യുഎസിനെ വിറപ്പിച്ച ഹാക്കർമാർ ഇന്ത്യയെയും ലക്ഷ്യമിടുന്നു; ഉപയോക്താക്കൾ ജാഗ്രത പാലിക്കാൻ അറിയിപ്പ്
രാജ്യത്ത് വലിയ രീതിയിലുള്ള സൈബർ ആക്രമണം നടത്താൻ ചില ഹാക്കർമാരുടെ ഗ്രൂപ്പുകൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവധ മന്ത്രാലയത്തിന് കീഴിലുള്ള വെബ്സൈറ്റുകൾക്ക് സൈബർ സുരക്ഷ ശക്തമാക്കി. ഇന്ത്യയ്ക്ക് പുറമെ മറ്റ് നിരവധി രാജ്യങ്ങളെയും ഹാക്കർമാർ ലക്ഷ്യം വെയ്ച്ചതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
പ്രമുഖ ദേശീയ മാധ്യമമായ ന്യൂസ് 18 ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. പ്രധാനമായും ആരോഗ്യ മേഖലയിലെ വിവിധ വെബ്സൈറ്റുകളെ ലക്ഷ്യം വെയ്ച്ചാണ് ഹാക്കർമാർ ആക്രണം പദ്ധതിയിടുന്നത് എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സൈബർ പാർട്ടി എന്ന് അറിയപ്പെടുന്ന ഹാക്കർമാരുടെ ഗ്രൂപ്പാണ് ഇത്തരം ഒരു ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിസംബർ 11 മുതൽ ഇത്തരത്തിൽ വിവധ വെബ്സൈറ്റുകളെ ലക്ഷ്യം വെച്ച് ആക്രമണം നടന്നേക്കാം എന്നാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.

MOST READ: സ്മാർട്ട് ആയി ജീവിതം തുടങ്ങാം; ദമ്പതികൾക്കായി വിവാഹ സമ്മാനം പോലെ പുത്തൻ ഓഫറുമായി സാംസങ്
ഏകദേശം 4000 അംഗങ്ങളുള്ള ഒരു ടെലിഗ്രാം ചാനൽ കേന്ദ്രീകരിച്ചാണ് ഹാക്കർമാരുടെ ഈ സംഘം പ്രവർത്തിക്കുന്നത്. ഈ റിപ്പോർട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ വിവധ സൈബർ ഏജൻസികൾ തങ്ങളുടെ സുരക്ഷ വർധിപ്പിക്കണം എന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചിട്ടുണ്ട്. സൈബർ പാർട്ടി എന്ന ഹാക്കർമാരുടെ സംഘം നേരത്തെ അമേരിക്ക, സ്വീഡൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലുൾപ്പെടെ സൈബർ ആക്രണം നടത്തിയിട്ടുള്ളവരാണ്. ആയതിനാൽ തന്നെ ജാഗ്രതയോടെയാണ് ഇവരുടെ നീക്കത്തെ സൈബർ ഏജൻസികൾ നോക്കി കാണുന്നത്.
വിവിധ രാജ്യങ്ങളിലെ 12,000ത്തോളം സർക്കാർ വെബ്സൈറ്റുകൾ ഇവർ ആക്രമിച്ചിട്ടുണ്ട്. സ്വീഡനിൽ നിരവധി ഉപയോക്താക്കളുടെ സോഷ്യൽ മീഡിയകൾ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങളും ഇവർ ചോർത്തിയതായി മുൻ കാലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിൽ ആകട്ടെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ വെബ്സൈറ്റുകളിലെ വിവരങ്ങളാണ് ഇവർ ചോർത്തിയത്. ഇതിന് പുറമെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തിയിരുന്നു.

യുഎസിൽ ന്യൂയോർക്കിലെ പോലീസ് വെബ്സൈറ്റുകൾക്ക് നേരെയാണ് ഈ ഹാക്കർ സംഘങ്ങൾ സൈബർ ആക്രമണം നടത്തിയത്. മതവികാരം വ്രണപ്പെടുത്തിയതാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണം എന്നാണ് അറിയാൻ സാധിക്കുന്നത്. എന്താണ് സൈബർ ആക്രമണം എന്ന് അറിയാത്തവർക്കായി വിശദീകരിക്കാം. മറ്റുള്ളവരുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്കോ നെറ്റ്‌വർക്കുകളിലോ അനധികൃതമായി പ്രവേശിച്ച് ആക്രമണം നടത്തുന്ന രീതിയാണ് സൈബർ അറ്റാക്ക് എന്ന് അറിയപ്പെടുന്നത്. വിവിധ തരത്തിൽ ഇത്തരത്തിലുള്ള ആക്രണങ്ങൾ നത്തിയേക്കും.
ആളുകളുടെ സ്വകാര്യ ഡേറ്റകൾ മോഷ്ടിക്കാനും പണം തട്ടിപ്പ് നടത്താനും രഹര്യങ്ങൾ ചോർത്താനും എല്ലാം ഇത്തരം ആക്രമണങ്ങൾ ലക്ഷ്യം വെയ്ക്കുന്നുണ്ട്. പൊതു സുരക്ഷയ്ക്ക് വലിയ രീതിയിൽ ഭീഷണി പരത്തുന്നവയാണ് ഇത്തരം സൈബർ ആക്രമണങ്ങൾ. ക്രിട്ടിക്കൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളിൽ ഇവർ നടത്തുന്ന ആക്രമണമാണ് കൂടുതൽ ഭയപ്പെടേണ്ടത്. ആരോഗ്യ സംരക്ഷണം, ഗതാഗതം, ധനകാര്യം തുടങ്ങി നിരവധി കൂട്ടായ്മകളുടെ പ്രവർത്തനത്തെ ഈ ആക്രമണം കാര്യമായി ബാധിക്കുന്നതാണ്.
ക്രിട്ടിക്കൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളിൽ ആക്രമണം നടത്തിയാൽ ഒരേ സമയം നിരവധി വെബ്സൈറ്റുകളിലേക്ക് ഇവർക്ക് ആക്സസ് ലഭിക്കുന്നതായിരിക്കും. എന്നാൽ വേണ്ട നടപടി സ്വീകരിച്ചാൽ ഇത്തരം ആക്രമണങ്ങളെ സുരക്ഷിതമായി നമ്മുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നതായിരിക്കും. ഫയർവാളുകൾ ഉപയോഗിക്കുന്നത് ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്. മാത്രമല്ല നിങ്ങളുടെ ഉപകരണങ്ങളും സോഫ്റ്റുവെയറുകളും പതിവായി അപ്ഡേറ്റ് ചെയ്യുന്നതും നിങ്ങളുടെ ഉപകരണങ്ങൾക്ക് മികച്ച സംരക്ഷണം നൽകുന്നതായിരിക്കും. നിരവധി സുരക്ഷാ പാച്ചുകൾ പുതിയ അപ്ഡേറ്റുകളിൽ അടങ്ങിയിട്ടുണ്ടാകും.
അതേസമയം വ്യക്തിപരമായ ആക്രമണങ്ങളും ചിലപ്പോൾ ഹാക്കർമാരും സൈബർ ക്രിമിനലുകളും ഉപയോക്താക്കൾക്ക് നേരെ നടത്തുന്നതായിരിക്കും. ഇത്തരം ആക്രമണങ്ങൾ ഒഴിവാക്കാനായി ഉപയോക്താക്കൾക്ക് വരുന്ന അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കാതെ ഇരിക്കേണ്ടതാണ്. പ്രധാനമായും ഇമെയിലുകൾ, എസ്എംഎസുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവ വഴി ആയിരിക്കും ഇവർ അജ്ഞാത സന്ദേശങ്ങൾ അയയ്ക്കുക. ഈ സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ഒരു കാരണവശാലും നിങ്ങൾ ക്ലിക്ക് ചെയ്യാനും പാടില്ല.


Click it and Unblock the Notifications








