ടിക്ടോക്കിന് പകരം ഉപയോഗിക്കാവുന്ന ഇന്ത്യയിലെ മികച്ച അഞ്ച് ഷോർട്ട് വീഡിയോ ആപ്പുകൾ

|

ടിക് ടോക്ക്, ഷെയറിറ്റ് ഹലോ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ മൊത്തം 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി നിരോധിച്ചു. ഈ അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്ലിക്കേഷൻ സ്റ്റോറിൽ നിന്നും വൈകാതെ എടുത്ത് മാറ്റും. ഇന്ത്യ ചൈന ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ആപ്പ് നിരോധിച്ചിരിക്കുന്നത്.

ആപ്പുകൾ

നിരോധിച്ച 59 ആപ്പുകളുടെ പട്ടികയിലുള്ള ആപ്പുകൾ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഇനി തുടർന്നും ഈ ആപ്പുകൾ ഉപയോഗിക്കാൻ സാധിച്ചേക്കും. ആപ്പിന്റെ പുതിയ അപ്ഡേറ്റുകളൊന്നും ലഭിക്കില്ല. നിരോധിച്ച ആപ്പുകളുടെ പട്ടികയിൽ ഏറ്റവും ജനപ്രീതിയുള്ള ആപ്പ് ടിക്ടോക്കാണ്. ഇന്ത്യയിൽ ധാരാളം ഉപയോക്താക്കളുടെ ടിക്ടോക്ക് ഉപയോഗിക്കുന്ന ആളുകൾ വിഷമിക്കേണ്ട കാര്യമില്ല. കാരണം ഇന്ത്യയിൽ ടിക്ടോക്കിന് സമാനമായി നിരവധി ആപ്പുകളുണ്ട്. ഇത്തരം ആപ്പുകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

യോപ്ലേ (YoPlay)

യോപ്ലേ (YoPlay)

ടിക്ടോക്ക് ആപ്പിന് ബദലായി ഉപയോഗിക്കാവുന്ന ആപ്പാണ് യോപ്ലേ. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ ഹോസ്റ്റുചെയ്യുന്ന ആപ്പാണ് ഇത്. ഈ ആപ്പിന് മൊത്തം 10,000 ഡൌൺ‌ലോഡ്സുണ്ട്. ആപ്പിന്റെ റേറ്റിംഗ് 4.3 സ്റ്റാർസ് ആണ്. ഏകദേശം 83 MB വലുപ്പമുള്ള ഈ അപ്ലിക്കേഷൻ ആൻഡ്രോയിഡ് 4.4 മുതൽ ഇങ്ങോട്ടുള്ള എല്ലാ പുതിയ ഒഎസിലും പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലും ഡൗൺലോഡ് ചെയ്യാനാകും.

കൂടുതൽ വായിക്കുക: നിരോധിച്ച ഷെയർഇറ്റിനും സെൻഡറിനും പകരം ഉപയോഗിക്കാവുന്ന ആപ്പുകൾകൂടുതൽ വായിക്കുക: നിരോധിച്ച ഷെയർഇറ്റിനും സെൻഡറിനും പകരം ഉപയോഗിക്കാവുന്ന ആപ്പുകൾ

വിസ്കിറ്റ് (VSkit)

വിസ്കിറ്റ് (VSkit)

ശരാശരി 4.3 റേറ്റിംഗും ഒരു കോടിയിലധികം ഡൗൺലോഡുകളുമുള്ള ഉള്ള ഒരു ഷോർട്ട് വീഡിയോ ആപ്ലിക്കേഷനാണ് വിസ്കിറ്റ്. ഉപയോക്താക്കളുടെ എണ്ണം കണക്കിലെടുത്താൽ ആപ്ലിക്കേഷനിൽ വളരെയധികം രസകരമായ കണ്ടന്റുകൾ ഉണ്ടെന്ന് വ്യക്തമാകും.ടിക്ടോക്കിന് പകരം ഉപയോഗിക്കാവുന്ന മികച്ചൊരു ആപ്പ് തന്നെയാണ് ഇത്.

റോപോസോ (Roposo)

റോപോസോ (Roposo)

അഞ്ച് കോടിയിലധികം ഡൌൺ‌ലോഡുകളുള്ള ഒരു ഇന്ത്യൻ നിർമ്മിത ടിക്ടോക്ക് ബദൽ ആപ്പാണ് റോപോസ്. ഈ അപ്ലിക്കേഷനിൽ ധാരാളം കണ്ടന്റുകളുണ്ട്. റോപോസ് ആപ്ലിക്കേഷൻ ധാരാളം ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു, അപ്ലിക്കേഷനിൽ നേരിട്ട് വീഡിയോകൾ എഡിറ്റുചെയ്യാനും അവ എളുപ്പത്തിൽ അപ്‌ലോഡ് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കും.

റിസിൽ (Rizzle)

റിസിൽ (Rizzle)

പുതിയ ആളുകളെ കണ്ടുമുട്ടാനും അവരുമായി ചേർന്നുകൊണ്ട് കണ്ടന്റുകൾ ഉണ്ടാക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പാണ് റിസിൽ. ടിക്ടോക്കിന് ബദലായി ഉപയോഗിക്കാവുന്ന ഈ ആപ്പിന് പ്ലേ സ്റ്റോറിൽ 4.8 സ്റ്റാർ റേറ്റിംഗും 10 ലക്ഷത്തിലധികം ഡൗൺലോഡ്സും ഉണ്ട്.

കൂടുതൽ വായിക്കുക: ടിക്‌ടോക്കും ഹലോയും അടക്കം 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചുകൂടുതൽ വായിക്കുക: ടിക്‌ടോക്കും ഹലോയും അടക്കം 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചു

ബ്രില്ല (Brilla)

ബ്രില്ല (Brilla)

വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്ന വീഡിയോ കണ്ടന്റുകൾ അടക്കമുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഷോർട്ട് വീഡിയോ അപ്ലിക്കേഷനാണ് ബ്രില്ല. ഈ ആപ്പിലൂടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീഡിയോകൾ ഷെയർ ചെയ്യാൻ സാധിക്കും.

Best Mobiles in India

Read more about:
English summary
The government of India has officially banned a total of 59 apps, including some of the most popular apps like TikTok and Shareit. These apps could disappear from Google Play Store and Apple App Store. If you still want to use an app that offers features like TikTok. So, here are the top five TikTok replacement.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X