Facebook Dark Mode: ഫേസ്ബുക്ക് ആൻഡ്രോയിഡ് ആപ്പിലും ഡാർക്ക് മോഡ് എത്തുന്നു

|

ഏറെ നാളത്തെ കാത്തിരിപ്പിന് വിരമമിട്ട് ഡാർക്ക് മോഡ് സവിശേഷത വാട്‌സ്ആപ്പ് അതിന്റെ ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായി കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഫേസ്ബുക്കും ഉടൻ തന്നെ ഡാർക്ക് മോഡിലേക്ക് തങ്ങളുടെ പ്ലാറ്റ്ഫോം മാറ്റുന്നതിനെ പറ്റി ആലോചിക്കുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഫേസ്ബുക്ക് ഡാർക്ക് മോഡ് വികസിപ്പിക്കുകയാണ്. ചില ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ഫേസ്ബുക്ക് ഡാർക്ക് മോഡ് സവിശേഷത ലഭിച്ചു.

ബീറ്റ ഉപയോക്താക്കൾ
 

ബീറ്റ ഉപയോക്താക്കൾക്കായി ഫേസ്ബുക്ക് മാസങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡാർക്ക് മോഡ് സവിശേഷത അധികം വൈകാതെ പുറത്തിറക്കുമെന്നാണ് ആൻഡ്രോയിഡ് പോലീസിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്. ലീക്ക് ചെയ്ത ചിത്രങ്ങൾ കാണിക്കുന്നത് ഫേസ്ബുക്കിന്റെ ഡാർക്ക് മോഡ് വാട്ട്സ്ആപ്പിന്റെ ഡാർക്ക് മോഡിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും എന്നാണ്. പൂർണ്ണമായും കറുത്ത ഡാർക്ക് മോഡിലായിരിക്കില്ല ഫേസ്ബുക്കിന്റെ ഈ ഫീച്ചർ എന്നും സൂചനകൾ ലഭിക്കുന്നു.

റെഡ്ഡിറ്റ് ഉപയോക്താവ്

ഒരു റെഡ്ഡിറ്റ് ഉപയോക്താവ് തന്റെ ഫേസ്ബുക്ക് ആപ്ലിക്കേഷനിൽ ഡാർക്ക് മോഡ് സവിശേഷത ലഭിച്ചുവെന്നും എന്നാൽ കുറച്ച് സമയത്തിന് ശേഷം ഇത് അപ്രത്യക്ഷമായെന്നും വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ചില ഉപയോക്താക്കൾ ട്വിറ്ററിൽ ഫേസ്ബുക്ക് ഡാർക്ക് മോഡിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടെങ്കിലും മോഡ് ഇപ്പോഴും നിലനിൽക്കുന്നുണ്ടോ അതോ അപ്രത്യക്ഷമായോ എന്ന് അവരൊന്നും വെളിപ്പെടുത്തിയിട്ടില്ല.

കൂടുതൽ വായിക്കുക: മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് കാർപൂളിങ് സേവനവുമായി റെഡ്ബസ്

ഡാർക്ക് മോഡ്

ഡാർക്ക് മോഡ് പരീക്ഷിക്കാൻ ഫേസ്ബുക്ക് നിരവധി മാസങ്ങൾ ചെലവഴിച്ചിട്ടുണ്ടെങ്കിലും, വാട്സ്ആപ്പിൽ ഉള്ളതിന് സമാനമായ മോഡ് ഔദ്യോഗികമായി പുറത്തിറക്കാനാണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്. എല്ലാ സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്ലിക്കേഷനുകൾക്കും ഇടയിൽ ഇൻസ്റ്റാഗ്രാം ഇതിനകം തന്നെ അതിന്റെ ആൻഡ്രോയിഡ്, IOS ഉപയോക്താക്കൾക്കായി ഡാർക്ക് മോഡ് ഫീച്ചർ നൽകിയിട്ടുണ്ട്. പക്ഷേ ഈ സവിശേഷത ആക്ടിവേറ്റ് ചെയ്യാൻ ആപ്പിൾ ഉപയോക്താക്കൾക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം ഐഒഎസ് 13 ലേക്ക് അപ്ഗ്രേഡ് ചെയ്യണം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഫംഗ്ഷൻ ഉപയോഗിക്കുന്നതിന് ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ആവശ്യമാണ്.

സവിശേഷതകൾ
 

ഡാർക്ക് മോഡ് സവിശേഷത എന്നത് അപ്ലിക്കേഷന്റെ മുഴുവൻ ഔട്ട്ലുക്കിലുമുള്ള കേവലമായ മാറ്റമല്ല. ഇതിന് നിരവധി ഗുണങ്ങളും സവിശേഷതകളും ഉണ്ട്. നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് ലാഭിക്കാൻ സവിശേഷത സഹായിക്കുന്നു. കാരണം ഇത് സാധാരണ മോഡ് പോലെ ലൈറ്റുകൾ ഉപയോഗിക്കുന്നില്ല. ലൈറ്റ് എമിഷൻ കുറയ്ക്കുകയും വായനാക്ഷമതയ്ക്ക് പ്രധാനമായ വർണ്ണ കോൺട്രാസ്റ്റ് അനുപാതങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ കൂടുതൽ നേരം ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ മോഡ് നല്ലതാണ്.

വാട്സ്ആപ്പ്

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ സവിശേഷതയായി പുറത്ത് വന്നിരിക്കുന്നത് അപ്‌ഡേറ്റഡ് ആനിമേറ്റഡ് സ്റ്റിക്കറുകളാണ്. Wbetainfo റിപ്പോർട്ട് പ്രകാരം സ്റ്റിക്കർ പാക്കിനടുത്തായി ഒരു പ്ലേ ഐക്കണും ചേർത്തിട്ടുണ്ട്. കൂടാതെ, ഒരു ഗ്രൂപ്പ് ചാറ്റിലെ ഫീച്ചറുകളിൽ സ്റ്റാറ്റസ് ഹൈലേറ്റ്സിൽ ഒരു പുതിയ ഡിലീറ്റ് മെസേജ് ഓപ്ഷനും കമ്പനി ചേർത്തിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഡാർക്ക് മോഡുമായി വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ വേർഷൻ പുറത്തിറങ്ങി

Most Read Articles
Best Mobiles in India

English summary
The much-awaited dark mode feature was rolled out by Whatsapp recently for its Android beta users and Facebook too is thinking about jumping into the area of dark modes soon. As per latest reports, Facebook is working on the dark mode for the Android users and some beta users have already received the dark mode feature on their phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X