ഈ 15 ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുക

|

മാലിഷ്യസ് അപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ കടന്ന് കൂടുന്നത് തുടരുകയാണ്. ഇത്തരം അപകടകരമായ ആപ്പുകളെ തിരിച്ചറിയാനും പ്ലേസ്റ്റോറിൽ നിന്നും ഒഴിവാക്കാനും ഉള്ള ഗൂഗിളിൻറെ സാങ്കേതിക സംവിധാനം കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഇത്തരം ആപ്പുകളെ തിരിച്ചറിയുമ്പോഴേക്കും അവ പലരും ഇൻസ്റ്റാൾ ചെയ്തിരിക്കും എന്നതാണ് പ്രശ്നം. ആളുകൾക്ക് അപകടകരമായ ആപ്പുകളെ തിരിച്ചറിയാൻ സാധിക്കാത്തതും വെല്ലുവിളിയാണ്. ഉപയോക്താക്കൾക്ക് പ്രത്യക്ഷത്തിൽ പ്രശ്നം തോന്നാത്തതുമായ രീതിയിലാണ് ഇവയിൽ പലതും പ്രവർത്തിക്കുന്നത്.

സോഫോസ്
 

ബ്രിട്ടീഷ് സുരക്ഷാ സ്ഥാപനമായ സോഫോസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പ്ലേ സ്റ്റോറിലെ 15 ആപ്പുകൾ മാലിഷ്യസ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇവ 1.3 ദശലക്ഷത്തിലധികം ഡൌൺലോഡുകളുള്ള ആപ്പുകളാണ്. അപകടകരമായ ആഡ്‌വെയർ അടങ്ങിയ ഈ ആപ്പുകൾ സുരക്ഷാ ഭീഷണിയാണ് എന്നതിനൊപ്പം തന്നെ നിങ്ങളുടെ സ്മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റിലോ ഹൈഡായി ഇരിക്കുന്നു. ഉപയോക്താക്കൾക്ക് കാണാൻ കഴിയാത്ത രീതിയിൽ ഹൈഡ് ആയിരിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തകാര്യം പോലും ഉപയോക്താവ് മറക്കുന്നു.

സിസ്റ്റം നെയിമിലേക്ക് മാറും

ലളിതമായി പറഞ്ഞാൽ, പ്രവർത്തിക്കുന്ന സമയത്ത് സിസ്റ്റം നെയിമിലേക്ക് മാറി ഉപയോക്താവിന് കാണാൻ സാധിക്കാത്ത രീതിയിൽ അപ്ലിക്കേഷൻ ഹൈഡ് ആവുന്നു. ഇത് ഇത്തരം ആപ്പുകളെ കണ്ടെത്തുന്നതിനും അൺഇൻസ്റ്റാൾ ചെയ്യുന്നതിനും വെല്ലുവിളിയാവുന്നു. ഇത്തരം ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ അവ പ്രത്യേകം റൂട്ട് ചെയ്ത് ഡിലീറ്റ് ചെയ്ത് കളയേണ്ടതാണെന്ന് സോഫോസ് സെക്യൂരിറ്റി വ്യക്തമാക്കി.

മാലിഷ്യസ് ആപ്പുകൾ

സൌജന്യമായി ലഭിക്കുന്ന ആപ്പുകളുടെ പതിപ്പുകളിൽ പരസ്യങ്ങൾ വരുന്നത് സ്വാഭാവികമാണ്. ഉപയോക്താക്കളെ ഇത് പലപ്പോഴും പ്രകോപിക്കാറുണ്ട്. എന്നാൽ ഇത്തരം പരസ്യങ്ങൾ മാലിഷ്യസ് ആപ്പുകളുടെ സൃഷ്ടിയല്ല. എന്നാൽ മാലിഷ്യസ് അപ്ലിക്കേഷനുകൾ പരസ്യങ്ങൾ വിതരണം ചെയ്യുന്നതിന് വേണ്ടിമാത്രം രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ്. സൌജന്യമായി ലഭിക്കുന്ന മറ്റ് ആപ്പുകളിൽ നിന്നും ഇത് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.

പരസ്യങ്ങൾക്ക് വേണ്ടി മാത്രം
 

സൌജന്യമായി ലഭിക്കുന്ന സാധാരണ ആപ്പുകൾക്ക് എന്തെങ്കിലും ഉപയോഗം ഉണ്ടാവും. അവയിൽ പരസ്യങ്ങൾ വരുമാനത്തിന് വേണ്ട ചെറിയ മാർഗം മാത്രമാണ്. എന്നാൽ മാലിഷ്യസ് ആപ്പുകൾ പരസ്യങ്ങൾക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്നതാണ്. മറ്റുള്ള സവിശേഷതകൾ ചതിയാണ്. എന്തെങ്കിലും ഉപയോഗമുണ്ടെന്ന് നമ്മെ തെറ്റിദ്ധരിപ്പിച്ച് ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും എന്നാൽ അത്തരത്തിൽ യാതൊരു ഉപകാരവും അത്തരം ആപ്പുകൾ കൊണ്ട് ഉണ്ടാവുകയും ചെയ്യുന്നുല്ല.

സിസ്റ്റം അപ്ലിക്കേഷനുമായി സാമ്യമുള്ള ഐക്കൺ

മാലിഷ്യസ് ആപ്പുകളായി പട്ടികപ്പെടുത്തിയ 15 ആപ്ലിക്കേഷനുകളിൽ ഒമ്പത് ആപ്പുകൾ കള്ള ഐക്കണുകളും പേരുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. നിരുപദ്രവകരമായ സിസ്റ്റം അപ്ലിക്കേഷനുമായി സാമ്യമുള്ള ഐക്കണും മറ്റുമാണ് ഇവ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് സോഫോസ് വിശദീകരിച്ചു. ഇത്തരം ആപ്പുകൾക്ക് പൂർണമായും ഹൈഡ് ആയിരിക്കാൻ കഴിയില്ലെന്നാണ് സോഫോസിൻറെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഫോണിൻറെ ഗിയർ സെറ്റിങ്സ് മെനുവിലെ ആപ്പ്സ് ഓപ്ഷനിൽ അവയുടെ ഐക്കണുകൾ കണ്ടെത്താൻ സാധിക്കുമെന്നാണും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗൂഗിൾ നീക്കം ചെയ്തു

മാലിഷ്യസ് ആപ്പുകളാണെന്ന് കണ്ടെത്തിയവയെ കുറിച്ച് ഗൂഗിളിനെ അറിയിച്ചിട്ടുണ്ടെന്നും അവ നീക്കം ചെയ്തതായാണ് അറിയാൻ കഴിഞ്ഞതെന്നും റിപ്പോർട്ടിൽ സോഫോസ് വ്യക്തമാക്കി. വാർഷിക ശതമാനം നിരക്ക് 36 ശതമാനമോ അതിൽ കൂടുതലോ ഉള്ള ദോഷകരമായ' പേഴ്ണൽ ലോണുകൾക്കുള്ള പ്ലേ സ്റ്റോർ അപ്ലിക്കേഷനുകളെ കഴിഞ്ഞ ദിവസം ഗൂഗിൾ നിരോധിച്ചിരുന്നു. ചൂഷണം ചെയ്യുന്ന നിബന്ധനകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതാണ് ഈ വർഷം ആദ്യം നടപ്പാക്കിയ ഗൂഗിളിൻറെ സാമ്പത്തിക നയം. അടിൻറെ അടിസ്ഥാനത്തിലായിരുന്നു ചില പേഴ്സണൽ ലോൺ ആപ്പുകളെ നിരോധിച്ചത്.

Most Read Articles
Best Mobiles in India

Read more about:
English summary
British security firm Sophos has now issued a new report claiming 15 apps – amassing over 1.3 million downloads between them on the Play Store – are not only filled with deceptive adware, but can also hide themselves on your smartphone or tablet, essentially making you forget that you'd even installed the malware-laced app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X