പരസ്യങ്ങളുടെ ശല്യം വാട്സ്ആപ്പിലും വരുമോ? അറിയേണ്ടതെല്ലാം

|

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയാണ് ഫേസ്ബുക്ക്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മുൻ നിര സോഷ്യൽ മീഡിയ, ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളുടെയെല്ലാം ഉടമയായ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വരുമാനം പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളാണ്. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കുന്നവരെക്കെയും ദിവസവും ധാരാളം പരസ്യങ്ങൾ കാണാറുമുണ്ട്.

വാട്സ്ആപ്പ് പരസ്യങ്ങൾ

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ ഇല്ലാത്ത പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. തുടക്കകാലം തൊട്ട് തന്നെ വാട്സ്ആപ്പ് പരസ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ വാട്സ്ആപ്പിലും പരസ്യങ്ങൾ കൊണ്ടുവരാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. നേരത്തെ ഇത്തരമൊരു തീരുമാനം ഫേസ്ബുക്കിന് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.

പരസ്യങ്ങൾ

വാട്സ്ആപ്പിന്റെ സ്ഥാപകർ ആ പ്ലാറ്റ്ഫോമിന്റെ പ്രത്യേകതയായി ഉയർത്തികാട്ടിയ കാര്യങ്ങളിലൊന്ന് പരസ്യങ്ങൾ ഇല്ലാത്തൊരു ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം എന്നതാണ്. ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ പരസ്യങ്ങൾ കാണുന്നതുപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും പരസ്യങ്ങൾ ഉൾപ്പെടുത്താൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഉയർന്നുവന്നത്.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്ന് പേർ നിരീക്ഷണത്തിൽകൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്ന് പേർ നിരീക്ഷണത്തിൽ

വാട്സ്ആപ്പ് സ്റ്റാറ്റസ്

വാട്സ്ആപ്പ് സ്റ്റാറ്റസിൽ പരസ്യങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനം ടെക് ഭീമനായ ഫേസ്ബുക്ക് ഉപേക്ഷിച്ചുവെന്ന് ഈ വർഷം ആദ്യം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. വാട്സ്ആപ്പ് സ്ഥാപകരും ഫേസ്ബുക്ക് സിഇഒയും തമ്മിൽ ഇത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും വാട്സ്ആപ്പിൽ പരസ്യങ്ങൾ നൽകാനുള്ള തീരുമാനം ഫേസ്ബുക്ക് പൂർണമായും ഉപേക്ഷിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ദി ഇൻഫർമേഷൻ

ദി ഇൻഫർമേഷൻ എന്ന മാധ്യമം ആദ്യം റിപ്പോർട്ട് ചെയ്തതുപോലെ ഭാവിയിൽ വാട്സ്ആപ്പിൽ പരസ്യങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതിയുമായി ഫേസ്ബുക്ക് മുന്നോട്ട് പോകും. ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവയെല്ലാം ഏകീകരിക്കാനാണ് കമ്പനിയുടെ ആദ്യ പദ്ധതി. വാട്സ്ആപ്പ് അക്കൌണ്ടിൽ ഉപയോഗിച്ച ഫോൺ നമ്പർ നൽകിയിട്ടുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലെ ഡാറ്റയെ അടിസ്ഥാനമാക്കിയായിരിക്കും പരസ്യങ്ങൾ നൽകുക എന്നാണ് റിപ്പോർട്ടുകൾ.

ടാർഗറ്റഡ് പരസ്യങ്ങൾ

ഫേസ്ബുക്കിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ എല്ലാ വാട്സ്ആപ്പ് അക്കൌണ്ടുകളെയും അതത് ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യിക്കും. ഇതിലൂടെ ഫേസ്ബുക്കിൽ ഉള്ള ടാർഗറ്റഡ് പരസ്യങ്ങൾ വാട്സ്ആപ്പ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കാൻ സാധിക്കും. നിലവിൽ വാട്സ്ആപ്പ് മറ്റൊരു തരത്തിലുള്ള സേവനങ്ങളുമായും ലിങ്ക് ചെയ്യാത്തതിനാൽ ടാർഗറ്റഡ് പരസ്യങ്ങൾ ചെയ്യാൻ സാധിക്കില്ല.

കൂടുതൽ വായിക്കുക: സൂമിനെയും വാട്സ്ആപ്പിനെയും നേരിടാൻ പുതിയ സവിശേഷതകളുമായി ഗൂഗിൾ ഡ്യൂവോകൂടുതൽ വായിക്കുക: സൂമിനെയും വാട്സ്ആപ്പിനെയും നേരിടാൻ പുതിയ സവിശേഷതകളുമായി ഗൂഗിൾ ഡ്യൂവോ

വരുമാനം

വരുമാനം ഉണ്ടാക്കുന്ന പ്രക്രിയ കൈകാര്യം ചെയ്യാൻ ഫേസ്ബുക്ക് ഒരു ടീമിനെ ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ടീം പിരിച്ചുവിടുകയും വാട്സ്ആപ്പിൽ പരസ്യങ്ങൾ കൊണ്ടുവരാനുണ്ടായിരുന്ന എല്ലാ പദ്ധതികളും വാട്സ്ആപ്പിന്റെ കോഡിങിൽ നിന്ന് എടുത്ത് മാറ്റിയെന്നും ഡബ്ല്യുഎസ്ജെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ബീറ്റ വേർഷൻ

വാട്സ്ആപ്പിനെ സംബന്ധിച്ച വാർത്തകൾ പുറത്ത് വിടുന്ന സൈറ്റായ WABetaInfo വാട്സ്ആപ്പ് കോഡിൽ നിന്നും പരസ്യങ്ങളുമായി ബന്ധപ്പെട്ട സവിശേഷകൾ ഉണ്ടായിരുന്ന സ്ഥിരീകരിച്ചിരുന്നു. സ്റ്റാറ്റസിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ കോഡുകളും വാട്സ്ആപ്പിന്റെ ബീറ്റ വേർഷൻ 2.19.356ൽ നിന്ന് നീക്കംചെയ്‌തുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോൾ ഈ പദ്ധതി ഫേസ്ബുക്ക് വീണ്ടും കൊണ്ടുവരാൻ ഒരുങ്ങുകയാണ്.

റിപ്പോർട്ടുകൾ

ഫേസ്ബുക്ക് തങ്ങളുടെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ പോവുകയാണെന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ തന്നെയും എപ്പോഴായിരിക്കും ഈ അപ്ഡേറ്റ് പുറത്തിറങ്ങുക എന്ന കാര്യം വ്യക്തമല്ല. ഫേസ്ബുക്കിന് കീഴിലുള്ള പ്ലാറ്റ്ഫോമുകളുടെ ഏകീകരണത്തിനും ഇനി ധാരാളം സമയമെടുക്കും. എന്തായാലും അടുത്ത കാലത്തൊന്നും വാട്സ്ആപ്പിൽ പരസ്യങ്ങളുടെ ശല്യമുണ്ടാവില്ലെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിൽ ഇനി എട്ടുപേരെ ചേർക്കാംകൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിൽ ഇനി എട്ടുപേരെ ചേർക്കാം

Best Mobiles in India

Read more about:
English summary
It was Back in 2018 when Facebook announced its plans to monetize WhatsApp by selling ads, a decision that didn’t settle well with the founders of WhatsApp. However, the Wall Street Journal reported earlier this year that the tech giant has dropped the idea of selling ads on WhatsApp. But, it seems that the plan hasn’t been completely shunned yet as there have been reports that Facebook still plans on putting ads in WhatsApp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X