ടിൻഡർ അടക്കമുള്ള ഡേറ്റിങ് ആപ്പുകളിൽ വാക്സിനേഷൻ എടുത്തവർക്ക് പ്രത്യേക ബാഡ്ജ്

|

കൊറോണ കാലത്ത് ഡേറ്റിങ് എന്നത് ഏറെ അപകടമുള്ള കാര്യമാണ്. പക്ഷേ സുരക്ഷിതമായ ഡേറ്റിങിനായി പുതിയ സംവിധാനം ഒരുക്കുകയാണ് ടിൻഡർ അടക്കമുള്ള മുൻനിര ഡേറ്റിങ് ആപ്പുകൾ. ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് അവരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരം അവരുടെ പ്രൊഫൈലുകളിൽ കാണിക്കാൻ സാധിക്കും. എന്നാൽ ഈ ഫീച്ചർ നിലവിൽ അമേരിക്കയിൽ മാത്രമാണ് ലഭ്യമായിരികുന്നത്. ഡേറ്റിങിനായി വരുന്ന ആളുകൾ വാക്സിൻ എടുത്തവരാണോ എന്ന് മനസിലാക്കാൻ ഇത് സഹായിക്കും.

വാക്സിനേഷൻ

വാക്സിനേഷൻ എടുക്കാൻ അമേരിക്കക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോക്താക്കളുടെ വാക്സിനേഷൻ സ്റ്റാറ്റസ് അവരുടെ പ്രൊഫൈലുകളിൽ പ്രദർശിപ്പിക്കാൻ യുഎസ് പ്രസിഡന്റ് എല്ലാ ഡേറ്റിംഗ് ആപ്പുകൾക്കും നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരമൊരു നടപടി. ബംബിൾ, ഹിഞ്ച്, ടിൻഡർ, ഒക്യുപിഡ് എന്നിവയുൾപ്പെടെയുള്ള അമേരിക്കയിലെ ഏറ്റവും വലിയ ഡേറ്റിങ് ആപ്പുകളിൽ ചിലതിലാണ് പുതിയ ഫീച്ചർ വന്നിരിക്കുന്നത്. ഇത് പ്രോഫൈലിൽ വാക്സിനേഷൻ സ്റ്റാറ്റസ് വെളിപ്പെടുത്തുന്ന വാക്സിനേഷൻ ബാഡ്ജുകൾ ചേർക്കുന്നു.

വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?

വാക്സിനേഷൻ

പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച അല്ലെങ്കിൽ ആദ്യത്തെ ഡോസ് ലഭിച്ച ഉപയോക്താക്കൾക്ക് ആപ്പുകൾ പ്രത്യേക ഓഫറുകളും നൽകും. യു‌എസിൽ‌ വരും ആഴ്ചകളിൽ‌ ബാഡ്‌ജുകൾ‌ അവതരിപ്പിക്കാനും ജൂലൈ 4 വരെ ഇത് പ്ലാറ്റ്‌ഫോമിൽ‌ തുടരാനുമാണ് ആപ്പുകൾ ഉദ്ദേശിക്കുന്നത്. ജൂലൈ 4നകം 70 ശതമാനം മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുക എന്ന ലക്ഷ്യമാണ് ഗവൺമെന്റിന് ഉള്ളത്. സാമൂഹിക പ്രതിബദ്ധതയുള്ള ടെക്നോളജി കമ്പനി എന്ന നിലയിൽ വൈറ്റ് ഹൌസുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് മാച്ച് അഫിനിറ്റി സിഇഒ വ്യക്താമാക്കി.

ടിൻഡർ

"ഞാൻ വാക്സിനേഷൻ എടുത്തിട്ടുണ്ട് അല്ലെങ്കിൽ വാക്സിൻ ജീവൻ രക്ഷിക്കുന്നു" എന്ന് പറയുന്ന പ്രൊഫൈലുകൾക്കായുള്ള ഡിജിറ്റൽ സ്റ്റിക്കറുകളാണ് ടിൻഡർ ചേർക്കാൻ ഉദ്ദേശിക്കുന്നത്. വാക്സിനേഷൻ ഉപയോക്താക്കൾക്ക് പ്രീമിയം സബ്ക്രിപ്ഷനും സൌജന്യമായി നൽകും. ഇത്തരം പ്രൊഫൈലുകൾ മാച്ച് ചെയ്യുന്നതിൽ ഹൈലേറ്റ് ചെയ്യും. വാക്സിൻ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഡേറ്റിംഗ് കമ്പനികൾ സമാനമായ ഒരു രീതി ഇന്ത്യയിൽ നടപ്പാക്കുമോ എന്ന കാര്യം വ്യക്തമല്ല.

കൊവിഡ്-19 വാക്സിനേഷൻ എളുപ്പമാക്കാൻ പുതിയ ഫീച്ചറുമായി പേടിഎം ആപ്പ്കൊവിഡ്-19 വാക്സിനേഷൻ എളുപ്പമാക്കാൻ പുതിയ ഫീച്ചറുമായി പേടിഎം ആപ്പ്

സോഷ്യൽ മീഡിയ

ഡേറ്റിംഗ് ആപ്പുകൾ നേരത്തെ യുഎസ് അഡ്മിനിസ്ട്രേഷൻ ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി കൈകോർത്ത് ആളുകളുടെ വാക്സിൻ ലഭിക്കാനുള്ള യോഗ്യതയെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിന് പുഷ് നോട്ടിഫിക്കേഷനുകൾ അയച്ചിരുന്നു. കൂടാതെ വാക്സിൻ എടുക്കുന്ന ഉപയോക്താക്കൾക്ക് സൌജന്യ സവാരികൾ ഉൾപ്പെടെയുള്ളവ നൽകാൻ ഉബർ, ലിഫ്റ്റ് ഉൾപ്പെടെയുള്ള റൈഡ്-ഹെയ്‌ലിംഗ് കമ്പനികൾക്ക് യുഎസ് സർക്കാർ നിർദേശം നൽകി. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് അമേരിക്കക്കാരിൽ പകുതിയോളം പേർക്കും കൊവിഡ്-19 വാക്സിനേഷന്റെ ആദ്യ ഡോസ് ലഭിച്ചിരുന്നു. ജനസംഖ്യയുടെ 38 ശതമാനം പേർക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകി.

Best Mobiles in India

Read more about:
English summary
Dating is a very risl thing in corona times. But leading dating apps, including Tinder, are preparing a new system for safe dating.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X