്റ്റാഗ്രാം തങ്ങളുടെ ഉപയോക്താക്കൾക്ക് വേണ്ടി നൽകുന്നുണ്ട്. സ്റ്റോറീസ്, ഫീഡ്, റീൽസ് എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് ഇൻസ്റ്റാഗ്രാമിൽ പ്രധാനമായും കണ്ടന്റുകൾ ഉള്ളത്. ഐജിടിവി എന്ന ദൈർഘ്യമുള്ള വീഡിയോകളുടെ ഓപ്ഷനും ഇൻസ്റ്റാഗ്രാം നൽകുന്നുണ്ട്. ഇവയിലെല്ലാം കൂടുതൽ മികച്ച കണ്ടന്റുകൾ പോസ്റ്റ് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കാനും അവ രസകരമാക്കാനുമുള്ള ഫീച്ചറുകൾ നൽകുന്നതിലൂടെ ഉപയോക്താക്കളെ പ്ലാറ്റ്ഫോമിൽ നില നിർത്തുക എന്ന ലക്ഷ്യവും ഇൻസ്റ്റാഗ്രാമിന് ഉണ്ട്. കണ്ടന്റ് ക്രിയേറ്റർമാർക്ക് പണം ഉണ്ടാക്കാനായി സബ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനും ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്. ഇത് പ്രശസ്തരായ ആളുകളിൽ നിന്നുള്ള പ്രീമിയം കണ്ടന്റുകൾ പണം കൊടുത്താൽ മാത്രം കാണാൻ സാധിക്കുന്ന ഫീച്ചറാണ്.

Best Mobiles in India

English summary
Instagram has been used for years but you may not know all the features. Here are some of the best features that Instagram users should be aware of.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X