ചെറിയ സ്മാർട്ട്ഫോണുകളിൽ കളിക്കാവുന്ന സൈസ് കുറഞ്ഞ മികച്ച ഗെയിമുകൾ
ഗെയിം കളിക്കാൻ താല്പര്യമുള്ളവർ ആയിരിക്കും നമ്മളെല്ലാവരും. എല്ലാവരുടെയും ഫോണുകളിൽ എല്ലാ ഗെയിമുകളും കളിക്കാൻ പറ്റിയെന്ന് വരില്ല. ചെറിയ റാമും സ്റ്റോറേജുമെല്ലാമുള്ള സ്മാർട്ട്ഫോണുകളിൽ വലിയ സൈസുള്ള ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല. ഇത്തരം ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്താൽ തന്നെ കളിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ബിജിഎംഐ, കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ തുടങ്ങിയവയെല്ലാം ഇത്തരം ഗെയിമുകളാണ്. എന്നാൽ ഏത് തരം സ്മാർട്ട്ഫോണിലും കളിക്കാവുന്ന ധാരാളം മികച്ച ഗെയിമുകൾ ഉണ്ട്.

സ്‌പെസിഫിക്കേഷൻ കുറഞ്ഞ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾ ധാരാളം ഉണ്ട്. നിങ്ങളും ഇത്തരമൊരു ഫോൺ ഉപയോഗിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് കളിക്കാവുന്ന മികച്ച ചില ഗെയിമുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. കുറഞ്ഞ സൈസ് മാത്രമുള്ള അധികം കരുത്തില്ലാത്ത ഫോണുകളിൽ പോലും അനായാസം ഡൌൺലോഡ് ചെയ്ത് കളിക്കാവുന്ന എന്നാൽ രസകരമായ ചില ഗെയിമുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഗെയിമുകളെല്ലാം പ്ലേ സ്റ്റോറിലും മറ്റും ലഭ്യവുമാണ്.

സ്ലിതർ.ഐഒ
സ്ലിതർ.ഐഒ വളരെ രസകരമായ ഒരു ഗെയിമാണ്. ഈ ഗെയിം കളിച്ചുകൊണ്ട് മണിക്കൂറുകൾ പോലും നിങ്ങൾക്ക് ചിലവഴിക്കാൻ സാധിക്കും. തുടക്കത്തിൽ ഈ ഗെയിം വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും, കൂടുതൽ ലെവലുകൾ കഴിയുമ്പോൾ വളരെ വെല്ലുവിളി നിറഞ്ഞതായി മാറുന്നു. ഭക്ഷണവും പവർ-അപ്പുകളും എടുക്കുമ്പോൾ വലുതാവുന്ന ഒരു പുഴുവിനെ നാവിഗേറ്റ് ചെയ്യുന്നതാണ് ഈ ഗെയിമിന്റെ തീം. നിങ്ങളുടെ നിയന്ത്രണത്തിലുള്ള പുഴു മറ്റൊരു പുഴുവുമായി കൂട്ടിയിടിച്ചാൽ ഗെയിം അവസാനിക്കും. അതുകൊണ്ട് തന്നെ ജാഗ്രതയോടെ കളിക്കേണ്ട ഗെയിമാണ് ഇത്. നിങ്ങൾ മറ്റ് പുഴുക്കളെ കൊല്ലേണ്ടതും ഈ ഗെയിമിന്റെ ഭാഗമാണ്.

ക്രേസി റേസർ 3ഡി
24 റേസ് ട്രാക്കുകളിലായി ആറ് വ്യത്യസ്ത സൂപ്പർകാറുകൾ ഓടിക്കാൻ കഴിയുന്ന മികച്ച സെസൈ കുറഞ്ഞ ഗെയിമാണ് ക്രേസി റേസർ 3ഡി. ഗെയിം നിലവിൽ മൂന്ന് മോഡുകളും കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന നിരവധി കാര്യങ്ങളും നൽകുന്നുണ്ട്. ഗെയിം കളിക്കുന്നത് വളരെ രസകരവുമാണ്. ഏത് വിധേനയും നിങ്ങൾ റൈസിൽ വിജയിക്കേണ്ടതുണ്ട്. ഈ റേസിങിനിടെ പവർഅപ്പുകൾ ഉപയോഗിക്കാനും എതിരാളികളെ വീഴ്ത്താനുമെല്ലാം സാധിക്കും. ഇത് വളരെ മികച്ചൊരു ഗെയിം തന്നെയാണ്. റേസിങ് ഗെയിമുകൾ കളിക്കാന താല്പര്യമുള്ള ആളുകൾക്ക് മികച്ച ചോയിസ് ആയിരിക്കും ക്രേസി റേസർ 3ഡി.

റിയൽ ബൈക്ക് റേസിങ്
റേസിംഗ് കാറുകളോട് താല്പര്യം ഇല്ലാത്തെ, ബൈക്ക് റേസിങ് ഗെയിമുകൾ ഇഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട്. നിങ്ങളും ഇത്തരമൊരു ആളാണെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ബൈക്ക് റേസിങ് ഗെയിം ആണ് ക്രേസി റേസർ 3ഡി. ഈ ഗെയിം നിങ്ങൾക്ക് 10 സൂപ്പർബൈക്കുകളിലേക്ക് ആക്‌സസ് നൽകുന്നു. ഇതിലൂടെ നിങ്ങൾക്ക് നീളമുള്ള ട്രാക്കുകളിലൂടെ റേസ് ചെയ്യാന സാധിക്കും. ഇതിലുള്ള കൺട്രോൾസും വളരെ ലളിതമാണ്. വിആർ ഹെഡ്‌സെറ്റ് അറ്റാച്ച്‌മെന്റിനൊപ്പം വിആർ മോഡിൽ പോലും ഈ ഗെയിം കളിക്കാനാകും. ബൈക്ക് റേസിങ് ഗെയിം കളിക്കാൻ താല്പര്യമുള്ള ആളുകൾക്ക് ക്രേസി റേസർ 3ഡി തിരഞ്ഞെടുക്കാം.

ഓട്ടോ തെഫ്റ്റ് ഗാങ്റ്റേഴ്സ്
ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ ഗെയിമുകൾ ധാരാളം ലഭിക്കുമെങ്കിലും, അവ പ്രവർത്തിപ്പിക്കാൻ കരുത്തുള്ള പ്രോസസറും വലിയ റാമുമെല്ലാം ആവശ്യമാണ്. എന്നാൽ ഇതിന്റെയൊന്നും ആവശ്യമില്ലാതെ കുറച്ച് റിസോഴ്‌സുകൾ എടുക്കുന്ന സമാനമായ ഗെയിമിനായി അന്വേഷിക്കുന്നവർക്ക് ഓട്ടോ തെഫ്റ്റ് ഗ്യാങ്‌സ്റ്റേഴ്‌സ് ഒരു നല്ല ഓപ്ഷനാണ്. ഈ ഗെയിം ജിടിഎയ്ക്ക് സമാനമായിട്ടാണ കളിക്കുന്നത്. പക്ഷേ അത്ര വിശദമായ രീതിയിലുള്ള ഗെയിം അല്ല ഇത്. മികച്ച ഗെയിമിങ് അനുഭവം നൽകുന്ന രീതിയിൽ തന്നെ ഡിസൈൻ ചെയ്തൊരു ഗെയിമാണ് ഇത്.

ആംഗ്രി ബേർഡ്സ് ക്ലാസിക്
നമ്മളിൽ ഭൂരിഭാഗവും ഇതിനകം നമ്മുടെ ജീവിതത്തിൽ ഏപ്പോഴെങ്കിലും കളിച്ചിട്ടുള്ള ഗെയിം ആയിരിക്കും ആംഗ്രി ബേർഡ്സ് ക്ലാസിക്. ഈ ഗെയിം ഏതെങ്കിലും പ്രത്യേക പ്രായത്തിൽ കളിക്കാവുന്ന ഒന്നായി കാണാനാകില്ല. ആർക്കും എപ്പോഴും കളിക്കാവുന്ന മികച്ച ഗെയിമാണ് ഇത്. ഗെയിമിന്റെ ക്ലാസിക് പതിപ്പ് ഇപ്പോഴും ലഭ്യമാണ്. നിങ്ങൾ മുമ്പ് ഇത് കളിച്ചട്ടുണ്ട് എങ്കിൽ തീർച്ചയായും ഈ ഗെയിം കളിക്കാൻ താല്പര്യം ഉണ്ടാകും. ആംഗ്രി ബേർഡ്സ് ക്ലാസിക് സൈസ് കുറഞ്ഞ ഗെയിം ആയതിനാൽ കരുത്ത് കുറഞ്ഞ ഫോണുകളിൽ പോലും ഇവ കളിക്കാൻ സാധിക്കും.

ടാങ്ക് ഹീറോ
ഒരു മിനിയേച്ചർ ടാങ്കിന്റെ ചുമതല ഏറ്റെടുത്ത് 3 പരിതസ്ഥിതികളുള്ള 120 ലെവലുകളിലുള്ള മറ്റ് ടാങ്കുകളുമായി യുദ്ധം ചെയ്യുക എന്നതാണ് ഈ ഗെയിം കളിക്കുന്നവർ ചെയ്യേണ്ടത്. 5 വ്യത്യസ്ത തരം എഐ ടാങ്കുകളിൽ വെടിയുതിർക്കുന്ന പീരങ്കികളും ഹീറ്റ് സീക്കിംഗ് മിസൈലുകളും ഹോവിറ്റ്‌സറുകളും നിങ്ങളെ തോൽപ്പിക്കാന പരമാവധി ശ്രമിക്കും. ഗെയിം വളരെ രസകരമാണ്, ലളിതമായ കൺട്രോൾസ് ആണ് ഇതിലുള്ളത്. ചെറിയ സ്‌ക്രീനിൽ പ്ലേ ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇന്റർനെറ്റ് കണക്ഷനിലേക്ക് ആക്‌സസ് ഇല്ലെങ്കിലും ഇത് കളിക്കാം.

ഡെഡ് എഹെഡ്
റേസിങ് ഗെയിമാണ് ഡെഡ് എഹെഡ്. ഒരു സോംബി അപ്പോക്കലിപ്‌സ് അനുഭവിക്കുന്ന ഒരു 8-ബിറ്റ് ലോകത്ത് സെറ്റ് ചെയ്തിരിക്കുന്ന തീമാണ് ഇത്. തടസ്സങ്ങൾ മറികടക്കുക. സോമ്പികളെ ഇടിച്ച് വീഴ്ത്തുക തുടങ്ങിയ കാര്യങ്ങൾ ഈ ഗെയിമിലൂടെ ചെയ്യേണ്ടതുണ്ട്. ഇതിനായി നിങ്ങളുടെ സവാരി പിംപ് ചെയ്യാനും നിങ്ങളുടെ ആയുധങ്ങൾ നവീകരിക്കാനും ഗെയിം സഹായിക്കുന്നു. മാരകമായ ട്വിസ്റ്റുള്ള ഒരു റേസിംഗ് ഗെയിം പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഡെഡ് എഹെഡ് കളിച്ച് നോക്കുക.


Click it and Unblock the Notifications