ബെവ് ക്യൂ ആപ്പ് ലോഞ്ച് ചെയ്തു; ആദ്യ മണിക്കൂറുകളിൽ തന്നെ പതിനായിരത്തിലധികം ഡൌൺലോഡ്സ്

|

കാത്തിരിപ്പ് അവസാനിപ്പിച്ച് ബെവ് ക്യൂ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിലും പ്ലേ സ്റ്റോറിലുമായി സെർച്ച് ചെയ്ത ഈ ആപ്പ് ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം പതിനായിരം ഡൌൺലോഡുകൾ പിന്നിട്ടു. ആപ്പ് ലഭിച്ചുവെങ്കിലും പലർക്കും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കുന്നില്ല. ഒടിപി ലഭിക്കുന്നതിലുള്ള സാങ്കേതിക തടസ്സമാണ് ഇതിന് കാരണം.

പ്ലേ സ്റ്റോർ

പ്ലേ സ്റ്റോറിൽ ആപ്പിന് അഞ്ഞൂറോളം റിവ്യൂസ് ഇതിനകം തന്നെ വന്നുകഴിഞ്ഞു. പലരും കമന്റ് ചെയ്തിരിക്കുന്നത് ഒടിപി ലഭിക്കുന്നില്ല എന്നതാണ്. സെർവറിലുണ്ടായ തിരക്കായിരിക്കും ഇതിന് കാരണം എന്നും നിഗമനമുണ്ട്. രാവലെ ആറ് വരെയാണ് ആദ്യഘട്ടത്തിൽ മദ്യം വാങ്ങാനുള്ള ടോക്കൺ നൽകിയത്. 9 മണി മുതൽ ആരംഭിക്കുന്ന വിവിധ സമയക്രമത്തിലാണ് മദ്യം വിതരണം ചെയ്യുന്നത്. 15 മിനുറ്റ് വീതമുള്ള സെഷനുകളിലായി തിരിച്ചാണ് ടോക്കൺ നൽകിയിരിക്കുന്നത്.

ബെവ് ക്യൂ

ബെവ് ക്യൂ ആപ്പിലൂടെ ഓൺലൈനായി മദ്യം ഓർഡർ ചെയ്ത് വീട്ടിലെത്തിക്കില്ല. ഇതൊരു ടോക്കൺ സംവിധാനം മാത്രമാണ്. ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഈ ആപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് 23 വയസ്ല് പൂർത്തിയാവണം എന്ന നിബന്ധനയും നിലവിലുണ്ട്. ആപ്പ് നിലവിൽ വന്നതോടെ ഔട്ടലെറ്റുകളിൽ തിരക്കില്ലാതെ തന്നെ മദ്യ വിൽപ്പന പഴയ നിലയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം

ആപ്ലിക്കേഷൻ

ആപ്ലിക്കേഷൻ വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുള്ള ഫെയർകോഡ് ആപ്പിന് ഗൂഗിൾ അനുമതി ലഭിക്കാനായി ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയിട്ടും ഗൂഗിളിൽ നിന്ന് ആപ്പ് ലോഞ്ച് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നില്ല. ആഗോളതലത്തിൽ വെബ് ആപ്ലിക്കേഷൻ സുരക്ഷയ്ക്കായി രീതിശാസ്ത്രങ്ങൾ ഉണ്ടാക്കുന്ന ഒരു ഓൺലൈൻ കമ്മ്യൂണിറ്റിയായ ഓപ്പൺ വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റി പ്രോജക്റ്റിന്റെ (OWASP) മാനദണ്ഡങ്ങൾക്കനുസൃതമായി അപ്ലിക്കേഷന്റെ സുരക്ഷ ഓഡിറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ആപ്പിന് അനുമതി ലഭിച്ചത്.

മദ്യശാലകൾ

മെയ് 18നാണ് ഗൂഗിൾ ലിസ്റ്റിംഗിനായി അപ്ലിക്കേഷൻ സമർപ്പിച്ചത്. ലോക്ക്ഡൌണിന്റെ നാലാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ കുറച്ചതിനാൽ മദ്യശാലകൾ തുറക്കാനും മദ്യം വാങ്ങുന്നതിനുള്ള തിരക്ക് ഒഴിവാക്കാൻ ആപ്ലിക്കേഷൻ വികസിപ്പിക്കാനും കേരള സർക്കാർ തീരുമാനിച്ചു. 551 ബാറുകളും 260 ബിയർ, വൈൻ പാർലറുകളും സർക്കാരിന്റെ ബിവറേജസ് കോർപ്പറേഷന് (ബെവ്കോ) ഇത് സംബന്ധിച്ച് സമ്മതപത്രം നൽകിയിരുന്നു.

ടോക്കൻ

ബേവ് ക്യൂ ആപ്പിലൂടെ ഉപയോക്താക്കൾക്ക് അടുത്തുള്ള മദ്യ ഷോപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കും. അടുത്തുള്ള ഔട്ട്ലെറ്റുകൾ തിരഞ്ഞെടുത്ത് ഉപയോക്താവിന് മദ്യം വാങ്ങാൻ സാധിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ ഓൺലൈൻ ഡെലിവറി സേവനങ്ങൾ ഉണ്ടാകില്ല. ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ആപ്പ് തന്നെ ഒരു പ്രത്യേക സമയവും ടോക്കൻ നമ്പരും  ഇ-ടോക്കനിലൂടെ നൽകും. ഇത് ഉപയോഗിച്ച് തിരക്കില്ലാതെ തന്നെ മദ്യം വാങ്ങാൻ സാധിക്കും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 2 രൂപ ചിലവിൽ പ്രീപെയ്ഡ് വാലിഡിറ്റി വർദ്ധിപ്പിക്കാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 2 രൂപ ചിലവിൽ പ്രീപെയ്ഡ് വാലിഡിറ്റി വർദ്ധിപ്പിക്കാം

ഇ-കൂപ്പൺ

ആപ്പിൽ ആവശ്യമുള്ള വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കി ബുക്ക് ചെയ്തുകഴിഞ്ഞാൽ ഉപയോക്താവിന് ഇ-കൂപ്പൺ ലഭിക്കും. ഈ ടോക്കണിൽ ഉപയോക്താവിന് മദ്യം ലഭിക്കുന്ന ഔട്ട്ലെറ്റിന്റെ വിവരങ്ങളും ആ വ്യക്തിക്ക് മദ്യം വാങ്ങാനായി നിശ്ചയിച്ചിട്ടുള്ള സമയവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത് ഉപയോഗിച്ച് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ സാധിക്കും. മുൻകൂർ പണം നൽകി ബുക്ക് ചെയ്യാനുള്ള സംവിധാനമൊന്നും ആപ്പിൽ ഒരുക്കിയിട്ടില്ല.

Best Mobiles in India

Read more about:
English summary
Few days ago Kerala State Beverages Corporation(BEVCO) Limited has announced the BEV Q mobile app for online liquor queue token purchase. Now the app is available in google play store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X