ഇന്ത്യയിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സേവനം ആരംഭിച്ചു; അപ്ലിക്കേഷനും പുറത്തിറങ്ങി

|

ഡിസ്നി+ വീഡിയോ സ്ട്രീമിംഗ് സേവനം ഇപ്പോൾ ഇന്ത്യയിലും ലഭ്യമാണ്. ഹോട്ട്സ്റ്റാറിനെ ഡിസ്നി+ ഹോട്ട്സ്റ്റാർ എന്ന് പേര് മാറ്റി മണിക്കൂറുകൾക്കകമാണ് പുതിയ സ്ട്രീമിംഗ് സേവനം ആരംഭിച്ചത്. നേരത്തെ പ്രഖ്യാപിച്ചതിനും ഏകദേശം മൂന്നാഴ്ച മുമ്പാണ് കമ്പനി സേവനം ആരംഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഡിസ്നി+ ഒറിജിനൽ കണ്ടന്റുകൾ ഇപ്പോൾ ഇന്ത്യയിൽ സ്ട്രീമിംഗായി ലഭ്യമാണ്. ഇന്ത്യയിൽ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവ അടക്കമുള്ള സ്ട്രീമിങ് സേവനങ്ങളുമായാണ് ഡിസ്നി+ഹോട്ട്സ്റ്റാറിന് മത്സരിക്കാനുള്ളത്.

ഹോട്ട്സ്റ്റാർ ഇപ്പോൾ ഡിസ്നി+ ഹോട്ട്സ്റ്റാർ ആണ്
 

ഹോട്ട്സ്റ്റാർ ഇപ്പോൾ ഡിസ്നി+ ഹോട്ട്സ്റ്റാർ ആണ്

ഹോട്ട്സ്റ്റാറുമായി സഹകരിച്ച് മാർച്ച് 29 ന് ഡിസ്നി + സ്ട്രീമിംഗ് സേവനം ഇന്ത്യയിൽ എത്തുമെന്ന് ഡിസ്നി സിഇഒ ബോബ് ഇഗെർ മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ തിയ്യതിക്ക് മുമ്പ് തന്നെ സ്ട്രീമിംഗ് സേവനം അധികം പരസ്യങ്ങളൊന്നുമില്ലാതെ കമ്പനി ആരംഭിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് എന്നീ ഒഎസുകൾക്കായുള്ള ഹോട്ട്സ്റ്റാർ അപ്ലിക്കേഷൻ വഴി ഈ സ്ട്രീമിങ് സേവനം ആക്സസ് ചെയ്യാൻ കഴിയും.

ഹോട്ട്സ്റ്റാർ

ഹോട്ട്സ്റ്റാർ

ഇന്ത്യയിലെ ജനപ്രിയ സ്ട്രീമിംഗ് സൈറ്റുകളിലൊന്നായ ഹോട്ട്സ്റ്റാർ അതിന്റെ പ്ലാറ്റ്ഫോമിന്റെ പേര് മാറ്റി എന്നതാണ് ശ്രദ്ധേയമായ കാര്യം. ഡിസ്നിയുമായി ചേർന്ന് പ്രവർത്തിക്കാനായി ഡിസ്നി + ഹോട്ട്സ്റ്റാർ ലോഗോയും തീമും ഉൾപ്പെടുത്തി ഹോട്ട്സ്റ്റാർ തങ്ങളുടെ അപ്‌ഡേറ്റുചെയ്‌ത ആൻഡ്രോയിഡ്, ഐഒഎസ് അപ്ലിക്കേഷനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കി തുടങ്ങി. ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: ഫോൺപേ പ്രവർത്തിക്കുന്നില്ലേ? കാരണം ഇതാണ്കൂടുതൽ വായിക്കുക: ഫോൺപേ പ്രവർത്തിക്കുന്നില്ലേ? കാരണം ഇതാണ്

ഡിസ്നി + ഇന്ത്യയിൽ

ഡിസ്നി + ഇന്ത്യയിൽ

ഡിസ്നി + ഒറിജിനൽ വീഡിയോ കണ്ടന്റായ ദി മണ്ടലോറിയൻ, ഹീറോ പ്രോജക്റ്റ് (മാർവൽ ക്രിയേഷൻ), കൂടാതെ മറ്റു പലതുംഇന്നലെ (മാർച്ച് 11) മുതൽ ഇന്ത്യയിൽ ലഭ്യമാണ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള സിനിമകൾ ഉൾപ്പെടെയുള്ള ഡിസ്നിയുടെ കാറ്റലോഗിൽ നിന്ന് ലഭ്യമായ വീഡിയോകൾക്ക് പുറമേ ഡിസ്നി + ഒറിജിനൽ സീരീസും ഉപയോക്താക്കൾക്ക് ഇനിമുതൽ ആസ്വദിക്കാം.

പുതിയ സ്ട്രീമിംഗ് സേവനം
 

പുതിയ സ്ട്രീമിംഗ് സേവനം

പുതിയ സ്ട്രീമിംഗ് സേവനം ടിമൺ, പുംബ, മിക്കി മൗസ് എന്നിവ ഉൾപ്പെടെയുള്ള കുട്ടികളുടെ വിനോദ ടിവി ഷോകളും വിദ്യാഭ്യാസ വീഡിയോകളും ലഭ്യമാക്കുന്നുണ്ട്. വെബ്‌സൈറ്റ്, മൊബൈൽ, ടിവി, ടാബ്‌ലെറ്റ് എന്നിവയിൽ മുകളിൽ സൂചിപ്പിച്ച ഷോകൾ, മൂവികൾ, ഡിസ്നി + ഒറിജിനൽ കണ്ടന്റ് എന്നിവ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്. സബ്ക്രിപ്ഷൻ വിശദാംശങ്ങൾ കമ്പനി വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

21st സെഞ്ച്വറി ഫോക്സ്

21st സെഞ്ച്വറി ഫോക്സ്

ഡിസ്നി അടുത്തിടെ 21st സെഞ്ച്വറി ഫോക്സ് സ്വന്തമാക്കി. ഇതിലൂടെ സ്ട്രീമിംഗ് സേവനത്തിൽ ഈ പ്രശസ്തമായ പ്രൊഡക്ഷൻ ഹൌസിൽ നിന്നുള്ള സിനിമകളും മറ്റ് വീഡിയോകളും ഉൾപ്പെടും. നെറ്റ്ഫ്ലിക്സിനേയും ആമസോൺ പ്രൈമിനേയും അപേക്ഷിച്ച് ഡിസ്നി + ഇന്ത്യയിൽ കൂടുതൽ ജനപ്രീതി നേടാൻ സാധ്യതയുണ്ട്. നിലവിൽ ഹോട്ട്സ്റ്റാർ പ്രീമിയത്തിന് പ്രതിവർഷം 999 രൂപയാണ് സബ്ക്രിപ്ഷൻ ചാർജ്ജ്. ഇത് നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷനേക്കാൾ വിലകുറഞ്ഞതാണ്.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക് സ്റ്റോറികൾക്ക് പകരം വയ്ക്കാൻ ട്വിറ്ററിന്റെ ഫ്ലീറ്റുകൾകൂടുതൽ വായിക്കുക: ഫേസ്ബുക്ക് സ്റ്റോറികൾക്ക് പകരം വയ്ക്കാൻ ട്വിറ്ററിന്റെ ഫ്ലീറ്റുകൾ

Most Read Articles
Best Mobiles in India

English summary
Disney+ video streaming service is live in India now, almost three weeks in advance. The new streaming service spotted a few hours after Hotstar was rebranded to Disney+ Hotstar. Now, Disney+ originals are available for streaming in India and will be competing with other streaming services like Amazon, Netflix, and more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X