Bev Q App: കാത്തിരിപ്പിനൊടുവിൽ ബെവ് ക്യൂ ആപ്പിന് ഗൂഗിൾ അനുമതി; ബുക്കിങ് നാളെ മുതൽ

|

കേരളത്തിലെ മദ്യപാനികളുടെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു. ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ഇന്ന് വൈകുന്നേരത്തോടെ ബിവറേജസ് കോർപ്പറേഷനുവേണ്ടി വികസിപ്പിച്ച ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകും. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കാനാണ് ഇത്തരമൊരു ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഔട്ട്ലെറ്റുകളിൽ തിരക്ക് കുറയ്ക്കാനായി വെർച്യൽ ക്യൂ സംവിധാനം നടപ്പാക്കാനായാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.

ബിവറേജസ്
 

റിപ്പോർട്ടുകൾ പ്രകാരം ഗൂഗിളിൽ നിന്ന് ആപ്പിന് അനുമതി ലഭിച്ചതുകൊണ്ട് ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കാനൊരുങ്ങുകയാണ്. ആപ്പിന് അനുമതി ലഭിച്ചതിനാൽ നാളെ മുതൽ ആപ്പിൽ ബുക്കിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച്ച മുതൽ മദ്യ വിതരണം ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ അപ്ലോഡ് ചെയ്ത് എല്ലാവർക്കുമായി ലഭ്യമാകുന്നതിന് മുമ്പായി ചില ഉപയോക്താക്കൾക്ക് മാത്രം ആപ്പ് നൽകി ഇത് പരീക്ഷിക്കും. ഒരേ സമയം 10,000 ആളുകൾ ആപ്പ് ഉപയോഗിക്കുന്ന രീതിയിലാണ് ഈ ടെസ്റ്റിങ് നടത്തുന്നത്.

ആപ്ലിക്കേഷൻ

ആപ്ലിക്കേഷൻ വികസിപ്പിച്ച കൊച്ചി ആസ്ഥാനമായുള്ള ഫെയർകോഡ് ആപ്പിന് ഗൂഗിൾ അനുമതി ലഭിക്കാനായി ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയിട്ടും ഗൂഗിളിൽ നിന്ന് ആപ്പ് ലോഞ്ച് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നില്ല. ആഗോളതലത്തിൽ വെബ് ആപ്ലിക്കേഷൻ സുരക്ഷയ്ക്കായി രീതിശാസ്ത്രങ്ങൾ ഉണ്ടാക്കുന്ന ഒരു ഓൺലൈൻ കമ്മ്യൂണിറ്റിയായ ഓപ്പൺ വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റി പ്രോജക്റ്റിന്റെ (OWASP) മാനദണ്ഡങ്ങൾക്കനുസൃതമായി അപ്ലിക്കേഷന്റെ സുരക്ഷ ഓഡിറ്റ് ചെയ്തിരുന്നു. ഹാക്കിംഗിൽ നിന്നുള്ള സുരക്ഷയുൾപ്പെടെ OWASP- യുടെ 10 പ്രധാന ചട്ടങ്ങൾ പാലിക്കാൻ ഫെയർകോഡിന് കഴിഞ്ഞിരുന്നില്ല. ലോഡ് പരിശോധനയും പരാജയമായിരുന്നു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഗ്രൂപ്പ് വിഡീയോ, വോയിസ് കോളുകളിൽ എട്ടുപേരെ വരെ ചേർക്കുന്നതെങ്ങനെ

ഗൂഗിൾ

മെയ് 18നാണ് ഗൂഗിൾ ലിസ്റ്റിംഗിനായി അപ്ലിക്കേഷൻ സമർപ്പിച്ചത്. ലോക്ക്ഡൌണിന്റെ നാലാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ കുറച്ചതിനാൽ മദ്യശാലകൾ തുറക്കാനും മദ്യം വാങ്ങുന്നതിനുള്ള തിരക്ക് ഒഴിവാക്കാൻ ആപ്ലിക്കേഷൻ വികസിപ്പിക്കാനും കേരള സർക്കാർ തീരുമാനിച്ചു. 551 ബാറുകളും 260 ബിയർ, വൈൻ പാർലറുകളും സർക്കാരിന്റെ ബിവറേജസ് കോർപ്പറേഷന് (ബെവ്കോ) ഇത് സംബന്ധിച്ച് സമ്മതപത്രം നൽകിയിരുന്നു.

ബെവ് ക്യൂ
 

ബെവ് ക്യൂ ആപ്പിലൂടെ ഓൺലൈനായി മദ്യം ഓർഡർ ചെയ്ത് വീട്ടിലെത്തിക്കില്ല. ഇതൊരു ടോക്കൺ സംവിധാനം മാത്രമാണ്. ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഈ ആപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് 21 വയസ്ല് പൂർത്തിയാവണം എന്ന നിബന്ധനയും നിലവിലുണ്ട്. ആപ്പ് നിലവിൽ വരുന്നതോടെ ഔട്ടലെറ്റുകളിൽ തിരക്കില്ലാതെ തന്നെ മദ്യ വിൽപ്പന പഴയ നിലയിൽ ആവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഔട്ട്ലെറ്റുകൾ

ബേവ് ക്യൂ ആപ്പിലൂടെ ഉപയോക്താക്കൾക്ക് അടുത്തുള്ള മദ്യ ഷോപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കും. അടുത്തുള്ള ഔട്ട്ലെറ്റുകൾ തിരഞ്ഞെടുത്ത് ഉപയോക്താവിന് മദ്യം വാങ്ങാൻ സാധിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ ഓൺലൈൻ ഡെലിവറി സേവനങ്ങൾ ഉണ്ടാകില്ല. ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ആപ്പ് തന്നെ ഒരു പ്രത്യേക സമയവും ടോക്കൻ നമ്പരും ഈ ടോക്കനിലൂടെ നൽകും. ഇത് ഉപയോഗിച്ച് തിരക്കില്ലാതെ തന്നെ മദ്യം വാങ്ങാൻ സാധിക്കും.

കൂടുതൽ വായിക്കുക: ടിക്ടോക്കിന് മുട്ടൻ പണി; പ്ലേസ്റ്റോറിൽ റേറ്റിങ് കുത്തനെ കുറഞ്ഞു, കാരണം യൂട്യൂബ്?

രജിസ്ട്രേഷൻ

ആപ്പിൽ ആവശ്യമുള്ള വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കി ബുക്ക് ചെയ്തുകഴിഞ്ഞാൽ ഉപയോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇ-കൂപ്പൺ അയയ്ക്കും. ഈ ടോക്കണിൽ ഉപയോക്താവിന് മദ്യം ലഭിക്കുന്ന ഔട്ട്ലെറ്റിന്റെ വിവരങ്ങളും ആ വ്യക്തിക്ക് മദ്യം വാങ്ങാനായി നിശ്ചയിച്ചിട്ടുള്ള സമയവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത് ഉപയോഗിച്ച് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ സാധിക്കും. മുൻകൂർ പണം നൽകി ബുക്ക് ചെയ്യാനുള്ള സംവിധാനമൊന്നും നിലവിൽ ഒരുക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

സെർച്ച്

ആപ്പ് പുറത്തിറക്കാനിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള ഗൂഗിൾ സെർച്ച് ട്രന്റ്സിൽ ബെവ് ക്യൂ ആപ്പ് ഇടം പിടിച്ചിട്ടുണ്ട്. വലിയൊരു വിഭാഗം ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ ടാഗ് സെർച്ച് ചെയ്തിട്ടുള്ളത്. ആപ്പ് ലോഞ്ച് ആവുന്നതോടെ വലിയ ഡൌൺലോഡ്സ് പ്രതീക്ഷിക്കുന്നതിനാൽ തന്നെ ശക്തമായ സെർവറുകളാണ് ആപ്പിനായി ഒരുക്കിയിട്ടുള്ളതെന്നും റിപ്പോർട്ടുകളുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് മദ്യ വിൽപ്പന പുനരാരംഭിക്കാനുള്ള ഈ സംവിധാനം വിജയമാകുമെന്ന് തന്നെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സർക്കാർ, ആപ്പ് ഹാക്ക് ചെയ്ത് ബാഗ്ലൂർ സ്വദേശി

Most Read Articles
Best Mobiles in India

Read more about:
English summary
Google has given the nod for Bev Q app, which will be used by the state-run Beverages Corporation (BEVCO) for distribution of liquor in the state, Manoramaonline reported. The Bev Q app will provide a token which will specify a time frame in which liquor can be procured from the outlet. An announcement on when liquor sales will start is expected after a 11am secretary-level meet today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X