പുതിയ ഫീച്ചറുകളിലൂടെ കൂടുതൽ സുരക്ഷിതമായി ഫേസ്ബുക്ക് മെസഞ്ജർ

|

ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിൻറെ ഭാഗമായി ഫേസ്ബുക്ക് അതിന്റെ മെസഞ്ചർ അപ്ലിക്കേഷനിൽ നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചു. മെസഞ്ജറിൻറെ പുതിയ ഫീച്ചറുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രൈവസി, സേഫ്റ്റി, സെക്യൂരിറ്റി ഫീച്ചറുകളാണ്. അടുത്ത കാലത്തായി ആപ്പ് നിരന്തരം അപ്ഡേറ്റ് ചെയ്യാൻ ഫേസ്ബുക്ക് ശ്രദ്ധിക്കുന്നുണ്ട്. ഓരോ പുതിയ അപ്ഡേറ്റിലും നിരവധി പുതിയ ഫീച്ചറുകളും കമ്പനി കൊണ്ടുവരുന്നു.

പ്രവസി, സെക്യൂരിറ്റി ഹബ്
 

പ്രവസി, സെക്യൂരിറ്റി ഹബ് എന്നിവ പ്രൈവസി സെറ്റിങ്സുമായി ബന്ധപ്പെട്ട കൂടുതൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഒപ്പം "സീക്രട്ട് കോൺവർസേഷൻസ്" എന്നൊരു സവിശേഷതയും പുതിയ അപ്ഡേറ്റിൽ കൊണ്ടുവന്നിട്ടുണ്ട്. കൂടുതൽ എൻക്രിപ്റ്റഡായ മെസേജിങ് ഉറപ്പാക്കുന്ന ഫീച്ചറാണ് ഇത്. ഹാക്കർമാരിൽ നിന്നുള്ള മാൽവെയറുകളെ പ്രതിരോധിച്ച് ലോഗിൻ അലേർട്ടുകളും സുരക്ഷിത ബ്രൌസിംഗും ഉപയോഗിച്ച് മെസഞ്ചർ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്യുന്നതിന് ഡാറ്റാ ഹബ് സഹായിക്കുന്നു.

വ്യാജ അക്കൗണ്ടുകൾ

ദോഷകരമായി ബാധിക്കുന്ന ലിങ്കുകളും ഇമേജുകളും ഉൾപ്പെടുന്ന വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്ക് എങ്ങനെ നീക്കംചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സുരക്ഷാ ഹബ് നൽകുന്നു. സുരക്ഷാ കാരണങ്ങളാൽ തെറ്റായ വിവരങ്ങളുടെ വ്യാപനം എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഇത് നൽകുന്നു. ഉപയോക്താക്കൾക്ക് വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയ പുതിയ വിവരങ്ങൾ www.messenger.com/privacy എന്ന ലിങ്കിൽ കയറി പരിശോധിക്കാം. പ്രൈവസി, സെക്യൂരിറ്റി, സേഫ്റ്റി എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇതിൽ നിന്നും ലഭിക്കും.

കൂടുതൽ വായിക്കുക : ഫേസ്ബുക്കിൻറെ പുതിയ ലോഗോ അർത്ഥമാക്കുന്നതെന്ത്? അറിയേണ്ടതെല്ലാം

മെസഞ്ജർ ആപ്പ്

ഇത് കൂടാതെ മെസഞ്ജർ ആപ്പ് പുതുതായി ഒരു നൈറ്റ് മോഡ് ഫീച്ചർ കൂടി അവതിപ്പിക്കുന്നുണ്ട്. ഇത് ലഭിക്കാൻ അർദ്ധചന്ദ്രന്റെ ഇമോജി നിങ്ങൾ ആർക്കെങ്കിലും അയക്കണം തുടർന്ന് ഡാർക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യാനുള്ള ഒരു ഓപ്ഷൻ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. ഇത് കൂടാതെ, ആളുകൾ‌ക്ക് അവരുടെ കോൺവർസേഷനുകളിൽ‌ ആവശ്യമുള്ള ഡിസ്പ്ലെ കളർ തിരഞ്ഞെടുക്കുന്നതിന് അപ്ലിക്കേഷനിൽ ഇപ്പോൾ ഓപ്ഷൻ നൽകുന്നുണ്ട്.

ഇമേജുകൾ എഡിറ്റുചെയ്യാം
 

മെസഞ്ചർ ഉപയോഗിച്ച് നിങ്ങൾക്ക് വേഗത്തിൽ ഒരു ചാറ്റ് ആരംഭിക്കാൻ കഴിയും. നമ്പറുകൾ കൈമാറേണ്ടതിന്റെ ആവശ്യമൊന്നും ഉണ്ടാവുന്നില്ല. കൂടാതെ ടെക്സ്റ്റ് ചെയ്തുകൊണ്ട് ഇമോജികളോ ജി‌ഐ‌ഫുകളോ അയക്കാനും ലഭിച്ച ടെക്സ്റ്റിന് റിപ്ലെ നൽകാനും സാധിക്കും. നിങ്ങൾക്ക് ഇമേജുകൾ എഡിറ്റുചെയ്യാൻ സാധിക്കുന്ന ഫിൽട്ടറുകളും ഡൂഡിലുകളും അപ്ലിക്കേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ എഡിറ്റ് ചെയ്ത ചിത്രങ്ങൾ നിങ്ങൾക്ക് മെസഞ്ചർ ഉപയോഗിക്കുന്ന മറ്റൊരാൾക്ക് അയയ്‌ക്കാനാകും. ഇത് കൂടാതെ മെസഞ്ജറിലെ വീഡിയോകോൾ ഓപ്ഷൻ ഉപയോഗിച്ച് ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാനും സാധിക്കും.

പണമിടപാട്

മെസഞ്ചർ ഉപയോഗിച്ച് നിങ്ങൾക്ക് സുരക്ഷിതമായി പണമിടപാട് നടത്താനും സാധിക്കും. പണം അയയ്‌ക്കാനോ സ്വീകരിക്കാനോ വേണ്ടി നിങ്ങളുടെ ഡെബിറ്റ് കാർഡ് വിശദാംശങ്ങളോ പേപാൽ അക്കൗണ്ടോ മെസഞ്ചറിലേക്ക് ചേർക്കേണ്ടതുണ്ട്. ഫെയ്സ്ബുക്കിൻറെ മെസേജിങ് പ്ലാറ്റ്ഫോമായ മെസഞ്ജർ കമ്പനി മികച്ച ഫീച്ചറുകളോട് കൂടി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. കമ്പനിക്ക് കീഴിലുള്ള ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് എന്നിവയിൽ ഉള്ളതിന് സമാനമായ സ്റ്റോറി ഫീച്ചർ കൂടി മുമ്പ് മെസഞ്ജറിൽ ഉൾപ്പെടുത്തിയിരുന്നു.

കൂടുതൽ വായിക്കുക : PSC പരീക്ഷയിൽ കോപ്പിയടിച്ചത് തൻറെ കഴിവെന്ന് നസിം, എടുത്തുടുത്ത് ട്രോളൻമാർ

പ്രവസി സെക്യൂരിറ്റി സെറ്റിങ്സ്

ഫേസ്ബുക്കിന് കീഴിലെ വാട്സ്ആപ്പിൽ കഴിഞ്ഞ അപ്ഡേറ്റിലൂടെ നിരവധി സുരക്ഷാ സംവിധാനങ്ങളാണ് ഉൾപ്പെടുത്തിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗ്രൂപ്പ് പ്രൈവസിയാണ്. ഇത്തരത്തിലുള്ള സവിശേഷതകൾ ഫേസ്ബുക്ക് മെസഞ്ജറിലും കൊണ്ടുവരാൻ സാധ്യതയുണ്ട്. വാട്സ്ആപ്പിനെക്കാൾ കൂടുതൽ തുറന്ന പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക് മെസഞ്ജർ. ഫേസ്ബുക്കിൽ ക്രമീകരിക്കുന്ന പ്രവസി സെക്യൂരിറ്റി സെറ്റിങ്സ് അനുസരിച്ചാണ് മെസഞ്ജർ പ്രവർത്തിക്കുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Facebook has introduced several new features to its Messenger app to ensure more secured conversations. To name a few, the messaging app has now launched new privacy, safety, and security features. The app has been consistently updating itself, and in the past also we saw a few features in the app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more