Home
Apps

വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങി

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (ഐഎംസി) വാട്സ്ആപ്പിന് പകരമായി പുതിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ സന്ദേശ് പുറത്തിറക്കി. നിലവിൽ കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ സുരക്ഷിതമായി ആശയവിനിമയം നടത്താൻ 'ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിങ് സിസ്റ്റം' (ജിംസ്) ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇനി മുതൽ എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും സന്ദേശ് വഴിയായിരിക്കും നടത്തുന്നത്. ഇന്ത്യയിലെ എല്ലാ ആളുകൾക്കും ഈ ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

സന്ദേശ് ആപ്പ്

സന്ദേശ് ആപ്പിൽ സൈൻ അപ്പ് ചെയ്യുന്നതിന്, ഉപയോക്താക്കൾ അവരുടെ ഫോൺ നമ്പറോ ഇമെയിൽ ഐഡിയോ നൽകേണ്ടി വരും. വ്യക്തികൾക്ക് പേഴ്സണൽ മെസേജുകൾ അയയ്‌ക്കാനും ഗ്രൂപ്പുകൾ ഉണ്ടാക്കാനും അതുവഴി നിരവധി ആളുകൾക്ക് ഒരേ സമയം മെസേജുകൾ അയയ്‌ക്കാനും സന്ദേശ് ആപ്പിലൂടെ സാധിക്കും. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ആപ്പ് ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ഈ ആപ്പ് ലഭ്യമല്ല.

സന്ദേശ് ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ?

സന്ദേശ് ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ?

ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സന്ദേശ് ലഭ്യമാണ് എങ്കിലും ആൻഡ്രോയിഡ് വേർഷൻ 5.0 അല്ലെങ്കിൽ അതിനെക്കാൾ പുതിയ വേർഷനിൽ മാത്രമേ ഈ ആപ്പ് ലഭിക്കുകയുള്ളു. ഐഒഎസ് ഡിവൈസുകളിൽ ഐഒഎസ് 12, അതിനെക്കാൾ പുതിയ ഐഒഎസ് എന്നിവയിൽ മാത്രമേ ആപ്പ് ലഭിക്കൂ. സർക്കാരിന്റെ ഔദ്യോഗിക ജിംസ് പോർട്ടൽ വഴി ഉപയോക്താക്കൾക്ക് ഈ ആപ്പിന്റെ APK ഫയൽ ഡൌൺലോഡ് ചെയ്യാൻ കഴിയും. വൈകാതെ ആപ്പ് സ്റ്റോറുകളിൽ സന്ദേശ് എത്താൻ സാധ്യത ഉണ്ട്.

സൈൻ‌ അപ്പ്

സന്ദേശ് ആപ്പ് ഡൌൺ‌ലോഡ് ചെയ്‌തുകഴിഞ്ഞാൽ‌ ഉപയോക്താക്കൾ അവരുടെ മൊബൈൽ‌ നമ്പറോ‌ ഇമെയിൽ‌ ഐഡിയോ ഉപയോഗിച്ച് ആപ്പിലേക്ക് സൈൻ‌ അപ്പ് ചെയ്യുക. ഇതിൽ ഓതന്റിക്കേഷനായി ആറ് അക്ക ഒടിപി ലഭിക്കും. സന്ദേശ് ആപ്പിൽ വാട്സ്ആപ്പിന് സമാനമായ നിരവധി സവിശേഷതകൾ ഉണ്ട്. വാട്സ്ആപ്പിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിൽ ആളുകൾ വൻതോതിൽ സിഗ്നൽ പോലുള്ള ആപ്പുകളിലേക്ക് മാറുന്നുണ്ട്. ഈ സന്ദർഭത്തിലാണ് സന്ദേശ് പുറത്തിറക്കിയിരിക്കുന്നത്.

ബാക്ക് അപ്പ്

നിരവധി ഉപയോക്താക്കൾക്ക് ‘ഇമെയിൽ ഐഡി' ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാനുള്ള ഓപ്ഷൻ ഏറെ സഹായകമാവും. വാട്സ്ആപ്പിൽ ഇത്തരമൊരു ഓപ്ഷൻ ഇല്ല. മൊബൈൽ നമ്പർ നൽകാതെ തന്നെ സന്ദേശ് ആപ്പിൽ സൈൻഅപ്പ് ചെയ്യാൻ സാധിക്കും. ഗൂഗിൾ ഡ്രൈവ് (ആൻഡ്രോയിഡ്) ഐക്ലൌഡ് (ഐഒഎസ്) എന്നിവയിൽ ചാറ്റുകൾ ബാക്കപ്പ് ചെയ്യാനുള്ള സംവിധാനം മാത്രം നൽകുന്ന വാട്സ്ആപ്പിൽ നിന്നും വ്യത്യസ്തമായി ഏത് എക്സ്റ്റേണൽ സ്പൈസിലും ബാക്ക് അപ്പ് സാധ്യമാകുന്ന രീതിയിലാണ് സന്ദേശ് നിർമ്മിച്ചിരിക്കുന്നത്.

അക്കൌണ്ട്

സന്ദേശ് ആപ്പിൽ ഒരു ഫോൺ നമ്പറോ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്തുകഴിഞ്ഞാൽ പിന്നീട് ആ നമ്പർ, മെയിൽ ഐഡി എന്നിവ മാറാൻ സാധിക്കില്ല. അക്കൌണ്ട് ഡിലീറ്റ് ചെയ്ത് മറ്റൊരു അക്കൌണ്ട് തുടങ്ങുക എന്ന ഓപ്ഷൻ മാത്രമാണ് ഉപയോക്താക്കൾക്ക് ഉള്ളത്. എന്നാൽ വാട്സ്ആപ്പിൽ ഒരു ഫോൺ നമ്പരിലെ അക്കൌണ്ട് മറ്റൊരു നമ്പരിലേക്ക് മാറ്റാൻ സാധിക്കും.

Best Mobiles in India

English summary
National Informatics Center (IMC) has launched Sandes, a new instant messaging app that replaces WhatsApp.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X