BGMI ഗെയിമും നിരോധിച്ചോ?; വേഷം മാറ്റി ഇന്ത്യയിലെത്തിയ പബ്ജിക്ക് വീണ്ടും പണി

|

ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ എന്ന BGMI ഗെയിം ഇന്ത്യയിൽ നിരോധിച്ചോ എന്ന സംശയത്തിലാണ് ഗെയിമിങ് ലോകം. ഈ ഗെയിം ഗൂഗിൾ പ്ലേ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ 2020ൽ കേന്ദ്രസർക്കാർ നിരോധിച്ച PUBGയുടെ രൂപമാറ്റം വരുത്തിയ പതിപ്പാണ് BGMI. എന്നാൽ പബ്ജിയുടെ നിർമ്മാതാക്കളായ ക്രാഫ്റ്റൺ വികസിപ്പിച്ചെടുത്ത പജ്ബി ന്യൂ സ്റ്റേറ്റ് എന്ന ഗെയിം ഇപ്പോഴും പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

 

BGMI

BGMI ഗെയിമുമായി ബന്ധപ്പെട്ട ഒരു വിഷയം അടുത്തിടെ രാജ്യസഭയിൽ ഉന്നയിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഗെയിം നിരോധിച്ചോ എന്ന സംശയം ബലപ്പെടുന്നു. ഈ ഗെയിം കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്നാണ് ആരോപണം. ഇക്കാര്യം രാജ്യസഭയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പബ്ജി ഗെയിമിന് അടിമയായ ഒരു കുട്ടി അമ്മയെ കൊന്നു എന്ന മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കിയാണ് രാജ്യസഭയി ചർച്ച നടന്നത്. കഴിഞ്ഞ മാസം ലഖ്‌നൗവിലാണ് ഈ സംഭവം നടന്നത്.

ഗെയിമുകൾ

ഗെയിമുകൾക്ക് അടിമയായ കുട്ടികളെ കുറിച്ചും ലഖ്നൌവിൽ നടന്ന സംഭവം പോലെ ഗെയിമിങിന് അടിമയായി കുറ്റകൃത്യം ചെയ്ത സംഭവങ്ങളെ കുറിച്ചും അന്വേഷണം നടത്തുന്നതായി ജൂലൈ 22ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാണ് 2020ൽ പബ്ജി ഇന്ത്യയിൽ നിരോധിച്ചത് എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. BGMIയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്നും ഇത്തരം പ്രതികരണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നിരോധനം ആയിരിക്കും ഇപ്പോൾ നടന്നത് എന്ന് ഊഹിക്കാം.

ആപ്പ് വഴി ലോൺ എടുത്താൽ ആപ്പിലാകും; ലോൺ ആപ്പുകൾക്ക് പിന്നിലെ ചതിക്കുഴികൾആപ്പ് വഴി ലോൺ എടുത്താൽ ആപ്പിലാകും; ലോൺ ആപ്പുകൾക്ക് പിന്നിലെ ചതിക്കുഴികൾ

BGMI ഗെയിം നിരോധനം
 

BGMI ഗെയിം നിരോധിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. നിരോധനത്തെക്കുറിച്ച് ഐടി മന്ത്രാലയം ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. BGMI ഗെയിം ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. ലോഞ്ച് ചെയ്തത് മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ രാജ്യത്തെ മികച്ച 10 ഗെയിമിങ് ആപ്പുകളിൽ ഒന്നാണ് ഇത്. ഈ മാസം ആദ്യം BGMI ഗെയിമിൽ രാജ്യത്ത് നിന്നും രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 100 ദശലക്ഷം കടന്നതായി ക്രാഫ്റ്റൺ അറിയിച്ചിരുന്നു.

പബ്ജി

പബ്ജി കൂടാത നിരവധി ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ പലപ്പോഴായി നിരോധിച്ചിട്ടുണ്ട്. ഈ ആപ്പുകളെല്ലാം മറ്റ് പേരുകളിൽ പ്രത്യക്ഷപ്പെടുന്നതായി പരാതിയുണ്ട്. ഇത്തരത്തിലുള്ള നിരോധിത ആപ്പുകൾ വീണ്ടും പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മറ്റ് പേരുകളിൽ വരുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് ചുമതല നൽകിയിട്ടുണ്ട് എന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗൂഗിൾ പ്ലേ സ്റ്റോർ

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും എന്തുകൊണ്ടാണ് BGMI നീക്കം ചെയ്യപ്പെട്ടതെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് ഗെയിമിങ് കമ്പനി അറിയിച്ചിരിക്കുന്നത് എന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. ഈ ഗെയിം നീക്കം ചെയ്യാനുള്ള നിർദേശം ലഭിച്ചതിന് പിന്നാലെ ആപ്പ് ഡെവലപ്പറായ കമ്പനിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും അതിന് ശേഷമാണ് ആപ്പിലേക്കുള്ള ആക്സസ് തടഞ്ഞത് എന്നും ഗൂഗിൾ വൃത്തങ്ങൾ വ്യക്തമാക്കിയതായും ഈ റിപ്പോർട്ടിൽ പറയുന്നു.

മോടി കൂട്ടാൻ വാട്സ്ആപ്പ്, ഇനി വരാൻ പോകുന്നത് ഈ കിടിലൻ ഫീച്ചറുകൾമോടി കൂട്ടാൻ വാട്സ്ആപ്പ്, ഇനി വരാൻ പോകുന്നത് ഈ കിടിലൻ ഫീച്ചറുകൾ

ക്രാഫ്റ്റൺ

നിലവിൽ BGMI ഗെയിം സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് ഗെയിം കളിക്കുന്നതിൽ തടസങ്ങളൊന്നും ഇല്ല. കമ്പനി അടുത്തിടെ BGMI ഗെയിമിന്റെ ഒരു അപ്‌ഡേറ്റും പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം പബ്ജി ഗെയിം BGMI എന്ന പേരിൽ ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ ഗെയിം നിർമ്മാതാവായ ക്രാഫ്റ്റൺ ചൈന ആസ്ഥാനമായുള്ള ടെൻസെന്റുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്നും ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷിതമാക്കുമെന്നും പറഞ്ഞിരുന്നു.

മൈക്രോസോഫ്റ്റ്

BGMI ഉപയോക്താക്കളുടെ ഡാറ്റയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ക്രാഫ്റ്റൺ മൈക്രോസോഫ്റ്റ് അസൂറുമായി കരാറിൽ എത്തിയിരുന്നു. മൈക്രോസോഫ്റ്റിന്റെ പൊതു ക്ലൗഡ് കമ്പ്യൂട്ടിങ് സേവനമാണ് അസൂർ. ആഗോള തലത്തിൽ ഗെയിമുകൾ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും ഡെലവപ്പ് ചെയ്യാനും അസൂർ ഗെയിം ക്രിയേറ്റർമാരെ സഹായിക്കുന്നുണ്ട്. ഈ കരാറിലൂടെ ഇന്ത്യയിലെ BGMI ഉപയോക്താക്കളുടെ ഡാറ്റ ക്രാഫ്റ്റൻ സുരക്ഷിതമാക്കിയിട്ടുണ്ട്.

പ്രഹാർ

സാമൂഹ്യ-സാമ്പത്തിക വികസന മേഖലയിൽ പ്രവർത്തിക്കുന്ന ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ പ്രഹാർ ഈ വർഷം ആദ്യം തന്നെ BGMI നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനും (എംഎച്ച്എ), ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും (എംഇഐടിവൈ) കത്തയച്ചിരുന്നു. ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന ആപ്പാണ് ഇതെന്നും, ഇത് നിരോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ജോക്കറും കുടുംബവും വീണ്ടും; നിങ്ങളുടെ ഫോണിൽ നിന്നും ഈ അപകടകാരികളെ ഒഴിവാക്കുകജോക്കറും കുടുംബവും വീണ്ടും; നിങ്ങളുടെ ഫോണിൽ നിന്നും ഈ അപകടകാരികളെ ഒഴിവാക്കുക

ടെൻസെന്റ്

BGMIയുടെ ഉടമസ്ഥരായ ദക്ഷിണ കൊറിയൻ ഗെയിമിങ് സ്റ്റുഡിയോയായ ക്രാഫ്റ്റൺ ചൈനയിലെ പ്രമുഖ ഇന്റർനെറ്റ് കമ്പനിയായ ടെൻസെന്റ് ഹോൾഡിംഗ്സിന്റെ കമ്പനി തന്നെയാണ് എന്ന് കത്തിൽ ആരോപിക്കുന്നു. ക്രാഫ്റ്റണിന്റെ 15.5% ഓഹരികൾ സ്വന്തമാക്കിയിട്ടുള്ള രണ്ടാമത്തെ വലിയ ഓഹരി ഉടമയാണ് ടെൻസെന്റ് എന്നും ഈ കത്തിൽ പറയുന്നുണ്ട്. BGMIയുടെ ചൈനീസ് ബന്ധമാണ് പ്രഹാർ ആഭ്യന്തര മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും എഴുതിയ കത്തിൽ വിശദീകരിച്ചത്.

ഗെയിമിങ്  മേഖല

BGMI നിരോധനവമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ഇന്ത്യയിലെ ഗെയിമിങ് പ്രേമികളെ സംബന്ധിച്ച് മോശം വാർത്ത തന്നെയാണ് ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു എന്നത്. ഇത് കോൾ ഓഫ് ഡ്യൂട്ടി പോലുള്ള മറ്റ് ബാറ്റിൽ ഗ്രൌണ്ട് ഗെയിമുകൾക്ക് ഗുണം ചെയ്യുമെന്നും ഉറപ്പാണ്. BGMIയ്ക്ക് സമാനമായ ചില ഗെയിമുകൾ ഇപ്പോഴും ഇന്ത്യയിൽ ലഭ്യമാണ് എങ്കിലും അവയ്ക്കൊന്നും BGMIയുടെ ജനപ്രിതി ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

Best Mobiles in India

English summary
The gaming world is in doubt whether the BGMI (Battlegrounds Mobile India) game has been banned in India. This game has also been removed from Google Play and Apple App Store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X