Home
Apps

രാജ്യത്ത് വിവാഹിതരായ സ്ത്രീകൾ വലിയ തോതിൽ ഡേറ്റിങ് ആപ്പുകൾ ഉപയോ​ഗിക്കുന്നു; കേരളത്തിലും വർധനവ്

ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റൽ ആയിക്കൊണ്ടിരിക്കുകയാണ്. പണം കൈമാറ്റം ചെയ്യുന്നത് മുതൽ വിവധ സർക്കാർ കാര്യങ്ങൾക്ക് വരെ ഡിജിറ്റൽ മാർ​ഗമാണ് ഇപ്പോൾ മിക്ക ഉപയോക്താക്കളും സ്വീകരിക്കുന്നത്. സർക്കാരും ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം പോലുള്ള സോഷ്യൽ മീഡിയകളുടെ ഉപയോ​ഗം വർധിച്ചതോടെ പലരും ഓൺലൈനായി പ്രണയിക്കാനും ആരംഭിച്ചിരുന്നു.

എന്നാൽ ഓൺലൈനിൽ ഇണകളെ കണ്ടെത്താൻ ധാരാളം ഡിജിറ്റൽ മാർ​ഗങ്ങൾ ഉണ്ട്. ഇത്തരത്തിൽ ഒരു മാർ​ഗം ആണ് ഡേറ്റിങ് ആപ്പുകൾ. ടിൻഡർ, ബബിൾ, ക്വാക്ക് ക്വാക്ക്, ട്രൂലി മാഡ്ലി, ​ഗ്രിൻഡർ തുടങ്ങി നിരവധി ഡേറ്റിങ് ആപ്പുകൾ ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഇതിൽ‌ പ്രൊഫൈൽ നിർമ്മിച്ച് നമ്മുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നൽകി കഴിഞ്ഞാൽ നമ്മുക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള ആളുകളുടെ പ്രൊഫൈലുകൾ നമ്മുക്ക് സജഷൻ ആയി വരുന്നതാണ്.

വിവാഹിതരായ സ്ത്രീകൾ വലിയ തോതിൽ ഡേറ്റിങ് ആപ്പുകൾ ഉപയോ​ഗിക്കുന്നു

ഇതിൽ ഒരു പ്രൊഫൈൽ നമ്മൾ ഇഷ്ടപ്പെട്ട് ലൈക്ക് ചെയ്തു എന്ന് വിചാരിക്കുക തിരിച്ചും ഇതേ പ്രൊഫൈലിൽ ഉള്ള ആൾ നമ്മളെ ലൈക്ക് ചെയ്താൽ ഈ രണ്ട് പ്രൊഫൈലുകൾ തമ്മിൽ മാച്ച് ആകും. ശേഷം ഇവരുമായി ചാറ്റ് ചെയ്യുകയോ കോൾ ചെയ്യുകയോ എല്ലാം ചെയ്യാം. പരസ്പരം ഇഷ്ടപ്പെട്ടാൽ നേരിട്ട് കാണാനും ബന്ധം വളരാനും ഇത്തരം ഡേറ്റിങ് ആപ്പുകൾ ഉപയോക്താക്കളെ സഹായിക്കുന്നതാണ്.

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഡേറ്റിങ് ആപ്പുകൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നു എന്നാണ്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകളും പുരുഷന്മാരും വേറെ ഇണകളെ കണ്ടെത്താൻ വലിയ തോതിൽ ഡേറ്റിങ് ആപ്പുകൾ ഉപയോ​ഗിക്കുന്നുണ്ട് എന്നാണ് ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഡേറ്റിങ് ആപ്പ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഈ ആപ്പിന് മാത്രമായി ഇന്ത്യയിൽ നിന്ന് 20 ലക്ഷത്തോളം ഉപയോക്താക്കൾ ആണ് ഉള്ളത്.

വിവാഹിതരായ സ്ത്രീകൾ വലിയ തോതിൽ ഡേറ്റിങ് ആപ്പുകൾ ഉപയോ​ഗിക്കുന്നു

MOST READ: യുഎസിനെ വിറപ്പിച്ച ഹാക്കർമാർ ഇന്ത്യയെയും ലക്ഷ്യമിടുന്നു; ഉപയോക്താക്കൾ ജാ​ഗ്രത പാലിക്കാൻ അറിയിപ്പ്

ഈ ആപ്പിന്റെ മൊത്തം വരിക്കാരിൽ 10 ശതമാനവും ഇന്ത്യക്കാരാണെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പല സ്ത്രീകളും വിവാഹിതരാണെന്നും കമ്പനി വെളിപ്പെടുത്തുന്നു. 2023-ന്റെ ആദ്യപാദത്തിൽ ആയിരുന്നു കമ്പനി ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപയോക്താക്കളുടെ എണ്ണത്തിൽ നാല് ഇരട്ടിയോളം വർധനവാണ് ഉണ്ടായതെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകൾക്ക് വേണ്ടി മാത്രമായി പ്രവർത്തിക്കുന്ന ഡേറ്റിങ് ആപ്പുകളും രാജ്യത്ത് സജീവമാണ്.

പ്രധാനമായും ഡൽഹി, മുംബൈ, ചെന്നൈ, ബം​ഗളൂരു, ഹൈദരാബാദ് പോലുള്ള മെട്രോ ന​ഗരങ്ങളിലാണ് ഇത്തരം ഡേറ്റിങ് ആപ്പുകൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം ധാരാളമായി ഉള്ളത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും ഡേറ്റിങ് ആപ്പുകൾക്ക് ഉപയോക്താക്കൾ ധാരാളമാണ്. വരും വർഷങ്ങളിൽ ഡേറ്റിങ് ആപ്പുകളുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകും എന്നാണ് പല വി​ദ​ഗ്ദരും പ്രവചിക്കുന്നത്. 2018 മുതലാണ് രാജ്യത്ത് ഡേറ്റിങ് ആപ്പുകളുടെ പ്രചാരം വർധിക്കുന്നത്.

വിവാഹേതരബന്ധങ്ങൾ ക്രിമിനൽ കുറ്റമല്ല എന്ന സുപ്രീം കോടതിയുടെ വിധിയ്ക്ക് പിന്നാലെ വിവാഹിതരായ നിരവധി സ്ത്രീകളും പുരുഷന്മാരും ഇത്തരം ഡേറ്റിങ് ആപ്പുകൾ വലിയ തോതിൽ ഉപയോ​ഗിക്കാൻ ആരംഭിച്ചത്. വിവാഹജീവിതത്തിലെ വിരസത, മടുപ്പ്, പരീക്ഷണത്തിനുള്ള കൗതുകം എന്നീ കാരണങ്ങളാണ് ഭൂരിഭാ​ഗം വിവാഹിതരായ ആളുകളും ഇതുപോലുള്ള ആപ്പുകൾ ഉപയോ​ഗിക്കുന്നത് എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ വിവാഹിതരായ പുരുഷന്മാരിലും അധികം സ്ത്രീകളാണ് ഡേറ്റിങ് ആപ്പുകൾ ഉപയോ​ഗിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

അഞ്ച് വർഷങ്ങൾ‌ക്ക് മുമ്പ് വെറും രണ്ട് കോടി ഉപയോക്താക്കൾ മാത്രമായിരുന്നു ഇന്ത്യയിൽ ഡേറ്റിങ് ആപ്പുകൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് ​പല മടങ്ങായി വർധിച്ചിരിക്കുന്നു. പല സംസ്ഥാനങ്ങിലും വലിയ ഉത്സവങ്ങൾ നടക്കുന്ന സാഹചര്യങ്ങളിലാണ് ഡേറ്റിങ് ആപ്പുകളുടെ ഉപയോ​ഗം വർധിക്കുന്നതായി കാണാൻ സാധിക്കുന്നത്. ഇക്കാലയളവിൽ നിരവധി ആളുകളുമായി ഇടപഴകുന്നത് മറ്റുള്ളവരിൽ സംശയം വർധിപ്പിക്കാൻ കാരണമാകില്ലാത്തതിനാൽ ആയിരിക്കും ഇത്തരത്തിൽ സംഭവിക്കുന്നത്.

More from GizBot

Best Mobiles in India

English summary
After the Supreme Court's verdict decriminalizing extramarital affairs, many married men and women have started using such dating apps on a large scale. According to this report, most married people use apps like this out of boredom and curiosity in their married lives.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X