Home
Apps

ക്രിക്കറ്റ് ലൈവായി ഫോണിൽ കാണാനുള്ള മികച്ച സ്ട്രീമിംഗ് ആപ്പുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക ഇനമാണ് ക്രിക്കറ്റ്. ക്രിക്കറ്റ് മത്സരങ്ങൾ എല്ലാം കാണുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും യാത്ര ചെയ്യുമ്പോഴോ ഓഫീസിലെ ഇരിക്കുമ്പോഴായിരിക്കും മത്സരങ്ങൾ നടക്കുന്നത്. ഈ അവസരത്തിൽ സ്കോർ അപ്ഡേറ്റുകൾ നമ്മൾക്ക് ഓൺലൈനായി ലഭിക്കാറുണ്ട്. എന്നാൽ ലൈവായി കളി കാണുന്ന അനുഭവം ഇതിൽ ലഭിക്കില്ല. എന്നാലിപ്പോൾ ലൈവായി ക്രിക്കറ്റ് മൊബൈലിൽ തന്നെ കാണാൻ നിരവധി സ്ട്രീമിങ് ആപ്പുകൾ ഉണ്ട്.

ക്രിക്കറ്റ്

ക്രിക്കറ്റ് ടൂർണമെന്റുകൾ ലൈവായി കാണാൻ നമ്മെ സഹായിക്കുന്ന ചില ആപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ പല ആപ്പുകളും ടെലിക്കോം ഓപ്പറേറ്റർമാരുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് റീചാർജുകൾക്കൊപ്പം സൌജന്യമായി ആക്സസ് ലഭിക്കുന്നവയാണ്. ക്രിക്കറ്റ് കൂടാതെ മികച്ച ധാരാളം വീഡിയോ കണ്ടന്റുകളും ഇത്തരം ആപ്പുകളിലൂടെ ലഭിക്കും.

ജിയോ ടിവി

ജിയോ ടിവി

ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ലൈവ് ഷോകൾ കാണാൻ നമ്മെ സഹായിക്കുന്ന ആപ്പാണ് ജിയോ ടിവി. ക്രിക്കറ്റിനുപുറമെ നിങ്ങൾക്ക് മറ്റ് കായിക ഇനങ്ങളും ഈ ആപ്പിലൂടെ ആസ്വദിക്കാൻ സാധിക്കും. ഈ ആപ്പ് സൌജന്യമായി ഡൌൺലോഡ് ചെയ്യാൻ സാധിക്കും. സൌജന്യ സേവനങ്ങളും ലഭിക്കും. ജിയോ ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഇതിലേക്ക് കോപ്ലിമെന്ററി സബ്ക്രിപ്ഷൻ ലഭിക്കും.

റേറ്റിങ്

നിലവിൽ ഏറ്റവും കൂടുതൽ റേറ്റിങ് നേടിയ ആപ്പുകളിൽ ഒന്നാണ് ജിയോ ടിവി ആപ്പ്. ഈ നേട്ടത്തിന് കരാണം ജിയോ ടിവിയിലൂടെ ലഭിക്കുന്ന വൈവിധ്യ പൂർണമായ കണ്ടന്റുകളാണ്. സ്‌പോർട്‌സിനുപുറമെ, സിനിമകൾ, ടിവി ഷോകൾ എന്നിവയടക്കമുള്ള നിരവധി കണ്ടന്റുകൾ ആപ്പിലൂടെ ലഭിക്കും. ജിയോ ഉപയോക്താക്കളെ സംബന്ധിച്ച് ലഭിക്കുന്ന മികച്ച ആനുകൂല്യങ്ങളിൽ ഒന്ന് കൂടിയാണ് ജിയോ ടിവി.

ഡിസ്നി+ ഹോട്ട്സ്റ്റാർ

ഡിസ്നി+ ഹോട്ട്സ്റ്റാർ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ. ഈ ആപ്പിലൂടെ മൂവീസ്, ടിവി ഷോകൾ, സ്‌പോർട്‌സ് ചാനലുകൾ ഉൾപ്പെടെയുള്ള ലൈവ് ടിവി ചാനലുകൾ എന്നിവ ഉപയോക്താക്കൾക്ക് ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും ഈ ആപ്പിൽ സബ്ക്രിപ്ഷൻ ലഭിക്കാൻ പണം നൽകണം.

വിഐപി, പ്രീമിയം

ഡിസ്നി+ ഹോട്ട്സ്റ്റാർ സേവനത്തിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്താൽ ആകർഷകമായ കണ്ടന്റുകൾ ലഭിക്കും. വിഐപി, പ്രീമിയം എന്നിങ്ങനെ രണ്ട് വിഭാഗത്തിലാണ് പ്ലാനുകൾ ലഭിക്കുന്നത്. ഇതിൽ വിഐപി പ്ലാനിന് വില കുറവാണ്. 399 രൂപയ്ക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി പ്ലാൻ ഒരു വർഷത്തേക്ക് ലഭിക്കും. വില കൂടിയ പ്ലാനാണ് പ്രീമിയം പ്ലാനുകൾ. ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം പ്ലാനിന് ഒരു മാസത്തേക്ക് 299 രൂപയാണ് വില. ഒരു വർഷത്തേക്ക് 1,499 രൂപയാണ് ഇതിന്റെ വില.

സ്റ്റാർ സ്പോർട്സ് ലൈവ് ക്രിക്കറ്റ് ആപ്പ്

സ്റ്റാർ സ്പോർട്സ് ലൈവ് ക്രിക്കറ്റ് ആപ്പ്

കായിക പ്രേമികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആപ്പുകളിൽ ഒന്നാണ് സ്റ്റാർ സ്പോർട്സ് ലൈവ് ക്രിക്കറ്റ് ആപ്പ്. ഇതൊരു സൌജന്യ ലൈവ് വീഡിയോ സ്ട്രീമിങ് ആപ്പാണ്. ഈ ഒരൊറ്റ ആപ്പിലൂടെ ഫുട്ബോൾ, ബാഡ്മിന്റൺ, കബഡി, ക്രിക്കറ്റ്, ടെന്നീസ്, ഹോക്കി, ഫോർമുല 1 എന്നിങ്ങനെ ഏഴ് വ്യത്യസ്ത കായിക വിനോദങ്ങൾ ആസ്വദിക്കാൻ സാധിക്കും.

സ്‌കോർ

ക്രിക്കറ്റ് ലൈവായി കാണാൻ സമയം ഇല്ലാത്ത ആളുകൾക്ക് ക്രിക്കറ്റ് നടക്കുമ്പോൾ ഇടയ്ക്കിടെ സ്‌കോർ കാണാനുള്ള സംവിധാനം സ്റ്റാർ സ്പോർട്സ് ലൈവ് ക്രിക്കറ്റ് ആപ്പിലൂടെ ലഭിക്കും. ഈ ലൈവ് ക്രിക്കറ്റ് സ്കോർ സൌജനയമായിട്ടാണ് ലഭിക്കുന്നത്. ക്രിക്കറ്റ് താല്പര്യമുള്ള ആളുകൾ സ്മാർട്ട്ഫോണിൽ സൂക്ഷിക്കേണ്ട ആപ്പുകളിൽ ഒന്ന് തന്നെയാണ് ഇത്.

ടാറ്റ സ്കൈ മൊബൈൽ

ടാറ്റ സ്കൈ മൊബൈൽ

ടാറ്റ സ്കൈ മൊബൈൽ ആപ്പ് ഒരു ലൈവ് ക്രിക്കറ്റ് സ്ട്രീമിംഗ് ആപ്പാണ്. ഏത് സമയത്തും എവിടെ വച്ചും ക്രിക്കറ്റ് ആസ്വദിക്കാൻ സഹായിക്കുന്ന ആപ്പാണ് ഇത്. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് സിനിമകളും ടിവി ഷോകളും ആസ്വദിക്കാനും സാധിക്കും. ക്രിക്കറ്റിനോ സ്പോർട്സിനോ മാത്രമായിട്ടുള്ള ആപ്പല്ല ഇത്.

 600 ചാനലുകൾ

ടാറ്റ സ്കൈ മൊബൈൽ അപ്ലിക്കേഷൻ 600 ചാനലുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഉപയോക്താക്കളുടെ സൌകര്യത്തിനനുസരിച്ച് മത്സരങ്ങൾ ഡൌൺലോഡ് ചെയ്യാനും പിന്നീട് കാണാനുമുള്ള സംവിധാനവും ടാറ്റ സ്കൈ ആപ്പിൽ ഉണ്ട്. ഇത് ഡാറ്റ സ്പീഡ് ഉള്ളപ്പോൾ ഡൌൺലോഡ് ചെയ്യാനും പിന്നീട് സൌകര്യത്തിന് അനുസരിച്ച് കണ്ടന്റ് കാണാനും സഹായിക്കും.

സോണി ലിവ്

സോണി ലിവ്

ഇന്ത്യയിലെ ഓൺ-ഡിമാൻഡ് വീഡിയോ സ്ട്രീമിംഗ് സേവനങ്ങളിലൊന്നാണ് സോണി ലിവ്. സബ്സ്ക്രിപ്ഷൻ പ്ലാനുകളുള്ള ആപ്പാണ് ഇത്. എന്നാൽ ക്രിക്കറ്റ് മത്സരങ്ങൾ സൌജന്യമായി കാണാൻ ഈ സേവനം നിങ്ങളെ അനുവദിക്കുന്നു. സോണി ലിവിൽ നിങ്ങൾക്ക് ടിവി ഷോകൾ, ലൈവ് ക്രിക്കറ്റ് എന്നിവയടക്കമുള്ളവയും കാണാൻ സാധിക്കും.

സ്ട്രീം

സോണി ലിവ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത അത് 3ജി, 4ജി എന്നിവയുൾപ്പെടെയുള്ള ശരാശരി ഡാറ്റ സ്പീഡിൽ പോലും സ്ട്രീം ചെയ്യാൻ സാധിക്കുന്നു എന്നതാണ്. മികച്ച ക്വാളിറ്റിയിൽ തന്നെ കണ്ടന്റുകൾ സ്ട്രീം ചെയ്യാൻ ഈ ആപ്പ് സഹായിക്കും.

ഡിഷ് എനിവെയർ

ഡിഷ് എനിവെയർ

ഡിഷ് എനിവെയർ ആപ്പിലൂടെ നിങ്ങളുടെ മൊബൈൽ ഫോണിൽ നിങ്ങൾക്ക് ക്രിക്കറ്റ് മത്സരങ്ങളും ഷോകളും ആസ്വദിക്കാൻ സാധിക്കും. ഈ ആപ്പ് ആൻഡ്രോയിഡിലും iOSലും ലഭിക്കും. റെക്കോർഡഡ് ഷോകളും ഈ ആപ്പിലൂടെ ആസ്വദിക്കാൻ സാധിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

സെർച്ച്

ഫുൾ ഫിച്ചറുള്ള ഡിവിആർ മാനേജറും സെർച്ച് ചെയ്യാൻ കഴിയുന്ന പ്രോഗ്രാം ഗൈഡും ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ ടിവി നിയന്ത്രിക്കാൻ സാധിക്കും. ഡിഷ് വരിക്കാർ തിർച്ചയായും ഉപയോഗിക്കേണ്ട ആപ്പാണ് ഇത്.

യുപ്പ് ടിവി

യുപ്പ് ടിവി

200 ലധികം ലൈവ് ഇന്ത്യൻ ടിവി ചാനലുകളുള്ള ഏറ്റവും വലിയ ഓൺലൈൻ ടിവി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യുപ്പ് ടിവി. ഈ ആപ്പ് ലൈവ് ക്രിക്കറ്റിനൊപ്പം വളരെയധികം കണ്ടന്റുകൾ നൽകുന്നു. ഈ പ്ലാറ്റ്ഫോണിൽ ധാരാളം ചാനലുകൾ ലഭ്യമാണ്. ഏറ്റവും പുതിയ സിനിമകൾ ദേശ ഭാഷാ ഭേദമില്ലാതെ കാണാനും ഇത് സഹായിക്കും.

കണ്ടന്റുകൾ

സ്‌പോർട്‌സ്, കോമഡി, സംഗീതം, ഫാമിലി ഡ്രാമ, കുറ്റകൃത്യം, ആത്മീയത അടക്കമുള്ള പല വിഭാഗങ്ങളിലായി കണ്ടന്റുകൾ തരം തിരിച്ച് നൽകുന്നു എന്നതാണ് യുപ്പ് ടിവിയുടെ ഏറ്റവും വലിയ സവിശേഷത.

Best Mobiles in India

English summary
Here are some of the apps that help us watch cricket tournaments live.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X