ആരോഗ്യ സേതു ആപ്ലിക്കേഷൻ 13 ദിവസത്തിനിടെ നേടിയത് 50 ദശലക്ഷം ഉപയോക്താക്കളെ

|

കേന്ദ്ര സർക്കാർ പുറത്തിറക്കിയ കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതുവിന്റെ ഡൌൺലോഡ് 50 ദശലക്ഷം കഴിഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് അപ്ലിക്കേഷൻ 50 ദശലക്ഷം ഉപയോക്താക്കൾ എന്ന നേട്ടത്തിലെത്തിയത്. 13 ദിവസം കൊണ്ടാണ് ആപ്പ് ഇത്രയും ഉപയോക്താക്കളെ നേടിയത്. 11 ദശലക്ഷം ഉപയോക്താക്കൾ ഒറ്റ ദിവസം കൊണ്ട് പ്ലാറ്റ്‌ഫോമിൽ ചേർന്നിരുന്നു.

നരേന്ദ്ര മോദി
 

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ആരോഗ്യ സേതു ആപ്പ് ഡൌൺലോഡ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആളുകളോട് ആവശ്യപ്പെട്ടിരുന്നു. ഈ പ്രസംഗത്തിന് ശേഷം ഡൌൺലോഡ് വൻ തോതിൽ വർദ്ധിച്ചു. ആപ്ലിക്കേഷൻ ഡൌൺലോഡ്സിന്റെ 99 ശതമാനവും ആൻഡ്രോയിഡ് ഡിവൈസുകളിൽ നിന്നാണ് വന്നിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 50 ദശലക്ഷം ഡൌൺലോഡ് നേടുന്ന ആപ്പ് എന്ന നേട്ടം ഇതോടെ പോക്കിമോൻ ഗോ ഗെയിമിൽ നിന്നും ആരോഗ്യ സേതു ആപ്പ് സ്വന്തമാക്കി.

പോക്കിമോൻ ഗോ

നിയാന്റിക്സിന്റെ മൊബൈൽ ഗെയിമായ പോക്കിമോൻ ഗോ 2016 ൽ പുറത്തിറങ്ങിയപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ 50 ദശലക്ഷം ഡൗൺലോഡുകളിൽ എത്താൻ 19 ദിവസമാണ് എടുത്തത്. എന്നാൽ ആരോഗ്യ സേതു ആപ്പ് ഈ റെക്കോഡ് മറികടന്ന് വെറും 13 ദിവസത്തിലാണ് 50 ദശലക്ഷം ഡൌൺലോഡുകൾ സ്വന്തമാക്കിയത്. പ്രധാനമന്ത്രി ചൊവ്വാഴ്ച്ച രാവിലെ നടത്തിയ പ്രസംഗം ഡോൺലോഡ് വർദ്ധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തുന്നതെങ്ങനെ

ഐടി മന്ത്രാലയം

ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയവുമായി സഹകരിച്ച് ഏപ്രിൽ രണ്ടിനാണ് കേന്ദ്ര സർക്കാർ ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്. ഉപയോക്താക്കളുടെ ലൊക്കേഷനും ബ്ലൂട്ടൂത്തും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പാണ് ഇത്. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കൊറോണ ട്രാക്കിങിനും ബോധവൽക്കരണത്തിനും രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ആളുകൾക്ക് സ്വയം പരിശോധിക്കാനുമായി ഈ ആപ്പ് പുറത്തിറക്കിയത്.

ആൻഡ്രോയിഡ്
 

ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ലഭ്യമാണ്. കോവിഡ് -19 നെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ആളുകളിലെത്തിക്കാനും സർക്കാർ ഈ ആപ്പ് ഉപയോഗിക്കുന്നു. 11 ഇന്ത്യൻ ഭാഷകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ലഭ്യമാണ്. കൊവിഡ്-19 പാൻഡെമിക്കിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഇന്ത്യയിലെ പതിനൊന്ന് ഭാഷകളിൽ ലഭ്യമാവുന്നതിലൂടെ സാധാരണക്കാർക്കും ഈ ആപ്പിന്റെ ഗുണഫലങ്ങൾ ലഭ്യമാവും.

ആരോഗ്യ സേതു ആപ്പ് എങ്ങനെ ഉപയോഗിക്കാം

ആരോഗ്യ സേതു ആപ്പ് എങ്ങനെ ഉപയോഗിക്കാം

ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് സ്മാർട്ട്‌ഫോണിൽ ആരോഗ്യ സേതു അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. അപ്ലിക്കേഷൻ ഓപ്പൺ ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക. മലയാളവും ഇംഗ്ലീഷും കൂടാതെ നിലവിൽ ഹിന്ദി, ഗുജറാത്തി, കന്നഡ, തെലുങ്ക്, തമിഴ്, ബംഗ്ലാ, മറാത്തി, ഒഡിയ, പഞ്ചാബി എന്നീ ഭാഷകളും ലഭ്യമാണ്. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

കൂടുതൽ വായിക്കുക: കൊറോണ ട്രാക്കിങ് ആപ്പായ ആരോഗ്യ സേതുവിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ

ഭാഷ

ഭാഷ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ രജിസ്റ്ററിൽ ക്ലിക്കുചെയ്യുക. ഈ ആപ്പിന് ഡിവൈസ് ലൊക്കേഷൻ (ജിപിഎസ്), ബ്ലൂടൂത്ത് അടക്കമുള്ളവയിലേക്ക് ആക്സസ് ആവശ്യമാണ്. ഈ ആപ്പ് നിങ്ങളുടെ ഡാറ്റ ഇന്ത്യാ സർക്കാരുമായി ഷെയർ ചെയ്യുന്നുമുണ്ട്. ഇവ അംഗീകരിച്ച് എഗ്രി ചെയ്യണം. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ആ മൊബൈൽ നമ്പരിലേക്ക് ഒടിപി ലഭിക്കും. ഒ‌ടി‌പി നൽകിയാൽ ആരോഗ്യ സേതു ആപ്പിന്റെ ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയായി.

പ്രൊഫൈൽ‌

പ്രൊഫൈൽ‌ സെറ്റ് ചെയ്യലാണ് അടുത്ത ഘട്ടം. ഇതിനായി ജൻഡർ, പേര്, പ്രായം, തൊഴിൽ, യാത്ര ചെയ്ത സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങൾ എന്നിവയടക്കമുള്ള വിവരങ്ങൾ നൽകണം. ഇതിനൊപ്പം ആവശ്യ സമയത്ത്‌ നിങ്ങൾ‌ സന്നദ്ധപ്രവർത്തനത്തിന് തയ്യാറാണോ എന്നും ഇത് ചോദിക്കും. അതിലം ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ഇതിനെപ്പം നിങ്ങൾക്ക് സുഖമാണോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കുകയും 20 സെക്കന്റ് ദൈർഘ്യമുള്ള സെൽഫ് അസസ്മെന്റ് ടെസ്റ്റ് നടത്തുകയും ചെയ്യും. ഇതിലൂടെ കൊവിഡിന്റെ ലക്ഷണങ്ങളുണ്ടോ എന്ന് തിരിച്ചറിയാനാകും.

ആദ്യ ചോദ്യം

ആദ്യ ചോദ്യം രോഗലക്ഷണങ്ങളെക്കുറിച്ചാണ്. അത് നിങ്ങളുടെ ഹെൽത്ത് ഹിസ്റ്ററി ചോദിക്കും (നിങ്ങൾക്ക് പ്രമേഹം, ഹൃദയ സംബന്ധിയായ രോഗം, ശ്വാസകോശരോഗം ഉണ്ടോ എന്ന കാര്യം വെളിപ്പെടുത്തേണ്ടത് പ്രധാനമാണ്). കൊവിഡ്-19 ബാധിച്ച ഒരു വ്യക്തിയുമായി നിങ്ങൾ സംവദിച്ചിട്ടുണ്ടോ എന്നും ആപ്പ് ചോദിക്കും. നിങ്ങൾ ആരോഗ്യപ്രവർത്തകനാണെങ്കിൽ, സംരക്ഷിത സംവിധാനങ്ങളില്ലാതെ കൊവിഡ്-19 സ്ഥിരീകരിച്ച കേസ് പരിശോധിച്ചിട്ടുണ്ടോ എന്നും ഈ ആപ്പ് ചോദിക്കും.

കൂടുതൽ വായിക്കുക: കൊറോണ വൈറസിനെ നേരിടാൻ ഗൂഗിളും ആപ്പിളും ചേർന്ന് പ്രവർത്തിക്കുന്നു

ആപ്പ്

നിങ്ങൾ നൽകുന്ന ഉത്തരങ്ങളെ ആശ്രയിച്ച് ആപ്പ് നിങ്ങളുടെ അണുബാധയ്ക്കുള്ള സാധ്യത എത്രത്തോളമാണെന്ന് കാണിച്ച് തരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളിൽ കണ്ട് തുടങ്ങിയാൽ സ്വയം വിലയിരുത്തൽ പരിശോധന വീണ്ടും നടത്താനും ആരോഗ്യ സേതു അപ്ലിക്കേഷൻ ശുപാർശ ചെയ്യുന്നു. മികച്ചൊരു ആപ്പ് തന്നെയാണ് ഇത്.

Most Read Articles
Best Mobiles in India

Read more about:
English summary
Aarogya Setu, the contact tracing app dubbed as e-pass by the Indian government, has reached 50 million users. On Tuesday night, the app reached the milestone of 50 million users. It took the app only 13 days and 11 million of those users joined the platform in a single day. After Prime Minister Narendra Modi urged people to download the app during his third televised address, the app saw an increase in download and use.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X