Home
News

സ്മാർട്ട് ആയി ജീവിതം തുടങ്ങാം; ദമ്പതികൾക്കായി വിവാഹ സമ്മാനം പോലെ പുത്തൻ ഓഫറുമായി സാംസങ്

നവ ദമ്പതികൾക്കായി പുതിയ ഓഫർ പ്രഖ്യാപിച്ച് പ്രമുഖ കൊറിയൻ ടെക് കമ്പനിയായ സാംസങ്. ന്യൂ ബി​ഗിനിങ് പ്രോ​ഗ്രം എന്നാണ് ഈ ഡിസ്കൗണ്ട് സെയിലിന് സാംസങ് നൽകിയിരിക്കുന്ന പേര്. ഒരു വീട്ടിലേക്ക് ആവിശ്യമായി വരുന്ന സ്മാർട്ട് ഉപകരണങ്ങൾ വില കുറച്ചു നിൽകുന്നതിന്റെ ഭാ​ഗമായാണ് സാംസങ് പുതിയതായി ഒരു ഓഫർ സെയിൽ ആരംഭിച്ചിരിക്കുന്നത്.

സ്മാർട്ട് ഫോണുകൾ, വെയറബിൾ ​ഗാഡ്ജറ്റുകൾ, ടിവികൾ, റഫ്രിജറേറ്ററുകൾ, മൈക്രോവേവ്‌കൾ, സൗണ്ട്‌ബാറുകൾ, വാഷിംഗ് മെഷീനുകൾ, എസികൾ എന്നിങ്ങനെ നിരവധി ഉപകരണങ്ങൾ ഈ ഓഫർ സെയിലിന്റെ ഭാ​ഗമാകുന്നുണ്ട്. ഒരു പ്രത്യേക പാക്കേജ് പോലെയാണ് നവ നമ്പതികൾക്ക് ഈ ഓഫർ സാംസങ് നൽകുന്നത്. മൂന്നിൽ അധികം ഉത്പന്നങ്ങൾ ഒരേ സമയത്ത് വാങ്ങിയാൽ മാത്രമെ നവ ദമ്പതികൾക്ക് ഈ ഓഫറിന്റെ ഭാ​ഗമാൻ സാധിക്കു എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്.

ദമ്പതികൾക്കായി വിവാഹ സമ്മാനം പോലെ പുത്തൻ ഓഫറുമായി സാംസങ്

ദമ്പതികൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണത്തെക്കുറിച്ചുള്ള വ്യക്തമായ ​ഗൈഡൻസ്, വിൽപന സമയത്ത് പ്രത്യേകം ആഘോഷം, സഹായത്തിനായി ഫ്ലെക്സിബിൾ ഇൻസ്റ്റാളേഷൻ ഓപ്ഷനുകൾ എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാ​ഗമായിരിക്കും. ഏഴ് ശതമാനത്തോളം അധിക കിഴിവ് ആണ് ഈ പദ്ധതിയുടെ ഭാ​ഗമായി സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ടർ ലിവിങ്, എന്റർടൈൻമെന്റ്, ഹിസ് ആൻഡ് ഹെർ എന്നിങ്ങനെ മൂന്ന് പാക്കേജുകളാണ് ദമ്പതികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇവയ്ക്കായി പ്രീമിയം, എലഗന്റ്, മോഡേൺ എന്നിങ്ങനെ ഓപ്ഷനുകളും ഇവർ അവതരിപ്പിച്ചിരിക്കുന്നു.

ഇതിൽ സ്മാർട്ട് ലിവിങ് എന്ന പാക്കേജ് പരിശോധിക്കുമ്പോൾ എഐ സാങ്കേതിക വിദ്യയുടെ പിന്തുണയുള്ള നിയോ ക്യുഎൽഇഡി ടിവി, ഫ്രെയിം ടിവി, ഫാമിലി ഹബ് റഫ്രിജറേറ്റർ, BESPOKE സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ, പ്രീമിയം ക്യാറ്റ​ഗറി വാഷിങ് മിഷിനുകൾ എന്നിവയാണ് ഉൾപ്പെടുന്നത്. എന്റർടൈൻമെന്റ് എന്ന പാക്കേജ് പരിശോധിക്കുമ്പോൾ ആകട്ടെ നിയോ ക്യുഎൽഇഡി ടിവി, ക്യുഎൽഇഡി 4കെ ടിവി, എഐ പ്രാപ്‌തമാക്കിയ വിൻഡ്‌ഫ്രീ എസി എന്നിവ ലഭിക്കുന്നതാണ്.

ദമ്പതികൾക്കായി വിവാഹ സമ്മാനം പോലെ പുത്തൻ ഓഫറുമായി സാംസങ്

MOST READ: ചൈനയെ കീഴടക്കിയ ആ സൂപ്പർ ക്യാമറ ഫോൺ ആ​ഗോള ലോഞ്ചിന്; ഡിസംബർ 14ന് വിവോ എക്സ് 100 സീരീസ് എത്തും

ഇതിന് പുറമെ സാംസങ്ങിന്റെ പ്രീമിയം സൗണ്ട്ബാറുകൾ, മൈക്രോവേവ്‌സ്, ഗാലക്‌സി ബഡ്‌സ് എന്നിവയും എന്റർടൈൻമെന്റ് പാക്കേജിന്റെ പരുധിയിൽ വരുന്നതാണ്. സാസംങ് അവതരിപ്പിച്ചിരിക്കുന്ന മൂന്നാമത്ത് പാക്കേജാണ് ഹിസ് ആൻഡ് ഹെർ എന്ന പാക്കേജ്. സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകളായ ​ഗാലക്സി എസഡ് ഫോൾഡ് 5, ഇസഡ് ഫ്ലിപ് 5, ​ഗാലക്സി വാച്ച് 6 ക്ലാസിക്, ഗാലക്സി വാച്ച് 6, ​ഗാലക്സി ബഡ്സ് 2 എന്നിവയാണ് ഈ പാക്കേജിൽ ഉൾപ്പെടുന്നത്.

15000 രൂപയോളം വരുന്ന ​ഗിഫ്റ്റുകളും ഇത്തരം പർച്ചേസുകളുടെ ഭാ​ഗമായി ഉപയോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും. മൂന്ന് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ 7 ശതമാനം ഡിസ്കൗണ്ടും രണ്ട് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ 5 ശതമാനം ഡിസ്കൗണ്ടും ആണ് ന്യൂ ബി​ഗിനിങ് പ്രോ​ഗ്രം വഴി ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നത്. 24 മാസത്തെ ഇഎംഐ ഓപ്ഷനും ഈ പ്ലാനുകളുടെ കീഴിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും. പ്രതിമാസം 6,999 രൂപ മുതലാണ് ഇഎംഐ പാക്കേജുകൾ ആരംഭിക്കുന്നത്.

ഇതിന് പുറമെ 8,999 രൂപയുടെയും 10,999 രൂപയുടെയും പാക്കേജുകൾ ഉണ്ടായിരിക്കുന്നതാണ്. സാംസങ്ങിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ Samsung.com -ൽ നിന്ന് നവ ദമ്പതികൾക്ക് ഈ ഓഫർ ലഭിക്കുന്നതായിരിക്കും. 2024 ഫെബ്രുവരി 9 വരെ ഈ പാക്കേജുകൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും എന്നും സാംസങ് അറിയിച്ചിട്ടുണ്ട്. ഒരുമിച്ച് യാത്ര ആരംഭിക്കുന്ന നവദമ്പതികൾക്ക് ഏറ്റവും അനുയോജ്യമായ ഓഫറുകളാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് സാംസങ് ഇന്ത്യയുടെ സീനിയർ ഡയറക്ടർ സുമിത് വാലിയ പറഞ്ഞു.

ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്താൻ ആണ് സാംസങ് ശ്രമിക്കുന്നത്. ന്യൂ ബി​ഗിനിങ് പ്രോ​ഗ്രം വഴി നവ ദമ്പതികൾക്ക് ആകർഷകമായ ഡീലുകളും സർവ്വീസും സാംസങ് വാ​ഗ്ദാനം ചെയ്യുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പദ്ധതിയുടെ കീഴിലുള്ള കൂടുതൽ ഓഫറുകളും ഡീലുകളം വിശദമായി അറിയാനായി Samsung.com എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക.

More from GizBot

Best Mobiles in India

English summary
Many appliances, like smart phones, wearable gadgets, TVs, refrigerators, microwaves, soundbars, washing machines, and ACs, are part of this sale. Samsung is giving this offer to new buyers, like a special package. Newlyweds can avail of this offer only if they buy more than three products at the same time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X