സർക്കാരിന്റെ കൊറോണ വൈറസ് ട്രാക്കർ അപ്ലിക്കേഷനായ ആരോഗ്യ സേതു പുറത്തിറക്കി

|

കൊറോണ വൈറസ് ബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇതിനകം തന്നെ മൈഗോവ് എന്നൊരു അപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ ആരോഗ്യ സേതു എന്ന പേരിൽ കൊറോണ വൈറസ് ട്രാക്കിംഗിന് മാത്രമായി മറ്റൊരു അപ്ലിക്കേഷൻ കൂടി പുറത്തിറക്കിയിരിക്കുകയാണ് സർക്കാർ.

കൊവിഡ് -19

നിങ്ങൾ ഒരു കൊവിഡ് -19 രോഗബാധിതനായ വ്യക്തിയുടെ സമീപത്ത് പോയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സ്മാർട്ട്‌ഫോണിന്റെ ലൊക്കേഷൻ ഡാറ്റയും ബ്ലൂടൂത്തും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പാണ് ഇത്. ഇന്ത്യയിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ്- 19 പോസിറ്റീവ് കേസുകളുടെ ഡാറ്റാബേസ് പരിശോധിച്ച് നിങ്ങൾക്ക് വൈറസ് ബാധയുണ്ടാവാൻ സാധ്യതയുണ്ടോ എന്ന് കണ്ടെത്താൻ ഈ ആപ്പ് സഹായിക്കും.

ഉപയോക്താവ്

ഉപയോക്താവ് കൃത്യമായി എവിടെയാണെന്ന് ലൊക്കേഷൻ ഡാറ്റ ഉപയോഗിച്ച് കണ്ടെത്തുകയും അയാൾ രോഗബാധിതനായ വ്യക്തിയിൽ നിന്ന് 6 അടി സാമീപ്യത്തിലാണോയെന്ന് അറിയിക്കുകയും ചെയ്യാൻ ഈ അപ്ലിക്കേഷൻ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉപയോഗിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി, നിങ്ങൾക്ക് രോഗം ഉണ്ടായിരിക്കാനുള്ള സാധ്യതകളെ ഇത് കാണിച്ച് തരും.

കൂടുതൽ വായിക്കുക: കൊറോണ കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ ആപ്പ് വരുന്നുകൂടുതൽ വായിക്കുക: കൊറോണ കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ ആപ്പ് വരുന്നു

കൊറണ വൈറസ് ബാധ

നിങ്ങൾ കൊറണ വൈറസ് ബാധ അധികം ഉള്ള പ്രദേശത്താണ് നിൽകുന്നതെങ്കിൽ, നിങ്ങളുടെ സമീപത്ത് കൊവിഡ് ബാധിച്ച ആളുകൾ എത്തിയിട്ടുണ്ടെങ്കിൽ അടുത്തുള്ള ഒരു പരിശോധന കേന്ദ്രത്തിൽ നിങ്ങളുടെ പരിശോധനയ്ക്കായി അപ്പോയിൻമെന്റ് ഷെഡ്യൂൾ ചെയ്യാനും പരിശോധനയ്‌ക്ക് പോകാനും സഹായത്തിനായി ടോൾ ഫ്രീ നമ്പറായ 1075 ൽ വിളിക്കാൻ അപ്ലിക്കേഷൻ നിങ്ങളോട് പറയും.

പോസിറ്റീവ്

കൊറോണ വൈറസ് പടരുന്നത് എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള ടിപ്സും ആരോഗ്യ സേതും അപ്ലിക്കേഷൻ നിർദ്ദേശിക്കുന്നു. നിങ്ങൾ കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് ടെസ്റ്റ് ചെയ്ത് മനസിലാക്കുകയോ, നിങ്ങൾ കൊവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി സമ്പർക്കം പുലർത്തുകയോ ചെയ്താൽ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ആപ്പ് സർക്കാരുമായി ഷെയർ ചെയ്യും.

ചാറ്റ്ബോട്ട്

കൊറോണ വൈറസിനെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും നിങ്ങൾക്ക് ലക്ഷണങ്ങളുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കുകയും ചെയ്യുന്ന ഒരു ചാറ്റ്ബോട്ടും പുതിയ അപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലെയും കൊവിഡുമായി ബന്ധപ്പെട്ട ഹെൽപ്പ് ലൈൻ നമ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നം ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക: വീട്ടിൽ കഴിയുന്നവർക്ക് ഇപ്പോൾ ഗൂഗിൾ ഡ്യൂവോയിലൂടെ 12 പേരെ വീഡിയോകോൾ ചെയ്യാംകൂടുതൽ വായിക്കുക: വീട്ടിൽ കഴിയുന്നവർക്ക് ഇപ്പോൾ ഗൂഗിൾ ഡ്യൂവോയിലൂടെ 12 പേരെ വീഡിയോകോൾ ചെയ്യാം

ഇന്ത്യാ ഗവൺമെന്റ്

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ അവശ്യ ആരോഗ്യ സേവനങ്ങളെ ഇന്ത്യയിലെ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു എന്ന് അധികൃതർ അറിയിച്ചു. കോവിഡ് -19 വൈറസുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ, ഈ അവസരത്തിൽ ചെയ്യേണ്ട കാര്യങ്ങൾ, ഉപദേശങ്ങൾ എന്നിവയെല്ലാം ഈ അപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അപ്ലിക്കേഷൻ എപ്പോഴാണ് ഐഫോണുകളിൽ എത്തുകയെന്ന കാര്യം ഇതുവരെ അറിയിച്ചിട്ടില്ല.

Best Mobiles in India

Read more about:
English summary
Indian government already has its MyGov app to spread awareness about the coronavirus outbreak. However, it has now launched a dedicated coronavirus tracking app called Aarogya Setu, which will use the smartphone’s location data and Bluetooth to check if you have been near a Covid-19 infected person or not. Spotted by The Next Web first, the app determines if you are at risk by looking through a database of known cases across India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X