Disney+ Hotstar: ഹോട്ട്സ്റ്റാർ ഇനി ഡിസ്നി+ ഹോട്ട്സ്റ്റാർ; ലോഞ്ച് മാർച്ച് 29ന്

|

ഡിസ്നിയുടെ സ്ട്രീമിങ് സേവനമായ ഡിസ്നി+ ഇന്ത്യയിലെത്തുന്നു. കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള സ്ട്രീമിങ് സേവമായ ഹോട്ട്സ്റ്റാറുമായി ചേർന്ന് ഡിസ്നി+ഹോട്ട്സ്റ്റാർ എന്ന പേരിലാണ് ഇന്ത്യയിൽ സേവനം ആരംഭിക്കുക. 2020ലെ ഐപിഎൽ സിസണിന് മുന്നോടിയായാണ് കമ്പനി സേവനം ആരംഭിക്കുന്നത്. നിലവിൽ ഹോട്ട്സ്റ്റാറിന് ഇന്ത്യയിൽ മികച്ച ഉപഭോക്കൃ അടിത്തറയുണ്ട്. ഡിസ്നിയുടെ കണ്ടന്റുകൾ കൂടി ചേരുന്നതോടെ കമ്പനി വൻ മുന്നേറ്റം നടത്തും.

കണ്ടന്റുകൾ
 

മാർവൽ സിനിമാറ്റിക് യൂണിവേഴ്സ്, ഡിസ്നി, പിക്സാർ, നാഷണൽ ജിയോഗ്രാഫിക്, ഹിറ്റ് ഫ്രാഞ്ചൈസി സ്റ്റാർ വാർസ് എന്നിവയിൽ നിന്നുള്ള കണ്ടന്റുകൾ ഉൾപ്പെടെ മാർച്ച് 29 ന് ആരംഭിക്കുന്ന ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ ലഭ്യമാകും. ഡിസ്നി+ന്റെ മുഴുവൻ കാറ്റലോഗും ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. മാർവൽ സ്റ്റുഡിയോയിൽ നിന്നുള്ള വരാനിരിക്കുന്ന സീരീസായ - ദി ഫാൽക്കൺ ആൻഡ് വിന്റർ സോൾജിയർ, വാണ്ടവിഷൻ, ലോകി എന്നിവ ഈ വർഷം അവസാനം ഡിസ്നിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഐ‌പി‌എൽ

മാർച്ച് 29 നാണ് ഐ‌പി‌എൽ ടൂർണമെന്റ് ആരംഭിക്കുന്നത്. ഈ ദിവസം തന്നെ ഡിസ്നി + ഇന്ത്യയിൽ സേവനം ആരംഭിക്കുമെന്ന് ഡിസ്നി ചീഫ് എക്സിക്യൂട്ടീവ് ബോബ് ഇഗെർ പറഞ്ഞു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നടന്ന കമ്പനിയുടെ എർണിങ് കോളിൽ നടത്തിയ പ്രസംഗത്തിലാണ് ഈ പ്രഖ്യാപനം.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, നിങ്ങളുടെ ഫയലുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം

ഡിസ്നി +

ഡിസ്നി + ന് ഇപ്പോൾ 28.6 ദശലക്ഷം വരിക്കാരുണ്ടെന്നും വെറും മൂന്ന് മാസത്തിനുള്ളിൽ കമ്പനി ഈ നാഴികകല്ല് പിന്നിട്ടത് സന്തോഷകരമാണെന്നും ബോബ് ഇഗെർ വ്യക്തമാക്കി. ഓൺലൈൻ സ്ട്രീമിംഗ് വഴിയുള്ള മാധ്യമ ഉപഭോഗം വർദ്ധിക്കുമ്പോൾ ഡിസ്നി + ആഗോള വിപണികളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ആപ്പിൾ ടിവി + എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തുകയാണ്.

ഡിസ്നി + കാറ്റലോഗ്
 

ഡിസ്നി + കാറ്റലോഗ് പ്രീമിയം ടയർ സബ്സ്ക്രിപ്ഷൻ വഴി ലഭ്യമാക്കും. ഇത് നിലവിലെ 'ഹോട്ട്സ്റ്റാർ പ്രീമിയം' എന്ന പേരിൽ നിന്ന് 'ഡിസ്നി + ഹോട്ട്സ്റ്റാർ' എന്ന് പേര് മാറ്റിയാണ് അവതരിപ്പിക്കുക. 'ഹോട്ട്സ്റ്റാർ വിഐപി' എന്ന് പേരിൽ മറ്റ് പ്രീമിയം സബ്സ്ക്രിപ്ഷനുകളും റീബ്രാൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സ്ട്രീമിങ് സേവന വിപണിയിൽ വലിയ മാറ്റങ്ങൾ ഇതോടെ സംഭവിച്ചേക്കും.

സബ്സ്ക്രിപ്ഷനുകളുടെ വില

ഇപ്പോൾ വരെ ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷനുകളുടെ വില പ്രഖ്യാപിച്ചിട്ടില്ല. ഡിസ്നി + കണ്ടന്റുകളും ഹോട്ട്സ്റ്റാർ ഒറിജിനൽ പ്രോഗ്രാമിംഗും അവതരിപ്പിക്കുന്ന ഒന്നായിരിക്കും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നതുകൊണ്ട് പ്രതിവർഷം 999 രൂപ എന്ന നിരക്കിൽ നിന്ന് മാറ്റം വരുത്തി സേവനങ്ങൾ ലഭ്യമാക്കും എന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: 200 മില്ല്യൺ ഉപയോക്താക്കളുമായി ട്രൂകോളർ വളരുന്നു

ഹോട്ട്സ്റ്റാർ വിഐപി

സബ്സ്ക്രിപ്ഷന്റെ നിലവിലെ വാർഷിക ചാർജാണ് 999 രൂപ. ഹോട്ട്സ്റ്റാർ വിഐപിയുടെ നിരക്ക് പ്രതിവർഷം 365 രൂപയാണ്. ആഗോള ഡിസ്നി + അപ്ലിക്കേഷന്റെ മാതൃകയിലേക്ക് മാറ്റുന്നതിനായി ഹോട്ട്സ്റ്റാർ അപ്ലിക്കേഷനിൽ കമ്പനി മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ഡിസ്നി +ആഗോള തലത്തിൽ ലഭ്യമാക്കുന്ന ആപ്പ് സേവനത്തിന്റെ സ്വഭാവങ്ങൾ ഹോട്ട്സ്റ്റാർ ആപ്പിലും കൊണ്ടുവരും.

ഹോട്ട്സ്റ്റാറിന്റെ കുതിപ്പ്

ഹോട്ട്സ്റ്റാറിന്റെ കുതിപ്പ്

സ്റ്റാർ ഇന്ത്യയുടെ (വാൾട്ട് ഡിസ്നി അനുബന്ധ സ്ഥാപനം) ഉടമസ്ഥതയിൽ നോവി ഡിജിറ്റൽ എന്റർടൈൻമെന്റ് ഡവലപ്പറായി ഹോട്ട്സ്റ്റാർ 2014 ൽ ഇന്ത്യയിൽ ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ സ്ട്രീമിംഗ് ഉപയോക്താക്കളുടെ എണ്ണം ഹോട്ട്സ്റ്റാർ ഉയർത്തി. ക്രിക്കറ്റ് തത്സമയ മത്സരങ്ങൾ അതേ സമയം ലൈവായി സ്ട്രീം ചെയ്തുകാണ്ടാണ് ഹോട്ട്സ്റ്റാർ ഇന്ത്യയിൽ ജനപ്രീതി നേടിയത്.

ഹോട്ടസ്റ്റാർ സ്ട്രീമിംഗ്

2019 ൽ ഹോട്ടസ്റ്റാർ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ പ്രതിദിനം 100 ദശലക്ഷത്തിലധികം ആക്ടീവ് ഉപയോക്താക്കളുണ്ടായിരുന്നു. കൂടാതെ 300 ദശലക്ഷം പ്രതിമാസ ആക്ടീവ് ഉപയോക്താക്കളും ഉണ്ടായിരുന്നു. മിക്ക ക്രിക്കറ്റ് ഫോർമാറ്റുകളും സ്ട്രീം ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോം കൂടിയാണ് ഹോട്ട്സ്റ്റാർ.

കൂടുതൽ വായിക്കുക: ഗൂഗിൾ പേയ്ക്ക് പണികൊടുക്കാൻ വാട്സ്ആപ്പ് പേ ഈ വർഷം പകുതിയോടെ ഇന്ത്യയിൽ

സ്റ്റാർ ഇന്ത്യ

സ്‌പോർട്‌സ് കണ്ടന്റിന് പുറമേ സ്റ്റാർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളായ സ്റ്റാർ പ്ലസ്, സ്റ്റാർ ജൽഷ, സ്റ്റാർ വിജയ്, നാഷണൽ ജിയോഗ്രാഫിക്, എഷ്യാനെറ്റ് എന്നിവയുൾപ്പെടെയുള്ള നിരവധി ചാനലുകളിലെ ദൈനംദിന ഷോകളുടെ വിശാലമായ കാറ്റലോഗും അപ്ലിക്കേഷനിൽ ഉണ്ട്. പാർട്ണണർമാരായ ചാനലുകളിൽ നിന്നുള്ള ഷോകളും ആപ്പിൽ ലഭ്യമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Disney+, the high-stakes streaming service from Disney, is set to arrive in India ahead of the IPL 2020 season. The company has announced it will add the Disney+ content to Hotstar, which is one of India's most popular streaming service, also owned by Disney. Hotstar will bring the entire catalogue of Disney+ to India on March 29

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X