ബാറ്റിൽഗ്രൌണ്ട്സിന് വെല്ലുവിളിയായി കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ സീസൺ 6 പുറത്തിറങ്ങി

|

ഇന്ത്യയിലെ ഗെയിമിങ് വിപണി കൂടുതൽ ചൂട് പിടിക്കുകയാണ്. ബാറ്റിൽഗ്രൌണ്ട്സ് മെബൈൽ ഇന്ത്യ എന്ന ഗെയിം പബ്ജിയുടെ പുതുക്കിയ പതിപ്പായി രാജ്യത്ത് അവതരിപ്പിച്ചതിന് പിന്നാലെ ആക്ടിവിഷൻ തങ്ങളുടെ കോൾ ഓഫ് ഡ്യൂട്ടിയുടെ അപഡേറ്റ് പുറത്തറക്കി. സീസൺ 6 ആണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. കോൾ ഓഫ് ഡ്യൂട്ടി സീസൺ 6, 'ദി ഹീറ്റ്' അപ്‌ഡേറ്റ് ഇപ്പോൾ എല്ലാ മൊബൈൽ സെർവറുകളിലും ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഈ പുതുക്കിയ പതിപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

 

കോൾ ഓഫ് ഡ്യൂട്ടി

കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ സീസൺ 6ൽ DR-H & AK-117 ബഫ്, തെർ‌നൈറ്റ്, മെലി ആയുധങ്ങളിൽ പുതുക്കലുകൾ വരുത്തിയിട്ടുണ്ട്. ഇതിനുപുറമെ പുതിയ ബാറ്റിൽ പാസും ലഭ്യമാണ്. ഈ ബാറ്റിൽ പാസ് പുതിയ ഓപ്പറേറ്റർ, പുതിയ ഫങ്ഷണൽ വെപ്പൺ, പുതിയ സ്കോർസ്ട്രീക്ക്, വെപ്പൺ ബ്ലൂപ്രിന്റുകൾ, കോളിംഗ് കാർഡുകൾ, ചാംസ്, കോൾ ഓഫ് ഡ്യൂട്ടി പോയിന്റുകൾ (സിപി) എന്നിവയടക്കമുള്ളവ നേടാൻ സഹായിക്കുന്നു. ഫ്രീ ടയറുകളിൽ ടയർ 14ലെ പുതിയ സ്വാം സ്കോർസ്ട്രീക്ക്, ടയർ 21ലെ എംഎക്സ് 9 ഫംഗ്ഷണൽ വെപ്പൺ, എകെ -47 - എപ്പിഫാനി, കോളിംഗ് കാർഡ് തുടങ്ങിയവയെല്ലാം നൽകുന്നു.

വാട്സ്ആപ്പ് ആർകൈവ്ഡ് ചാറ്റ് ഓപ്ഷനിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നുവാട്സ്ആപ്പ് ആർകൈവ്ഡ് ചാറ്റ് ഓപ്ഷനിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു

മൾട്ടിപ്ലെയർ

പുതിയ മൾട്ടിപ്ലെയർ മാപ്പുകളും അപ്ഡേറ്റിലൂടെ ലഭ്യമാകും. സ്ലംസ്, സ്റ്റാക്ക് എന്നിവയാണ് ഈ മാപ്പുകൾ. ,സ്ലംസ് മാപ്പ് നേരത്തെ ബ്ലാക്ക് ഒപ്സ് IIൽ ഉണ്ടായിരുന്നു. ഈ മാപ്പിൽ കളിക്കാർക്ക് തെരുവുകളിലും സെന്റർ ഫൗണ്ടനിലും ചുറ്റിക്കറങ്ങണം. കോൾ ഓഫ് ഡ്യൂട്ടി: മോഡേൺ വാർ‌ഫെയറിലാണ് സ്റ്റാക്ക് ആദ്യമായി അവതരിപ്പിച്ചത്. ഇത് ഗൺ‌ഫൈറ്റ് മാപ്പ് റൊട്ടേഷനിലാണ് ഉള്ളത്. മരുഭൂമിയിലെ പരിശീലന കേന്ദ്രം എന്ന ആശയത്തിലാണ് ഈ മാപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സീസൺ 6
 

സീസൺ 6 ബാറ്റിൽ പാസ് പ്രീമിയം ടയറുകളിൽ അടിസ്ഥാന കാര്യങ്ങളായി റോസ - ഡബിൾ ഏജന്റ് ഓപ്പറേറ്റർ, ഐസിആർ -1 - ബ്ലഡ് മണി, കോളിംഗ് കാർഡ് - എസ്‌കേപ്പ് ഇൻ സ്റ്റൈൽ, പുതിയ ചാം എന്നിവ നൽകുന്നുണ്ട്. മറ്റ് പ്രീമിയം ടയറുകളിൽ ഓപ്പറേറ്റർ സ്കിൻസ്-പ്രൈസ്-ക്യാപ്റ്റൻ, ഡൊമിനോ-റവലൂഷണറി, കെഎൻ -44 പോലെയുള്ള വെപ്പൺ ബ്ലൂപ്രിന്റ്സ്-ക്ലൗട്ട്, എം എക്സ് 9-സ്റ്റോൺ സെർപ്പെന്റ്, പുതിയ ഇമോട്ടുകൾ-ജഗ്ഗിൾ ആൻഡ് ഷൂട്ട് എന്നിവ ഉണ്ട്.

വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളിൽ ഇനി ജോയിൻ ചെയ്യാം, കിടിലൻ ഫീച്ചറുമായി പുതിയ അപ്ഡേറ്റ്വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളിൽ ഇനി ജോയിൻ ചെയ്യാം, കിടിലൻ ഫീച്ചറുമായി പുതിയ അപ്ഡേറ്റ്

റാങ്ക്ഡ് സീരീസ്

സീസൺ 6ൽ ഒരു പുതിയ റാങ്ക്ഡ് സീരീസ്, ക്ലാൻ വാർസ് എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. റാങ്ക്ഡ് സീരീസിലൂടെ കളിക്കാർക്ക് CR-56 AMAX-സ്ട്രീറ്റ് വെനോം, ലെർച്ച്-പെനാൽറ്റി കിക്ക് എന്നിവ നേടാനാകും. പുതിയ ഫയർബ്രേക്ക് ഓപ്പറേറ്റർ സ്കിൻ, RUS-79U - കേജ്ബ്രേക്കർ വെപ്പൺ ബ്ലൂപ്രിന്റ് എന്നിവ ക്ലാൻ വാർസ് റിവാർഡുകളായി ലഭിക്കും. പുതിയ അപ്ഡേറ്റിലൂടെ ഗെയിമർമാരെ തങ്ങളുടെ പ്ലാറ്റ്ഫോമിൽ പിടിച്ചുനിർത്താനാണ് കമ്പനി ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്. സീസൺ 6 പുതിയ അനുഭവം നൽകുന്ന ഗെയിം ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.

Most Read Articles
Best Mobiles in India

English summary
Activision has released an update on their Call of Duty. Call of Duty Season 6, 'The Heat' update is now available on all mobile servers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X