ആപ്പ് വഴി ലോൺ എടുത്താൽ ആപ്പിലാകും; ലോൺ ആപ്പുകൾക്ക് പിന്നിലെ ചതിക്കുഴികൾ

|

കൈയ്യിൽ പൈസയില്ലാത്ത അവസരത്തിൽ ലോൺ എടുക്കുന്ന ശീലം നമുക്ക് പലർക്കും ഉണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ലോണുകൾ വളരെ ഉപയോഗപ്രദവുമാണ്. ഇക്കാലത്ത് ലോൺ എടുക്കാൻ വളരെ എളുപ്പവുമാണ്. എതാനും ക്ലിക്കുകളിൽ തന്നെ നമുക്ക് ലോൺ ലഭിക്കും. വായ്പ വിതരണം കൂടുതൽ സുതാര്യവും എളുപ്പവുമാക്കാൻ ബാങ്കുകൾ തന്നെ ഇത്തരം സംവിധാനങ്ങൾ നമുക്ക് നൽകുന്നുണ്ട്. എന്നാൽ ഈ മേഖലയിൽ ചില വില്ലന്മാരും ഉണ്ട്.

 

ലോൺ ആപ്പുകൾ

ലോൺ തരുന്ന ആപ്പുകളിൽ പലതും വലിയ തോതിൽ ആളുകളെ കബളിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. യാതൊരു സെക്യൂരിറ്റിയും ഇല്ലാതെ ലോൺ തരുന്ന ഇത്തരം ആപ്പുകളുടെ ചതിയിൽ അകപ്പെടുന്ന ആളുകളും ധാരാളമാണ്. ലോണിന് ഈടായി നമ്മുടെ ഫോണിലെ ഡാറ്റയാണ് ഇത്തരം ആപ്പുകൾ എടുക്കുന്നത് എന്നതാണ് ഏറ്റവും അപകടകരമായ കാര്യം. പല പേരുകളിൽ ചതിയന്മാരായ ലോൺ ആപ്പുകൾ നമുക്ക് ചുറ്റിലും ഉണ്ട്. എങ്ങനെയാണ് ഈ ആപ്പുകളുടെ ചതിക്കുഴികൾ എന്ന് നോക്കാം.

ആൻഡ്രോയിഡ്, ഐഒഎസ്

ആൻഡ്രോയിഡ്, ഐഒഎസ് എന്നീ രണ്ട് ഒഎസുകളിലും പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാവുന്ന ഇൻസ്റ്റന്റ് ലോൺ ആപ്പുകളെ കുറിച്ചുള്ള പരസ്യങ്ങൾ ഫേസ്ബുക്കിലും മറ്റും കാണാറുണ്ട്. ആദ്യം ഈ ആപ്പുകൾ വളരെ ലാഭകരമായിട്ടാണ് തോന്നുക. യാതൊരു ഡോക്യുമെന്റേഷനും ഇല്ലാതെയോ വളരെ ചെറിയ പ്രോസസ് മാത്രമുള്ളതോ ആയ കുറഞ്ഞ പലിശയുള്ള ലോണുകൾ വാഗ്ദാനം ചെയ്യുന്നവയാണ് ഈ ആപ്പുകൾ. എന്നാൽ ഈ ആപ്പുകൾ സാധാരണയായി പ്രതിവർഷം 36 ശതമാനത്തിലധികം പലിശ ഈടാക്കുന്നുണ്ട്.

5ജിയിങ്ങെത്താറായി; പാലം കടക്കുമ്പോൾ കൂരായണ പാടുമോ കമ്പനികൾ?5ജിയിങ്ങെത്താറായി; പാലം കടക്കുമ്പോൾ കൂരായണ പാടുമോ കമ്പനികൾ?

ഓൺലൈൻ സുരക്ഷ
 

ലോൺ ആപ്പുകളെ പറ്റി അറിയാനായി ഗിസ്ബോട്ട് ടീം അംഗം ഇത്തരം ലോൺ ആപ്പുകളിൽ ഒന്ന് തിരഞ്ഞെടുത്തു. ഫേസ്ബുക്കിൽ കണ്ട പരസ്യത്തിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോർ പേജിലേക്കാണ് ഈ ആപ്പ് കൊണ്ടുപോയത്. ഓൺലൈൻ സുരക്ഷയും വ്യക്തിഗത ഡാറ്റ ശേഖരണവും വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന അവസരത്തിൽ ഇത്തരം ആപ്പുകൾ നിങ്ങളുടെ ഫോണിലുള്ള മിക്കവാറും എല്ലാ ഡാറ്റയും ശേഖരിക്കുന്നുണ്ട്.

ആൻഡ്രോയിഡ്

ഐഫോണുമായി താരതമ്യപ്പെടുത്തുമ്പോൾ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിൽ നിന്നാണ് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ കൂടുതൽ ഡാറ്റ ശേഖരിക്കുന്നത്. ഈ ഡാറ്റാ ശേഖരണത്തിൽ നിങ്ങളുടെ കൃത്യമായ ലൊക്കേഷനും പേര്, ഇമെയിൽ വിലാസം, യൂസർ ഐഡി, അഡ്രസ്, ഫോൺ നമ്പർ എന്നിവയുൾപ്പെടെയുള്ള പേഴ്സണൽ വിവരങ്ങളും ഉൾപ്പെടുന്നു. മറ്റ് നിരവധി വിവരങ്ങളും ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ നിന്നും ശേഖരിക്കും.

ശേഖരിക്കുന്ന ഡാറ്റ

ലോൺ ആപ്പുകളിൽ ഭൂരിഭാഗവും മെസേജ് ഡാറ്റ, ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ, ഡോക്യുമെന്റുകൾ, കോൺടാക്റ്റുകൾ, ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങൾ, ഡിവൈസ് ഐഡികൾ എന്നിവയും ശേഖരിക്കുന്നുണ്ട്. ചുരുക്കത്തിൽ, ഈ ആപ്പുകൾ നിങ്ങളുടെ ഫോൺ ക്ലോൺ ചെയ്യുകയും നിങ്ങളുടെ എല്ലാ സ്വകാര്യ ഡാറ്റയും ക്ലൗഡിൽ സ്റ്റോർ ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ അവർക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഡാറ്റയിലേക്ക് ആക്സസ് ലഭിക്കുന്നു.

ഇപ്പശരിയാക്കിത്തരാം; നത്തിങ് ഫോൺ (1) ഡെലിവറി വൈകുന്നതിൽ കമ്പനിഇപ്പശരിയാക്കിത്തരാം; നത്തിങ് ഫോൺ (1) ഡെലിവറി വൈകുന്നതിൽ കമ്പനി

ആപ്പുകളുടെ പരസ്യം

നിങ്ങൾക്ക് ഫേസ്ബുക്കിലോ മറ്റേതെങ്കിലും ഓൺലൈൻ പ്ലാറ്റ്‌ഫോമിലോ ഇൻസ്റ്റന്റ് ലോൺ നൽകുന്ന ഇത്തരം ആപ്പുകളുടെ പരസ്യം ലഭിക്കുകയാണെങ്കിൽ അവ ക്ലിക്ക് ചെയ്യാതിരിക്കുകയാണ് നല്ലത്. ഈ ആപ്പുകൾ തട്ടിപ്പുകാരുടേതാണ് എന്ന കാര്യം എപ്പോഴും ഓർക്കണം. നിങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നിങ്ങൾ ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌തയുടൻ തന്നെ അവർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കും. നിങ്ങളുടെ ഫോണിൽ വളരെ സ്വകാര്യമായ ഫോട്ടോകളും മറ്റും ഉണ്ടെങ്കിൽ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്.

ഫോണിന്റെ ആക്സസ്

ലോൺ ആപ്പുകൾ എല്ലാത്തരം ഡാറ്റയും ശേഖരിക്കാനായി ഫോണിന്റെ ആക്സസ് ചോദിക്കുന്നു. സാധാരണ നിലയിൽ നമ്മൾ എല്ലാ ആക്സസും ശ്രദ്ധിക്കാതെ കൊടുക്കാറുണ്ട്. ചില ആളുകളെങ്കിലും ഫോണിലെ ഗൂഗിൾ പേയിലേക്കുള്ള ആക്സസ് പോലും ഇത്തരം ആപ്പുകൾ ചോദിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. പെട്ടെന്ന് ലോൺ വേണമെന്നുള്ള ധാരാളം ആളുകൾ എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് ഡിവൈസിൽ നിന്ന് ഡാറ്റ ശേഖരിക്കാൻ ആപ്പിനെ സഹായിക്കുന്ന രീതിയിൽ പെർമിഷൻസ് എല്ലാം നൽകുന്നു.

ഡാറ്റ

ലോൺ എടുത്ത് കഴിഞ്ഞാൽ തിരിച്ചടയ്ക്കാത്ത ആളുകളുടെ ഡാറ്റ ലോൺ ആപ്പുകൾ ദുരുപയോഗം ചെയ്യുന്നതായുള്ള നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. കോൺടാക്ടുകളെ വിളിച്ച് നിങ്ങൾ തട്ടിപ്പുകാരനാണ് എന്നും ലോൺ എടുത്ത് അടച്ചിട്ടില്ലെന്നും മറ്റുമുള്ള കാര്യങ്ങൾ പറയും. ഇത് കൂടാതെ ഇത്തരം ഡാറ്റ തേർഡ് പാർട്ടിക്ക് വിൽക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ ആപ്പുകളിൽ മിക്കതും ആപ്പിൾ ആപ്പ് സ്റ്റോറിൽ ലഭ്യമാണെങ്കിലും ഒരു ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിന്റെ അത്രയും ഡാറ്റ ശേഖരിക്കാൻ ഐഒഎസ് ഡിവൈസുകളിലൂടെ സാധിക്കില്ല.

ഇവരാണ് താരങ്ങൾ; 20,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഇവരാണ് താരങ്ങൾ; 20,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു

ലോൺ ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുടെ ഫോണുകളിൽ നിന്നും അവരുടെ ഫോട്ടോ എടുക്കുകയും അവ മോർഫ് ചെയ്ത് ഉപയോക്താക്കളെ മാനസികമായി പീഡിപ്പിച്ച് കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്യുന്ന ആപ്പുകളും ഇന്ന് ധാരാളമായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു ആപ്പ് മാത്രമല്ല ഉള്ളത്. നിരവധി ആപ്പുകൾ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലുമുണ്ട്. ഇത്തരം ആപ്പുകളുടെ കമന്റ് സെക്ഷനിൽ തന്നെ തട്ടിപ്പിനിരയായ ആളുകളുടെ കമന്റുകൾ ഉണ്ടാകും.

ലോൺ എടുക്കാൻ ആർബിഐ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കുക

ലോൺ എടുക്കാൻ ആർബിഐ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കുക

ലോൺ എടുക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും ആപ്പുകളെ ആശ്രയിക്കരുത്. ബാങ്കിൽ നിന്നോ ആർബിഐയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്നോ നിങ്ങൾക്ക് ലോൺ എടുക്കാവുന്നതാണ്. ഇത്തരം ലോണുകൾക്കായി ചിലപ്പോൾ കുറച്ച് സമയവും കഷ്ടപ്പാടും കൂടുതലായിരിക്കും എങ്കിലും നിങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പിക്കാനാകും.

Best Mobiles in India

English summary
There are reports that many of the loan giving apps are cheating people on a large scale. There are many people who fall for the scams of such apps that provide loans without any security.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X