ഗെയിം കളിക്കാൻ ഇഷ്ടമാണോ?, ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന മികച്ച 5 മൊബൈൽ ഗെയിമുകൾ

|

മൊബൈൽ ഗെയിം മേഖല ഏറ്റവും സജീമായ കാലഘട്ടമാണ് ഇത്. ഗെയിം കളിക്കാൻ താല്പര്യം ഉള്ള ആളുകൾക്ക് തിരഞ്ഞെടുക്കാൻ ധാരാളം ചോയിസുകളും ഇന്ന് ലഭ്യമാണ്. പബ്ജി ഇന്ത്യയിൽ നിരോധിച്ചതോടെ ഇന്ത്യയിലെ മൊബൈൽ ഗെയിമിങ് രംഗത്ത് പുതിയ ഗെയിമുകളുടെ വലിയ കടന്നുവരവ് ഉണ്ടായിരുന്നു. പബ്ജി കൈയ്യാളിയിരുന്ന സ്ഥാനം നേടിയെടുക്കാൻ ഈ ഗെയിമുകൾ തമ്മിൽ കടുത്ത മത്സരം തന്നെ നടന്നു. കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ അടക്കമുള്ള ഗെയിമുകൾ ഈ അവസരത്തിൽ കൂടുതൽ ജനപ്രിതി നേടുകയും ചെയ്തിട്ടുണ്ട്.

ഗെയിമിങ്

മഹാമാരിയുടെ കാലം ഗെയിമിങ് മേഖല കൂടുതൽ സജീവമാക്കിയ കാലമാണ്. ധാരാളം ആളുകൾ കൂടുതൽ സമയം ഗെയിമുകൾ കളിച്ചു എന്നതാണ് ഇതിന്റെ കാരണം. ഈ വർഷം ധാരാളം ഗെയിമുകൾ പുറത്തിറങ്ങാനിരിക്കുന്നുണ്ട്. മൊബൈൽ ഗെയിമുകൾ തന്നെ ഇനിയും ധാരാളം വരാനിരിക്കുന്നുണ്ട്. 2022ൽ പുറത്തിറങ്ങാൻ പോകുന്ന മികച്ച 5 മൊബൈൽ ഗെയിമുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവ ബിജിഎംഐ അടക്കമുള്ള വമ്പിന്മാർക്ക് വെല്ലുവിളി ഉയർത്താൻ പോന്നവ തന്നെയാണ്.

കോൾ ഓഫ് ഡ്യൂട്ടി വാർസോൺ

കോൾ ഓഫ് ഡ്യൂട്ടി വാർസോൺ

ആക്ടിവിഷൻ അടുത്തിടെ നടത്തിയ പ്രഖ്യാപനത്തിലാണ് കോൾ ഓഫ് ഡ്യൂട്ടി: വാർസോൺ എന്ന ഗെയിമിന്റെ മൊബൈൽ പതിപ്പ് പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഡെവലപ്പർ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് വലിയ തോതിലുള്ള ബിആർ അനുഭവം നൽകുന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈലിനായി നിർമ്മിക്കുന്നതാണ് ഈ ഗെയിം. പുതിയ കോൾ ഓഫ് ഡ്യൂട്ടി എഡിഷൻ ഉണ്ടാക്കുന്നതിന് ദി റെസ്‌പാനബിൾസ് ഡെവലപ്പർ ഡിജിറ്റൽ ലെജൻഡ്‌സിനെ ആക്റ്റിവിഷൻ ഏറ്റെടുത്തു. മറ്റ് നിരവധി സ്റ്റുഡിയോകളെയും ഇതിനായി പ്രയോജനപ്പെടുത്തം. കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ ഇതിനകം ലഭ്യമാണ്.

ടെലഗ്രാമിൽ ഉടൻ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾടെലഗ്രാമിൽ ഉടൻ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

സ്റ്റാർ വാർസ് ഹണ്ടേഴ്സ്
 

സ്റ്റാർ വാർസ് ഹണ്ടേഴ്സ്

ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന മറ്റൊരു ശ്രദ്ധേമയായ ഗെയിമാണ് സ്റ്റാർ വാർസ് ഹണ്ടേഴ്സ്. സ്‌ട്രോംട്രൂപ്പേഴ്സ് മുതൽ റിബൽ ഹീറോസ് വരെയുള്ള എല്ലാ പുതിയ കഥാപാത്രങ്ങളും ഗെയിമിലുണ്ടാകും. ഇത് സ്റ്റാർ വാർസ് പ്രപഞ്ചത്തിൽ നടക്കുന്ന ഒരു ലൈവ്, ടീം അധിഷ്‌ഠിത അരീന കോംബാറ്റ് ഗെയിമായിരിക്കും. ഇത് ഐഒഎസ്, നിന്റേഡോ സ്വിച്ച് എന്നിവയിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

വാലറന്റ് മൊബൈൽ

വാലറന്റ് മൊബൈൽ

5v5 മൾട്ടിപ്ലെയർ ടൈറ്റിൽ-വാലറന്റ് ഉടൻ മൊബൈലിലേക്ക് കൊണ്ടുവരുമെന്ന് നിർമ്മാതാക്കളായ റയറ്റ് ഗെയിംസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എഫ്പിഎസ് ഷൂട്ടർ ഗെയിം കമ്പ്യൂട്ടറിൽ ജനപ്രിയമാണ്. മികച്ച കഴിവുകളുള്ള ഏജന്റുമാരുടെ ഒരു ലിസ്റ്റും ഇതിൽ കൊണ്ടുവരും. ഇത് കൂടാതെ എസ്എംജിസ്, ഷോട്ട്ഗൺ, അസ്സൾട്ട് റൈഫിൾസ് എന്നിവയുൾപ്പെടെ വിപുലമായ ആയുധശേഖരവും ഈ ഗെയിമിൽ ഉണ്ടായിരിക്കും. നിരവധി ഗെയിം മോഡുകളും ഇതിൽ ഉണ്ടായിരിക്കും.

ഡയാബ്ലോ ഇമ്മോർട്ടൽ

ഡയാബ്ലോ ഇമ്മോർട്ടൽ

ഡയാബ്ലോ ഇമ്മോർട്ടൽ 2018 മുതൽ ഉള്ള ഗെയിമാണ്. തുടക്കത്തിൽ ഇതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെങ്കിലും, ആളുകൾ പിന്നീട് ഗെയിമിനെ കുറിച്ച് അറിയാൻ തുടങ്ങി. കളിക്കാർക്കായി പ്രീ-രജിസ്‌ട്രേഷൻ ഓപ്പൺ ചെയ്തിട്ടുള്ള ഈ ഗെയിം ഇതിനകം തന്നെ പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പിസി, കൺസോൾ എന്നിവയിലേത് പോലെ ഡയാബ്ലോ ഇമ്മോർട്ടൽ മൊബൈലും കളിക്കാരെ ബാർബേറിയൻ, മങ്ക്, നെക്രോമാൻസർ, വിസാർഡ്, ഡെമോൺ ഹണ്ടർ, ക്രൂസേഡർ എന്നിങ്ങനെ നിരവധി ക്ലാസുകളിൽ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാന അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ.

റഷ്യ ഉക്രൈൻ യുദ്ധം; നിയന്ത്രണങ്ങളുമായി ഇൻസ്റ്റാഗ്രാംറഷ്യ ഉക്രൈൻ യുദ്ധം; നിയന്ത്രണങ്ങളുമായി ഇൻസ്റ്റാഗ്രാം

ബാറ്റിൽഫീൽഡ് മൊബൈൽ

ബാറ്റിൽഫീൽഡ് മൊബൈൽ

ബാറ്റിൽഫീൽഡ് 2042 കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ഗംഭീരമായി പുറത്തിറങ്ങി. ആൻഡ്രോയിഡിലേക്ക് AAA ടൈറ്റിൽ കൊണ്ടുവരാനുള്ള പദ്ധതിയും ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു. ശത്രുക്കൾക്കെതിരെ ഉപയോഗിക്കാനുള്ള ആയുധങ്ങൾ, ഗാഡ്‌ജെറ്റുകൾ, വാഹനങ്ങൾ എന്നിവ നിറഞ്ഞ വലിയ തോതിലുള്ള മാപ്പ് സീരീസിന് സമാനമായ ലൈനിലാണ് ഗെയിംപ്ലേ എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ഡിവൈസിൽ നാല് ക്ലാസുകൾ ലഭ്യമാണ്. അറ്റാക്ക്, സപ്പോർട്ട്, മെഡിക്, റീകൺ എന്നിവയാണ് ഈ മോഡുകൾ.

Best Mobiles in India

English summary
Here are the top 5 mobile games that will be released in 2022. Most of these are war themed games.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X