ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ 49 രൂപയ്ക്ക്, പുതിയ ഓഫറുമായി ഒടിടി പ്ലാറ്റ്ഫോം

|

കുറച്ച് ആഴ്ച്ചകൾക്കിടെ ഒടിടി പ്ലാറ്റ്ഫോമുകൾക്കിടയിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. ആമസോൺ പ്രൈം തങ്ങളുടെ സബ്ക്രിപ്ഷൻ പ്ലാനുകൾക്ക് വില വർധിപ്പിച്ചതിന് പിന്നാലെ നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാനുകൾക്ക് ഇന്ത്യയിൽ വില കുറച്ചിരുന്നു. ഇപ്പോഴിതാ ഡിസ്നി+ ഹോട്ട് സ്റ്റാർ പുതിയ ഓഫറുകൾ പരീക്ഷിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് പ്ലാറ്റ്ഫോമിലേക്ക് ആക്സസ് ലഭ്യമാക്കുന്ന പ്ലാനുകളാണ് ഡിസ്നി+ ഹോട്ട് സ്റ്റാർ നൽകുന്നത്. 49 രൂപയ്ക്കായിരിക്കും ഈ സബ്ക്രിപ്ഷൻ ലഭിക്കുന്നത്. ഒരു മാസത്തേക്കുള്ള പ്ലാനാണ് ഇത്.

 

തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രം

തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രം

ഡിസ്നി+ ഹോട്ട് സ്റ്റാർ നൽകുന്ന 49 രൂപ പ്ലാൻ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് അതുകൊണ്ട് തന്നെ ഇത് എല്ലാവർക്കും ലഭ്യമാകില്ല. തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രമായിരിക്കും 49 രൂപ വിലയുള്ള ഒരു മാസത്തെ ഡിസ്നി+ ഹോട്ട് സ്റ്റാർ പ്ലാൻ ലഭിക്കുന്നത്. ഈ പുതിയ ഓഫറിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ചില ഉപയോക്താക്കൾ തന്നെയാണ് തങ്ങൾക്ക് 49 രൂപയ്ക്ക് പ്ലാൻ ലഭിക്കുന്നുണ്ട് എന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വില കുറഞ്ഞ പ്രതിമാസ പ്ലാനിന്റെ സ്ക്രീൻഷോട്ടുകളും ഉപയോക്താക്കൾ പുറത്ത് വിട്ടിട്ടുണ്ട്.

ഒറ്റ കോളിൽ 40 പേരെ വരെ കണ്ട് സംസാരിക്കാം; പുതിയ ഫീച്ചറുമായി സിഗ്നൽഒറ്റ കോളിൽ 40 പേരെ വരെ കണ്ട് സംസാരിക്കാം; പുതിയ ഫീച്ചറുമായി സിഗ്നൽ

ഡിസ്നി+ ഹോട്ട്സ്റ്റാർ 49 രൂപ പ്ലാൻ
 

ഡിസ്നി+ ഹോട്ട്സ്റ്റാർ 49 രൂപ പ്ലാൻ

ജനപ്രിയ ഓൺ-ഡിമാൻഡ് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഡിസ്നി+ ഹോട്ട് സ്റ്റാർ അതിന്റെ ആൻഡ്രോയിഡ് ആപ്പിന്റെ തിരഞ്ഞെടുത്ത ഉപയോക്താക്കളിൽ ചിലർക്കാണ് കുറഞ്ഞ ചെലവിൽ ആക്സസ് ലഭ്യമാകുന്ന പ്ലാൻ നൽകുന്നത്. റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ അനുസരിച്ച് 49 രൂപയുടെ പ്ലാൻ ഒരു മാസത്തേക്ക് ടാബ്‌ലെറ്റുകളിലും സ്മാർട്ട്‌ഫോണുകളിലും മാത്രം കണ്ടന്റ് ലഭ്യമാക്കുന്ന പ്ലാനാണ്. ഒൺലി ടെക്ക് പുറത്ത് വിട്ട സ്‌ക്രീൻഷോട്ട് പ്രകാരം ഡിസ്നി+ ഹോട്ട് സ്റ്റാർ അതിന്റെ പുതിയ 99 രൂപ പ്ലാനിൽ 50% കിഴിവ് നൽകുന്നു. അതുകൊണ്ടാണ് 49 രൂപയ്ക്ക് പ്ലാൻ ലഭിക്കുന്നത്. ഇതൊരു ഇന്റഡോക്ടറി ഓഫറാണെന്നും തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമേ പ്ലാൻ ലഭിക്കുകയുള്ളു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

എച്ച്ഡി 720പി

ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ പുതിയ പ്ലാനിലൂടെ ഒരു സ്ക്രീനിൽ മാത്രം കണ്ടന്റ് കാണാൻ അനുവദിക്കുന്നതാണ്. പരമാവധി എച്ച്ഡി 720പി റെസല്യൂഷനിൽ കണ്ടന്റ് കാണാനും ഇതിലൂടെ സാധിക്കുന്നു. ഈ പ്ലാൻ സ്റ്റീരിയോ സൗണ്ട് ക്വാളിറ്റി നൽകുന്നു. സ്ട്രീം ചെയ്യുന്ന കണ്ടന്റിൽ പരസ്യങ്ങൾ ഉണ്ടാകും എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. പ്ലാറ്റ്‌ഫോമിൽ ലഭ്യമായിട്ടുള്ള എല്ലാ കണ്ടന്റുകളും ഈ പ്ലാനിലൂടെ എല്ലാ ഉപയോക്താക്കൾക്കും ആക്‌സസ് ചെയ്യാനാകും. കൂടുതൽ ഉപയോക്താക്കൾക്ക് കമ്പനി ഈ ഓഫർ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.

ഈ ഫോട്ടോകളോ വീഡിയോകളോ സേവ് ചെയ്യാൻ ഗൂഗിൾ ഡ്രൈവ് നിങ്ങളെ അനുവദിക്കില്ലഈ ഫോട്ടോകളോ വീഡിയോകളോ സേവ് ചെയ്യാൻ ഗൂഗിൾ ഡ്രൈവ് നിങ്ങളെ അനുവദിക്കില്ല

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ഈ വർഷം ജൂലൈയിൽ ഡിസ്നി + ഹോട്ട്സ്റ്റാർ ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി മൂന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. കമ്പനി അതിന്റെ വിഐപി പ്ലാനുകളുടെ വില വർധിപ്പിക്കുകയും പുതിയ മൊബൈൽ-ഓൺലി പാക്ക് പുറത്തിറക്കുകയും ചെയ്തു. ഈ പുതിയ പ്ലാനുകൾ 1 സെപ്റ്റംബർ 2021 മുതൽ ലഭ്യമായി തുടങ്ങി. ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ പ്ലാനുകളിൽ പ്രധാനപ്പെട്ടവ 499 രൂപ, 899 രൂപ, 1,499 രൂപ പ്ലാനുകളാണ്. ഇതിൽ ആദ്യത്തേത് ഒരു ഡിവൈസിൽ മാത്രം പ്ലാറ്റ്ഫോം സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു മൊബൈൽ പ്ലാനാണ്. 899 രൂപ പ്ലാനിലൂടെ രണ്ട് ഡിവൈസിൽ സ്ട്രീം ചെയ്യാം. 1,499 പ്ലാൻ 4കെ ക്വാളിറ്റിയിൽ നാല് ഡിവൈസുകളിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സ്ട്രീമിങ് ചെയ്യാൻ സാധിക്കുന്ന പ്ലാനാണ്.

ഡിസ്നി+ ഹോട്ട്സ്റ്റാർ

ഈ പായ്ക്കുകൾ കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ 299 രൂപയ്ക്കും 399 രൂപയ്ക്കും പ്ലാനുകൾ നൽകുന്നുണ്ട്. 299 രൂപ പ്ലാനിലൂടെ 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ഹോട്ട്‌സ്റ്റാർ സ്പെഷ്യലുകൾ, സ്റ്റാർ സീരിയലുകൾ, മൾട്ടിപ്ലക്‌സ്, പുതിയ ഇന്ത്യൻ സിനിമകൾ, ഡിസ്‌നി+ സിനിമകൾ, ഹോളിവുഡ് സിനിമകൾ & കിഡ്‌സ് കണ്ടന്റുകൾ, ഇംഗ്ലീഷ് ഷോകൾ & ഡിസ്‌നി+ ഒറിജിനൽസ്, പരസ്യരഹിതമായ കണ്ടന്റ് രണ്ട് സ്‌ക്രീനുകൾ തുടങ്ങിയവ നൽകുന്നു. 399 രൂപ പായ്ക്ക് വിഐപി പ്ലാൻ എന്നറിയപ്പെടുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് ടിവി, മൾട്ടിപ്ലെക്‌സ്, പുതിയ ഇന്ത്യൻ സിനിമകൾ, ഡിസ്‌നി+ സിനിമകൾ, ഹോളിവുഡ് സിനിമകൾ, കിഡ്‌സ് ഉള്ളടക്കം, ഇംഗ്ലീഷ് ഷോകൾ, ഡിസ്‌നി+ ഒറിജിനലുകൾ എന്നിവ പരസ്യമില്ലാതെ ആസ്വദിക്കാം.

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഇൻ-ആപ്പ് ക്യാമറയിൽ അടിമുടി മാറ്റം വരുന്നുവാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഇൻ-ആപ്പ് ക്യാമറയിൽ അടിമുടി മാറ്റം വരുന്നു

Best Mobiles in India

English summary
Disney + Hotstar offers a subscription plan for Rs. 49. This offer is only available to selected Android device users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X