Home
News

സർവ്വ മേഖലയിലും മാറ്റം! റാം കുത്തനെ ഉയർത്തി, എഐ പിന്തുണ; മുൻഗാമിയെ ബഹുദൂരം പിന്നിലാക്കി വൺപ്ലസ് 12

വൺപ്ലസിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ഫോണാണ് വൺപ്ലസ് 12. വൺപ്ലസ് 11ന്റെ പിൻ​ഗാമി എന്ന നിലയ്ക്കാണ് കമ്പനി പുതിയ ഫോണിനെ അവതരിപ്പിക്കുന്നത്. ആയതിനാൽ തന്നെ വൺപ്ലസ് 11-ൽ നിന്ന് കൂടുതൽ അപ്ഡേഷൻ പുതിയ ഫോണിന് ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ജനുവരി 23 ന് വൺപ്ലസ് 12 ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെടും എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. നെവർ സെറ്റിൽ കമ്മ്യൂണിറ്റി ഇവന്റിലാണ് വൺപ്ലസ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോണിന്റെ ചില പ്രധാന സവിശേഷതകളും വൺപ്ലസ് പങ്കുവെയ്ച്ചിട്ടുണ്ട്. അടുത്ത വർഷം പുറത്തിറങ്ങുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 12. നിലവിൽ ഈ ഫോൺ ഇതിനോടകം തന്നെ ചൈനയിൽ ലോഞ്ച് ചെയ്തു കഴിഞ്ഞു.

 മുൻഗാമിയെ ബഹുദൂരം പിന്നിലാക്കി വൺപ്ലസ് 12

MOST READ: ചൈനയെ കീഴടക്കിയ ആ സൂപ്പർ ക്യാമറ ഫോൺ ആ​ഗോള ലോഞ്ചിന്; ഡിസംബർ 14ന് വിവോ എക്സ് 100 സീരീസ് എത്തും

ഈ സാഹചര്യത്തിൽ‌ വൺപ്ലസ് 11-ൽ നിന്ന് എന്തെല്ലാം മാറ്റങ്ങളുമായി ആണ് വൺപ്ലസ് 12 എത്തിയിരിക്കുന്നത് എന്ന് പരിശോധിക്കാം. BoE നിർമ്മിക്കുന്ന ഏറ്റവും പുതിയ ഡിസ്പ്ലേയാണ് വൺപ്ലസ് തങ്ങളുടെ പുതിയ ഫോണിനായി നൽകിയിരിക്കുന്നത്. 2k 120Hz കർവ്ഡ് ഡിസ്‌പ്ലേയാണ് പുതിയ ഫോണിൽ ഇടം പിടിച്ചിരിക്കുന്നത്. വൺപ്ലസ് 11നെ അപേക്ഷിച്ച് മികച്ച ദൃശ്യാനുഭവം പുതിയ ഫോൺ നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. 4,500 nits തെളിച്ചം വരെയും ഈ ഡിസ്പ്ലേ വാ​ഗ്ദാനം ചെയ്യുന്നതാണ്.

സ്ക്രീനിന്റെ പ്രോട്ടക്ഷനായി ​ഗോറില്ലാ ​ഗ്ലാസ് വിക്ടസ് ആണ് വൺപ്ലസ് 11ന് നൽകിയത് എങ്കിൽ വിക്ടസ് 2നെ ആണ് വൺപ്ലസ് 12ൽ കമ്പനി നൽകിയിരിക്കുന്നത്. പുതിയ ഫോണിൽ സ്ക്രീനിന്റെ വലുപ്പം 6.82 ഇഞ്ച് ആക്കി ഉയർത്താനും വൺപ്ലസ് ശ്രമിച്ചിട്ടുണ്ട്. പെർഫോമൻസിന്റെ കാര്യം പരിശോധിക്കുമ്പോൾ പൺപ്ലസ് 11-ൽ Snapdragon 8 Gen 2 പ്രൊസസർ നൽകിയപ്പോൾ വൺപ്ലസ് 12-ൽ Snapdragon 8 Gen 3 SoC ആണ് നൽകിയിരിക്കുന്നത്.

 മുൻഗാമിയെ ബഹുദൂരം പിന്നിലാക്കി വൺപ്ലസ് 12

MOST READ: ആമസോണിൽ മെ​ഗാ ഇലക്ട്രോണിക് ഡേ സെയിൽ; ലാപ്ടോപ്പുകൾ ഉൾപ്പെടെ ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾക്ക് 75 ശതമാനം വരെ ഓഫ്

വൺപ്ലസ് 12ന്റെ സിപിയു തന്റ മുൻ​ഗാമിയേക്കാൾ 15 മുതൽ 20 ശതമാനം വരെ വേ​ഗതയുള്ളതായാണ് കാണാൻ സാധിക്കുന്നത്. ഗെയിമിങ്, വീഡിയോ എഡിറ്റിങ് തുടങ്ങിയ കാര്യങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കാൻ ഇത് സഹായിക്കുന്നു. മാത്രമല്ല ധാരാളം എഐ സവിശേഷതകളും പുതിയ ഫോണിന് അവകാശപ്പെടാനുണ്ട്. 24 ജിബി റാമും 1 ടിബി ഇന്റേണൽ സ്റ്റോറേജ് വാ​ഗ്ദാനം ചെയ്യാനുന്ന വൺപ്ലസിന്റെ ആദ്യ ഫോൺ കൂടി ആയിരിക്കും വൺപ്ലസ് 12.

വൺപ്ലസ് 11ന് 16 ജിബി റാമും 256 ജിബി സ്റ്റോറേജും ആയിരുന്നു അവകാശപ്പെടാനുണ്ടായിരുന്നത്. പുതിയ ഫോണിന്റെ ക്യാമറ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 64 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 50 എംപി വൈഡ് ആംഗിൾ ലെൻസ്, 48 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 32 എംപി ഫ്രണ്ട് ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് വൺപ്ലസ് 12ന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ്. ഫ്രണ്ട് ക്യാമറയിലൂടെ 4കെ വീഡിയോ വരെ ഷൂട്ട് ചെയ്യാനും സാധിക്കുന്നതാണ്.

വൺപ്ലസ് 11ൽ 16 എംപി മാത്രം ആയിരുന്നു ഫ്രണ്ട് ക്യാമറ. മാത്രമല്ല പരമാവധി 1080p റെസല്യൂഷനിൽ ആയിരുന്നു ഇതിലൂടെ ഷൂട്ട് ചെയ്യാൻ സാധിച്ചിരുന്നത്. വെളിച്ചം കുറഞ്ഞ പശ്ചാത്താലത്തിൽ മികച്ച രീതിയിൽ ചിത്രങ്ങൾ പകർത്താനുള്ള സാങ്കേതിക വിദ്യ പുതിയ ഫോണിന് കമ്പനി നൽകിയിട്ടുണ്ട്. മാത്രമല്ല ഡോൾബി വിഷൻ ഫോർമാറ്റിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാനും വൺപ്ലസ് 12 ഉപയോ​ഗിക്കാവുന്നതാണ്. ആദ്യമായാണ് ഈ സവിശേഷത ഒരു വൺപ്ലസ് ഫോണിന് ലഭിക്കുന്നത്.

അതേ സമയം ബാറ്ററി വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 5000 mAh ബാറ്ററിയായിരുന്നു വൺപ്ലസ് 11ന് കമ്പനി നൽകിയിരിക്കുന്നത്. എന്നാൽ ഇത് വൺപ്ലസ് 12-ൽ എത്തിയപ്പോൾ 5,400 mAh ആയി ഉയർന്നു. രണ്ട് ഫോണുകൾക്കും 100W ഫാസ്റ്റ് വയർഡ് ചാർജിങ് പിന്തുണ ഉണ്ട്. പുതിയ ഫോൺ ആകട്ടെ 50W വയർലെസ് ചാർജിങ്ങിനേയും 10W റിവേഴ്സ് വയർലെസ് ചാർജിങ്ങിനേയും പിന്തുണയ്ക്കുന്നുണ്ട്. എല്ലാത്തരം ഉപയോക്താക്കളെയും സംതൃപ്തിപ്പെടുത്തുന്ന ഒരു ഫോൺ ആയിരിക്കും വൺപ്ലസ് 12.

വൺപ്ലസ് 11നെക്കാൾ ബഹുദൂരം മുന്നിലാണ് വൺപ്ലസ് 12. ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പെർഫോമൻസ് തുടങ്ങി എല്ലാ വിഭാ​ഗങ്ങളിലും അപ്ഡേഷൻ കൊണ്ടുവരാൻ വൺപ്ലസ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ വിലയുടെ കാര്യം വരുമ്പോൾ വൺപ്ലസ് 11നെക്കാൾ കൂടുതൽ തുക വൺപ്ലസ് 12 സ്വന്തമാക്കാൻ ചിലവാക്കേണ്ടി വന്നേക്കാം. പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൽ 60,000 രൂപയോളം ആയിരിക്കും പുതിയ ഫോണിന്റെ വില.

More from GizBot

Best Mobiles in India

English summary
It can be seen that the CPU of the OnePlus 12 is 15 to 20 percent faster than its predecessor. It makes things like gaming and video editing more convenient. The new phone also boasts many AI features. The OnePlus 12 will also be the first phone from OnePlus to offer 24GB of RAM and 1TB of internal storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X