മെസേജ് റിയാക്ഷൻസ് മുതൽ പോൾസ് വരെ വാട്സ്ആപ്പിൽ വരാൻ പോകുന്ന ഫീച്ചറുകൾ

|

കൃത്യമായ ഇടവേളകളിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിക്കുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകൾ തന്നെ വാട്സ്ആപ്പ് അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെയാണ് വാട്സ്ആപ്പിന്റെ ജനപ്രിതിയെ വെല്ലാൻ മറ്റൊരു ആപ്പിനും സാധിക്കാത്തത്. ഇനിയും വാട്സ്ആപ്പ് നിരവധി ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. ഇതിൽ പല ഫീച്ചറുകളും ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ ചില ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ബീറ്റ ടെസ്റ്റിങിനായി പുറത്ത് വിട്ട ഈ ഈ ഫീച്ചറുകൾ വൈകാതെ ആവശ്യമായ മാറ്റങ്ങളോടെ എല്ലാവർക്കും ലഭ്യമാക്കും.

 

വാട്സ്ആപ്പ്

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി ലഭിക്കാൻ പോകുന്ന പുതിയ ഫീച്ചറുകളാണ് നമ്മളിന്ന് നോക്കുന്നത്. വാട്സ്ആപ്പ് ഡ്രോയിങ് ടൂളുകൾ, മെസേജ് റിയാക്ഷൻസ്, ആർക്കൈവ്ഡ് ചാറ്റുകൾ, ക്രിയേറ്റ് പോൾ, ലിങ്ക് പ്രിവ്യൂസ് എന്നിവയെല്ലാമാണ് ഇനി വരാനിരിക്കുന്ന ഫീച്ചറുകൾ. ഈ ഫീച്ചറുകളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. ഈ ഫീച്ചറുകൾ എന്ത് കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്ന് വിശദമായി നോക്കാം.

വാട്സ്ആപ്പ് ഡ്രോയിംഗ് ടൂളുകൾ

വാട്സ്ആപ്പ് ഡ്രോയിംഗ് ടൂളുകൾ

വാട്സ്ആപ്പ് ഡ്രോയിംഗ് എഡിറ്ററിനുള്ള ഒരു പുതിയ ഇന്റർഫേസ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ പുതിയ ഇന്റർഫേസിൽ പുതിയ പെൻസിലുകളും ബ്ലർ ടൂളും പോലുള്ള പുതിയ ഡ്രോയിംഗ് ടൂളുകളും ഉൾപ്പെടുന്നു. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ ആപ്പുകളിൽ ഈ പുതിയ ടൂളുകൾ ലഭ്യമാണ്. ഡ്രോയിങ് എഡിറ്റർ ഫീച്ചറിൽ മികച്ച നിരവധി ഓപ്ഷനുകൾ കൊണ്ടുവരുന്നതായിരിക്കും ഈ ഡ്രോയിങ് ടൂളുകൾ.

ഫെബ്രുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 10 ലക്ഷത്തിൽ അധികം അക്കൌണ്ടുകൾഫെബ്രുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 10 ലക്ഷത്തിൽ അധികം അക്കൌണ്ടുകൾ

വാട്സ്ആപ്പ് മെസേജ് റിയാക്ഷൻസ്
 

വാട്സ്ആപ്പ് മെസേജ് റിയാക്ഷൻസ്

വാട്സ്ആപ്പ് മെസേജ് റിയാക്ഷൻ ഫീച്ചറിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടവരുന്നുണ്ട്. ഇതുവരെ ഉപയോക്താക്കൾക്ക് ആറ് ഇമോജികൾ മാത്രമേ ഇതിൽ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു. ലൈക്ക്, ലവ്, ലാഫ്, ആശ്ചര്യം, സങ്കടം, നന്ദി എന്നിവയായിരുന്നു ഈ ആറ് റിയാക്ഷൻ ഇമോജികൾ. എന്നാൽ ഇനി മുതൽ മെസേജ് റിയാക്ഷനായി ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഇമോജി തിരഞ്ഞെടുക്കാനും ഷെയർ ചെയ്യാനും സാധിക്കുന്ന ഏഴാമത്തെ ഓപ്ഷൻ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ് കമ്പനി. പുറത്ത് വന്ന ഈ ഫീച്ചറിന്റെ സ്ക്രീൻഷോട്ടിൽ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഒരു ഇമോജി തിരഞ്ഞെടുക്കുന്നതിനായി ലഭ്യമായ ആറ് ഇമോജികൾക്ക് ശേഷം കമ്പനി ഒരു പ്ലസ് ഐക്കൺ ചേർത്തിരിക്കുന്നതായി കാണാം.

വാട്സ്ആപ്പ് ആർക്കൈവ്ഡ് ചാറ്റുകൾ

വാട്സ്ആപ്പ് ആർക്കൈവ്ഡ് ചാറ്റുകൾ

വാട്സ്ആപ്പ് അതിന്റെ UWP അഥവാ യൂണിവേഴ്‌സൽ വിൻഡോസ് പ്ലാറ്റ്‌ഫോമും അപ്‌ഡേറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വിൻഡോസ് 2.2213.3.0-നുള്ള വാട്സ്ആപ്പ് ബീറ്റ പുറത്തിറക്കിയതോടെ ചാറ്റ് ആർക്കൈവ് ചെയ്യാനോ അൺആർക്കൈവ് ചെയ്യാനോ ഉള്ള സംവിധാനം വാട്സ്ആപ്പ് വിൻഡോസിൽ ഉപയോഗിക്കുന്ന ആളുകൾക്കും ലഭിക്കുന്നു.ഈ അപ്‌ഡേറ്റിനൊപ്പം മീഡിയ, ഫയലുകൾ, ലിങ്കുകൾ, എൻക്രിപ്ഷൻ, ഗ്രൂപ്പുകൾ എന്നിവ ഉൾപ്പെടുന്ന ചാറ്റ് ഓപ്‌ഷനുകൾ ഓപ്പൺ ചെയ്യുമ്പോൾ ആർക്കൈവ് ഓപ്ഷനായി പുതിയ ഐക്കണുകളും അവതരിപ്പിക്കുന്നു.

വാട്സ്ആപ്പ് ക്രിയേറ്റ് പോൾ

വാട്സ്ആപ്പ് ക്രിയേറ്റ് പോൾ

വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിൽ ഒരു വോട്ടെടുപ്പ് ഉണ്ടാക്കാനായി ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചർ കൂടി വാട്സ്ആപ്പ് കൊണ്ടുവരുന്നുണ്ട്. ഈ ക്രിയേറ്റ് പോൾ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് 12 ഓപ്ഷനുകൾ വരെ ചേർക്കാനാകും. ക്രിയേറ്റ് ചെയ്യുന്ന ആളുകൾക്ക് പോളിലെ ഒരു ഓപ്ഷൻ മറ്റൊരു സ്ഥാനത്തേക്ക് മാറ്റാനും കഴിയും. പലപ്പോഴും അഭിപ്രായങ്ങളും മറ്റും എടുക്കുന്ന അവസരത്തിൽ ഉപയോഗിക്കാൻ പറ്റിയ മികച്ചൊരു ഫീച്ചറാണ് ഇത്. ഈ ഫീച്ചറും വൈകാതെ എല്ലാവർക്കുമായി ലഭ്യമാകും.

അടിപൊളി വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്അടിപൊളി വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്

വാട്സ്ആപ്പ് ലിങ്ക് പ്രിവ്യൂസ്

വാട്സ്ആപ്പ് ലിങ്ക് പ്രിവ്യൂസ്

വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പിൽ ലിങ്ക് പ്രിവ്യൂ എന്നൊരു ഓപ്ഷൻ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ തന്നെ നമ്മൾ അയക്കുന്ന ലിങ്കുകളുടെ പ്രിവ്യൂ വാട്സ്ആപ്പ് ഡെസ്ക്ടോപ്പിൽ കാണിക്കുമായിരുന്നു എങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഇവ പ്രവർത്തിക്കുന്നത് നിർത്തിയിരുന്നു. എന്നാലിപ്പോൾ വീണ്ടും ഈ സംവിധാനം പ്രവർത്തിച്ച് തുടങ്ങുകയാണ്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ലിങ്കുകളിൽ എന്താണ് ഉള്ളത് എന്ന് മെസേജ് ലഭിക്കുമന്നതിനൊപ്പം തന്നെ കാണാൻ സാധിക്കുന്നു. ആവശ്യമെങ്കിൽ മാത്രം ലിങ്ക് ഓപ്പൺ ചെയ്താൽ മതിയാകും.

Best Mobiles in India

English summary
We are looking at the best features that are going to come in WhatsApp. WhatsApp will soon be introducing features including Creat Polls and Message Reactions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X