കൊറോണ വൈറസിനെ നേരിടാൻ ഗൂഗിളും ആപ്പിളും ചേർന്ന് പ്രവർത്തിക്കുന്നു

|

കൊറോണ വൈറസ് ഇന്ത്യ അടക്കമുള്ള അനേകം രാജ്യങ്ങളിൽ ഗുരുതരമായ പ്രശ്നമായിത്തീർന്നിരിക്കുകയാണ്. വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള വഴികൾ കണ്ടെത്താൻ എല്ലാ രാജ്യങ്ങളിലെയും സർക്കാരുകളും ആരോഗ്യമേഖലയും കഠിനമായി പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്. വൈറസ് ബാധിച്ച ആളുകളെ ട്രാക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടാണ് വൈറസിനെ തടയുന്നതിന് വലിയ വെല്ലുവിളിയാകുന്നത്.

കൊറോണ

കൊറോണയെ ചെറുക്കാനുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളിൽ പങ്കാളിയാവുകയാണ് ടെക്നോളജി ഭീമന്മാരായ ഗൂഗിളും ആപ്പിളും. കോവിഡ്-19 വ്യാപനം തടയുന്നതിനായി ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് ഇരു കമ്പനികളും ചേർന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇരു കമ്പനികളും ഇത്തരമൊരു ആവശ്യത്തിനായി ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നത്.

കമ്പനികൾ

കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കാൻ സർക്കാരുകളെ സഹായിക്കുന്നതിനായി കമ്പനികൾ ചേർന്ന് ബ്ലൂടൂത്ത് അധിഷ്ഠിത സാങ്കേതികവിദ്യ വികസിപ്പിക്കും. മിക്ക കേസുകളിലും വൈറസ് രോഗബാധിതരായ ആളുകളുമായി നേരിട്ട് ബന്ധപ്പെടുന്നവരിലേക്കും അടുപ്പമുള്ളവരിലേക്കും പടരുന്നു. അത്തരം സാഹചര്യത്തിൽ, പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന മാർഗമാണ് കോൺടാക്റ്റ് ട്രെയ്‌സിംഗ്.

കൂടുതൽ വായിക്കുക: ലോക്ക്ഡൌൺ കാലത്ത് ഗൂഗിൾ മാപ്സ് നിങ്ങളെ സഹായിക്കുംകൂടുതൽ വായിക്കുക: ലോക്ക്ഡൌൺ കാലത്ത് ഗൂഗിൾ മാപ്സ് നിങ്ങളെ സഹായിക്കും

കോൺടാക്റ്റ് ട്രെയ്‌സിംഗ്

ലോകമെമ്പാടുമുള്ള കമ്പനികളും ഓർഗനൈസേഷനുകളും സർക്കാരുകളു കൊറോണ വൈറസിനെ ചെറുക്കുന്നതിനായി കോൺടാക്റ്റ് ട്രെയ്‌സിംഗ് നടപ്പാക്കുന്നുണ്ട്. ആപ്പിളും ഗൂഗിളും ഇതിനെ സഹായിക്കുന്നതിന് ഒ.എസ്-ലെവൽ ടെക്കിനൊപ്പം ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകളും (എപിഐ) പുറത്തിറക്കും. രണ്ട് പ്രധാന ഘട്ടങ്ങളായിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പ്ലാൻ നടപ്പാക്കുന്നതെങ്ങനെ

പ്ലാൻ നടപ്പാക്കുന്നതെങ്ങനെ

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പരസ്പരം പെയർ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കും. പൊതുജനാരോഗ്യ അതോറിറ്റികൾ ഉപയോഗിക്കുന്ന ഡിവൈസുകളിൽ ഈ അപ്ലിക്കേഷനുകൾ പ്രവർത്തിക്കും. ഈ അംഗീകൃത അപ്ലിക്കേഷനുകൾ ഗൂഗിൾ സ്റ്റോർ, ആപ്പിൾ അപ്ലിക്കേഷൻ സ്റ്റോർ എന്നിവ വഴി ഡൗൺലോഡ് ചെയ്യാനായി ലഭ്യമാക്കും.

ആപ്പിളും ഗൂഗിളും

രണ്ടാമത്തെ ഘട്ടത്തിൽ ആപ്പിളും ഗൂഗിളും വിശാലമായ ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള കോൺടാക്റ്റ് ട്രെയ്‌സിംഗ് പ്ലാറ്റ്ഫോം എനേബിൾ ചെയ്യും. ഈ പ്രവർത്തനം അടിസ്ഥാന പ്ലാറ്റ്ഫോമുകളിലേക്ക് നടപ്പിലാക്കും. API- കളേക്കാൾ മികച്ച രീതിയിൽ ഇത് പ്രവർത്തിക്കും. മാത്രമല്ല രണ്ട് ഒഎസുകളിലെയും ആപ്ലിക്കേഷനുകൾ തമ്മിൽ ഇന്റർ പെയറബിൾ ആയതിന്റെ കൂടുതൽ ശക്തമായി പ്രവർത്തിക്കും.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തുന്നതെങ്ങനെകൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തുന്നതെങ്ങനെ

സ്വകാര്യത

സ്വകാര്യത, സുതാര്യത, സമ്മതം എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് കൂടിയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നും ഒപ്പമുള്ള ടെക് കമ്പനിയുമായി ചേർന്നാണ് പ്രവർത്തിക്കുകയെന്നും മറ്റുള്ള ടെക്നോളജി വിദഗ്ദർക്ക് വിശകലനം ചെയ്യാനായി പുതിയ പദ്ധതിയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ പ്രസദ്ധീകരിക്കുമെന്നും ഗൂഗിൾ അറയിച്ചു.

പൊതുജനാരോഗ്യം

ആപ്പിളിലെയും ഗൂഗിളിലെയും ആളുകൾ ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാനായി ഇതിലും പ്രധാനപ്പെട്ട ഒരു അവസ്ഥ നേരത്തെ ഉണ്ടായിട്ടില്ല. ഡവലപ്പർമാരുമായും സർക്കാരുകളുമായും പൊതുജനാരോഗ്യ മേഖലയുമായും സഹകരിച്ചുകൊണ്ട് മാത്രമേ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ കോവിഡ് -19 ന്റെ വ്യാപനം മന്ദഗതിയിലാക്കാനും ഈ മഹാമാരിയെ തടയാനും കഴിയുകയുള്ളുവെന്നും ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

കൂടുതൽ വായിക്കുക: സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും പലചരക്ക് വിതരണം നടത്തുന്നുകൂടുതൽ വായിക്കുക: സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയും പലചരക്ക് വിതരണം നടത്തുന്നു

Best Mobiles in India

Read more about:
English summary
With the outbreak of Coronavirus becoming more of a serious issue in more and more countries, governments and health authorities are working towards finding solutions to curb the spread. A large reason for the fast-spreading of the virus is infected people not knowing that they are infected. Even worse, sometimes, they may know and still choose to hide their case. Either way, this risks carrying the virus to more people. Now, technology giants Google and Apple just announced a joint effort to do something about this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X