Home
Apps

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഐഒഎസ് ഡിവൈസുകളിലേക്കും എത്തുന്നു

അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ച ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. ഈ ഗെയിം വൈകാതെ തന്നെ ഐഒഎസ് ഡിവൈസുകളിലും ലഭ്യമാകും. ഐഒഎസ് ഡിവൈസുകൾക്കുള്ള ഗെയിമിന്റെ ലോഞ്ച് ജൂലൈ 24ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്നും യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിൽ ഇതിനകം തന്നെ ഏറെ ജനപ്രീതി നേടിയ ഗെയിമാണ് ഇത്.

ബി‌ജി‌എം‌ഐ

ബി‌ജി‌എം‌ഐ ഗെയിമിന്റെ ഐ‌ഒ‌എസ് ലോഞ്ച് തിയ്യതിയെ സംബന്ധിച്ച അഭ്യൂഹങ്ങൾ‌ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. ജനപ്രിയ ഗെയിമിങ് സ്ട്രീമിങ് ചാനലുകളും ഗെയിമിങ് ഇൻഫ്ലുവൻസർമാരും ബി‌ജി‌എം‌ഐ ഐ‌ഒ‌എസ് റിലീസ് ഉടൻ തന്നെ നടക്കുമെന്ന് വ്യക്തമാക്കുന്നു. ഗെയിം നിർമ്മിച്ച ക്രാഫ്റ്റൺ അതിന്റെ വെബ്‌സൈറ്റിൽ ബാറ്റിൽഗ്രൌണ്ട് മൊബൈൽ ഇന്ത്യ ഗെയിമിന്റെ ഐഒഎസ് പതിപ്പിനെ സംബന്ധിച്ച സൂചനകൾ നൽകുന്നുണ്ട്. എന്നാൽ കൃത്യമായ തീയതിയോ സമയമോ ഇതിൽ നൽകിയിട്ടില്ല.

ഐഫോൺ

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഗെയിം ജൂലൈ 24ന് ലോഞ്ച് ചെയ്യുമെന്നാണ്. ഇതിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ഉള്ളു എന്നതാണ് ശ്രദ്ധേയമായ കാര്യം. നിരവധി ഐഫോൺ ഗെയിമർമാർ, ബി‌ജി‌എം‌ഐ ലോഞ്ചിനായി കാത്തിരിക്കുന്നുണ്ട്. പക്ഷേ ലോഞ്ച് സംബന്ധിച്ച് പുറത്ത് വന്ന വിവരങ്ങൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടില്ല എന്നതിനാൽ ഈ തിയ്യതിയിൽ തന്നെ ഗെയിം ഐഒഎസ് ഉപയോക്താക്കൾക്ക് ലഭ്യമാകുമോ എന്ന കാര്യം വ്യക്തമല്ല.

ബിജിഎംഐ ഐഒഎസ് ഡൗൺലോഡ്

ബിജിഎംഐ ഐഒഎസ് ഡൗൺലോഡ്

ബാറ്റിൽഗ്രൌണ്ട് മൊബൈൽ ഇന്ത്യ ഐഒഎസ് ഡിവൈസുകളിൽ ലഭ്യമാകുന്നത് നമ്മളിൽ പലരും കാത്തിരിക്കുന്ന ഒന്നാണ്. ഉടൻ തന്നെ ഐഒഎസ് ഡിവൈസുകൾക്കായി ഇത് റിലീസ് ചെയ്യുമെന്നും ക്രാഫ്റ്റൺ അറിയിച്ചിട്ടുണ്ട്. ഇതുവരെ ഐഒഎസ് ഉപയോക്താക്കൾക്കായി പ്രീ-രജിസ്ട്രേഷനുകൾ ആരംഭിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ചിലപ്പോൾ പ്രീ-രജിസ്ട്രേഷൻ സംവിധാനം ഒഴിവാക്കിയിരിക്കും. ലോഞ്ച് ചെയ്യുന്ന ദിവസം തന്നെ എല്ലാവർക്കും ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്ന സംവിധാനമായിരിക്കും ഈ ഗെയിമിൽ ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ.

ഗൂഗിൾ പ്ലേസ്റ്റോർ

മെയ് 18നാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ പ്രീ-രജിസ്ട്രേഷൻസ് ആരംഭിച്ചത്. പ്രീ-രജിസ്ട്രേഷൻ ആരംഭിച്ച് കൃത്യം ഒരു മാസം കഴിഞ്ഞ് ജൂൺ 17ന് ഗെയിം ഡൌൺലോഡ് ചെയ്യാനായി ലഭ്യമാക്കി. ഇപ്പോൾ ആൻഡ്രോയിഡിൽ ബിജിഎംഐ ഗെയിം ലഭ്യമാകാൻ തുടങ്ങിയിട്ട് ഒരു മാസമായി. ഐഒഎസ് ഗെയിമർമാർക്കും ഈ ഗെയിം ലഭ്യമാക്കേണഅട സമയം അതിക്രമിച്ചിരിക്കുകയാണ്. ഏറ്റവും ലീക്ക് റിപ്പോർട്ട് അനുസരിച്ച് ഈ ആഴ്ച്ച അവസാനത്തോടെ ഐഒഎസിലും ബിജിഎംഐ ലഭ്യമാകും.

ബാറ്റിൽഗ്രൌണ്ട് മൊബൈൽ ഇന്ത്യ

ബാറ്റിൽഗ്രൌണ്ട് മൊബൈൽ ഇന്ത്യ ഗെയിം ഗെയിമർമാർക്ക് നിരവധി പുതിയ എക്സ്പീരിയൻസ് നൽകുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ. പബ്ജി മൊബൈലിനോട് സാമ്യമുള്ള ഈ ഗെയിം ഗെയിമർമാർക്ക് അവരുടെ പബ്ജി പ്രൊഫൈലും ഡാറ്റയും ബി‌ജി‌എം‌ഐയിലേക്ക് മാറ്റാൻ സഹായിക്കും. ഇതിലൂടെ സ്കോർ അടക്കമുള്ള കാര്യങ്ങൾ അതുപോലെ നിലനിർത്താനും സാധിക്കും.

More from GizBot

Best Mobiles in India

English summary
Reports suggest that the launch of the Battlegrounds Mobile India Game for iOS devices will take place on July 24th. The company has not officially confirmed this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X