2021ൽ ഏറ്റവും ജനപ്രിതി നേടിയ മൊബൈൽ ഗെയിമിങ് ആപ്പുകൾ ഇവയാണ്

|

ഗെയിമിങ് എന്നത് ധാരാളം ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. മികച്ചൊരു വിനോദമാണ് മൊബൈൽ ഗെയിമുകൾ. സ്മാർട്ട്ഫോണുകളുടെ സാങ്കേതികവിദ്യ വികസിപ്പിച്ചതിനൊപ്പം ഗെയിമിങ് അനുഭവവും മാറി മറിഞ്ഞു. അതിശയിപ്പിക്കുന്ന ഗ്രാഫിക്സും എക്സ്പീരിയൻസും നൽകുന്ന ഗെയിമുകളാണ് ഇപ്പോൾ രംഗത്തുള്ളത്. 2021ൽ മൊബൈൽ ഗെയിമിങ് രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പബ്ജിയെ ചൊല്ലിയുള്ള വിവാദങ്ങളും പുതിയ ഗെയിമുകളുടെ ലോഞ്ചുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഗെയിമിങ്

ഗെയിമിങിന്റെ ലോകം ഇന്ന് സ്‌മാർട്ട്‌ഫോണുകളിൽ മാത്രമല്ല വിആർ വേൾഡ്സ്, പ്ലേസ്റ്റേഷൻ, എക്‌സ്‌ബോക്‌സ് എന്നിവയിലും ഇപ്പോഴിതാ മെറ്റാവേർസിലും സാധ്യമാകുന്നു. ഇന്ത്യയിലെ മുൻനിര ഗെയിമുകളിൽ പബ്ജി, മൊബൈൽ ന്യൂ സ്റ്റേറ്റ്, കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ തുടങ്ങിയവ ഉൾപ്പെടുന്നു. ഈ ഗെയിമുകൾ മികച്ച ജനപ്രിതിയാണ് ഇന്ത്യയിൽ നേടിയിട്ടുള്ളത്. ഈ വർഷത്തെ മികച്ച ഗെയിമിങ് ആപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ

കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ

കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ എന്ന ഗെയിം പുറത്തിറങ്ങിയിട്ട് രണ്ട് വർഷമായി. ഈ കാലയളവിൽ വലിയ ജനപ്രിതിയാണ് ഗെയിമിന് നേടാൻ സാധിച്ചത്. കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഈ ഗെയിം 2021ൽ ഒരു പുതിയ ട്രെൻഡ് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഷൂട്ട്-ടു-സർവൈവ് ഗെയിം അതിന്റെ ബാറ്റിൽ റോയൽ മോഡിനും എഫ്പിഎസ്, പിവിപി മോഡുകളും കൊണ്ടാണ് ഇത്രയും ജനപ്രിതി നേടിയത്. ഓരോ അപ്ഡേറ്റിലും കൂടുതൽ മികച്ച ഗ്രാഫിക്സും മറ്റ് കാര്യങ്ങളും നൽകാനും ഈ ഗെയിമിന്റെ നിർമ്മാതാക്കൾ ശ്രദ്ധിക്കുന്നുണ്ട്.

2021ലെ ഏറ്റവും ജനപ്രിയമായ 10 ആപ്പുകൾ ഏതൊക്കെയെന്നറിയാം2021ലെ ഏറ്റവും ജനപ്രിയമായ 10 ആപ്പുകൾ ഏതൊക്കെയെന്നറിയാം

പബ്ജി മൊബൈൽ ന്യൂ സ്റ്റേറ്റ്

പബ്ജി മൊബൈൽ ന്യൂ സ്റ്റേറ്റ്

പബ്ജി മൊബൈൽ ഇന്ത്യയിൽ വളരെയധികം മുന്നേറിയിട്ടുള്ള ഗെയിമാണ്. വൻ ജനപ്രിതിയുണ്ടായിരുന്നിട്ടും ഈ ഗെയിം രാജ്യത്ത് നിരോധിക്കപ്പെട്ടു. നിരോധനവും മറ്റ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും പബ്ജിയുടെ നിർമ്മാതാക്കളായ ക്രാഫ്റ്റൺ പബ്ജി മൊബൈൽ ന്യൂ സ്റ്റേറ്റ് ഇന്ത്യയിൽ പുറത്തിറക്കി. ഈ ഗെയിം വന്നത് മുതൽ വലിയ ജനപ്രിതിയാണ് നേടുന്നത്. പബ്ജി മൊബൈൽ ന്യൂ സ്റ്റേറ്റ് ഈ വർഷം പുറത്തിറങ്ങിയതും മറ്റ് ഗെയിമിങ് ആപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഗെയിമുമാണ്. മെച്ചപ്പെട്ട ഗ്രാഫിക്സും പുതിയ വാഹനങ്ങളും മികച്ച മൊത്തത്തിലുള്ള അനുഭവവും ഈ ഗെയിം നൽകുന്നു.

ഗ്രിഡ് ഓട്ടോസ്‌പോർട്ട്

ഗ്രിഡ് ഓട്ടോസ്‌പോർട്ട്

നിങ്ങൾ കാർ റേസിങ് ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ഗെയിമാണ് ഗ്രിഡ് ഓട്ടോസ്‌പോർട്ട്. വിപണിയിൽ താരതമ്യേന പുതിയതാണ് ഈ ഗെയിം. ഗ്രിഡ് ഓട്ടോസ്‌പോർട്ട് തുടക്കം മുതൽ തന്നെ ഒരു ട്രെൻഡ്‌സെറ്റർ ആണ്. ഈ ഗെയിമിന്റെ മികച്ച ഭാഗങ്ങളിലൊന്ന് മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്ന രീതിയിൽ ഇൻ-ആപ്പ് പർച്ചേസോ പരസ്യങ്ങളോ ഒഴിവാക്കിയിട്ടുണ്ട് എന്നതാണ്. മികച്ച ഗ്രാഫിക്സും സുഗമമായ നിയന്ത്രണങ്ങളും വൈവിധ്യമാർന്ന റേസിംഗ് ശൈലികളും ഗ്രിഡ് ഓട്ടോസ്‌പോർട്ട് ഗെയിമിനെ ഗെയിമർമാർക്കിടയിൽ പ്രിയങ്കരമാക്കി.

ഗരേന ഫ്രീ ഫയർ മാക്സ്

ഗരേന ഫ്രീ ഫയർ മാക്സ്

ഇന്ത്യയിലെ ഗെയിമിങ് ആപ്പുകളുടെ പട്ടിക എടുക്കുമ്പോൾ ഒഴിച്ച് നിർത്താൻ സാധിക്കാത്ത ഗെയിമാണ് ഗരേന ഫ്രീ ഫയർ മാക്സ്, ഫ്രീ ഫയർ മാക്‌സ് എന്നിവ. പബ്ജി മൊബൈൽ രാജ്യത്ത് നിരോധിച്ചതിന് ശേഷം ഫ്രീ ഫയറിന്റെ ജനപ്രീതി വൻതോതിൽ കുതിച്ചുയർന്നു. മെച്ചപ്പെട്ട ഗ്രാഫിക്സും മികച്ച നിയന്ത്രണങ്ങളും ഉൾക്കൊള്ളുന്ന ഫ്രീ ഫയർ മാക്സ് ഗാരേന പുറത്തിറക്കി. ഗാരേന ഫ്രീ ഫയർ മാക്സ് ഗെയിമിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഈ ഗെയിം നൽകുന്ന മികച്ച അനുഭവം ആസ്വദിക്കാൻ ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോൺ ആവശ്യമില്ല എന്നതാണ്.

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ 49 രൂപയ്ക്ക്, പുതിയ ഓഫറുമായി ഒടിടി പ്ലാറ്റ്ഫോംഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ 49 രൂപയ്ക്ക്, പുതിയ ഓഫറുമായി ഒടിടി പ്ലാറ്റ്ഫോം

ജെൻഷിൻ ഇംപാക്ട്

ജെൻഷിൻ ഇംപാക്ട്

2021-ലെ ട്രെൻഡ് സെറ്റിംഗ് ഗെയിമുകളിൽ ഒന്നാണ് ജെൻഷിൻ ഇംപാക്റ്റ്. ഗാച്ച മെക്കാനിക്സുള്ള ഈ റോൾ പ്ലേയിംഗ് ഗെയിം ഇതിലെ മികച്ച ഗെയിംപ്ലേ, അതിശയിപ്പിക്കുന്ന വിഷ്വലുകൾ എന്നിവ കൊണ്ട് ജനപ്രിതി നേടി. ആകർഷകമായ രീതിയിലാണ് ഈ ഗെയിം നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം ഇന്ത്യയിലെ മികച്ച ഗെയിമുകളുടെ പട്ടിക എടുക്കുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത ഒന്ന് തന്നെയാണ് ഈ ഗെയിം.

മോനുമെന്റ് വാലി

മോനുമെന്റ് വാലി

മെക്കാനിക്‌സിനും ഗ്രാഫിക്‌സിനും പ്രശസ്തി നേടിയ മറ്റൊരു ഗെയിമാണ് മോനുമെന്റ് വാലി 2. ഗൂഗിൾ പ്ലേയിലെയും ആപ്പ് സ്റ്റോറിലെയും മികച്ച ഗെയിമുകളിലൊന്നായ മോനുമെന്റ് വാലിയിൽ എസ്ഷർ ശൈലിയിലുള്ള പസിലുകൾ ഉൾപ്പെടുന്നു. ഗെയിമിംഗ് ആപ്പ് വിപണിയിൽ ഇത് ഒരു പുതിയ ട്രെൻഡ് സൃഷ്ടിച്ചു. പുതിയ ആശയത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ഗെയിം എന്ന നിലയിൽ തന്നെയാണ് മോനുമെന്റ് വാലി എന്ന ഈ ഗെയിം ജനപ്രിതി നേടുന്നത്. മികച്ച ഗെയിമിങ് ആനുഭവം നൽകാനും ഈ ഗെയിമിന് സാധിക്കുന്നുണ്ട്.

പോക്കിമോൻ ഗോ

പോക്കിമോൻ ഗോ

2016ൽ പോക്കിമോൻ ഗോ പുറത്തിറങ്ങിയതോടെ ഒരു എആർ ഗെയിമിന് എന്തുചെയ്യാനാകുമെന്ന കാര്യങ്ങളെ അത് തിരുത്തി കുറിച്ചു. മഹാമാരിയും ലോക്ക്ഡൗണും ഉണ്ടായിരുന്നിട്ടും 2021-ൽ പോക്കിമോൻ ഗോ ഏറെ ആളുകൾ ഉപയോഗിച്ചു. പോക്കിമോൻ ഗോ ഒരു ട്രെൻഡ്‌സെറ്ററാണ് ഇത് ഇതുവരെയുള്ള മിക്കവാറും എല്ലാ റെക്കോർഡുകളും തകർത്തു. 2021ലും ഈ ഗെയിം തങ്ങളുടെ ജനപ്രിതി നിലനിർത്തുകയും ചെയ്തു.

ഒറ്റ കോളിൽ 40 പേരെ വരെ കണ്ട് സംസാരിക്കാം; പുതിയ ഫീച്ചറുമായി സിഗ്നൽഒറ്റ കോളിൽ 40 പേരെ വരെ കണ്ട് സംസാരിക്കാം; പുതിയ ഫീച്ചറുമായി സിഗ്നൽ

ബാറ്റിൽ ഗ്രൌണ്ട് മൊബൈൽ ഇന്ത്യ

ബാറ്റിൽ ഗ്രൌണ്ട് മൊബൈൽ ഇന്ത്യ

ഇന്ത്യയിൽ ഈ വർഷം ഏറെ ശ്രദ്ധ നേടിയ മറ്റൊരു ട്രെൻഡ് സെറ്റിംഗ് ഗെയിമായിരുന്നു ബാറ്റിൽ ഗ്രൌണ്ട് മൊബൈൽ ഇന്ത്യ. ക്രാഫ്റ്റൺ വികസിപ്പിച്ചെടുത്ത ഈ ഗെയിം പബ്ജി രാജ്യത്ത് നിരോധിച്ചതിന് ശേഷം പബ്ജിയുടെ ആരാധകർക്ക് ആശ്വാസമായി. ബാറ്റിൽ ഗ്രൌണ്ട് മൊബൈൽ ഇന്ത്യ പബ്ജി മൊബൈലിനേക്കാൾ അൽപ്പം വ്യത്യസ്തമാണ്, പ്രത്യേകിച്ച് ഗ്രാഫിക്സ് വിഭാഗത്തിൽ. 2021-ൽ ബാറ്റിൽ ഗ്രൌണ്ട് മൊബൈൽ ഇന്ത്യ രാജ്യത്ത് വളരെയധികം പ്രചാരം നേടി.

Best Mobiles in India

English summary
Take a look at the most popular mobile gaming apps in India in 2021. This includes Call of Duty Mobile and PUBG Mobile New State

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X